TRENDING:

ഗർഭിണിയായിരിക്കെ വിവാഹം; നാല് വർഷങ്ങൾക്കിപ്പുറം ഹർദിക് പാണ്ഡ്യക്കും നടാഷയ്ക്കും ഇടയിൽ എന്ത് സംഭവിച്ചു?

Last Updated:
2020 മെയ് 31ലെ വിവാഹത്തിന് പിന്നാലെ, ജൂലൈ മാസത്തിൽ ഇവരുടെ ആദ്യത്തെ കണ്മണിയായി ഒരു മകൻ പിറന്നു
advertisement
1/7
ഗർഭിണിയായിരിക്കെ വിവാഹം; നാല് വർഷങ്ങൾക്കിപ്പുറം ഹർദിക് പാണ്ഡ്യക്കും നടാഷയ്ക്കും ഇടയിൽ എന്ത് സംഭവിച്ചു?
സംഭവബഹുലമായ പ്രണയവും വിവാഹവുമായിരുന്നു ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെയും (Hardik Pandya) നടാഷ സ്റ്റാൻകോവിക്കിന്റെയും. 2020 ജനുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം. കോവിഡ് ലോക്ഡൌൺ കാലത്ത് വളരെ ലളിതമായ ചടങ്ങിൽ ഇവർ വിവാഹിതരാവുകയും ചെയ്തു. 2020 മെയ് 31ലെ വിവാഹത്തിന് പിന്നാലെ, ജൂലൈ മാസത്തിൽ ഇവരുടെ ആദ്യത്തെ കണ്മണിയായി ഒരു മകൻ പിറന്നു
advertisement
2/7
2023 ഫെബ്രുവരി ഫെബ്രുവരി 14ന്, ഉദയ്‌പൂരിൽ വച്ച് ഇവർ വിവാഹപ്രതിജ്ഞ പുതുക്കുകയും ഉണ്ടായി. സോഷ്യൽ മീഡിയ പേജുകളിലും പാണ്ഡ്യാ, നടാഷ ദമ്പതികൾ അവരുടെ കുടുംബത്തിലെ സന്തോഷ നിമിഷങ്ങളുമായി നിറഞ്ഞു. എങ്കിൽ നാല് വർഷങ്ങൾക്കിപ്പുറം ഇവർക്കിടയിൽ എന്ത് സംഭവിച്ചു? (തുടർന്ന് വായിക്കുക)
advertisement
3/7
നടാഷയും ഹർദിക് പാണ്ഡ്യയും അകന്നുവെന്നും പിരിഞ്ഞു എന്നും റിപോർട്ടുണ്ട്. റെഡിറ്റിലാണ് ഇതേക്കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. ചിലർ ഈ വാദത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങളിലേക്ക് വിരൽചൂണ്ടി
advertisement
4/7
പാണ്ഡ്യയോ നടാഷയോ അവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലോ സ്റ്റോറികളിലോ പങ്കാളിയെ ടാഗ് ചെയ്യുകയോ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നും പരാതിയുണ്ട്. നടാഷ സ്റ്റാൻകോവിക് പാണ്ഡ്യാ എന്നായിരുന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിന് ഇപ്പോൾ പേര് നടാഷ സ്റ്റാൻകോവിക് എന്നുമാത്രമാണ്
advertisement
5/7
മാർച്ച് നാലിനായിരുന്നു നടാഷയുടെ ജന്മദിനം. ആ ദിവസം ഹർദിക് ഒന്നും തന്നെ പോസ്റ്റ് ചെയ്തിരുന്നില്ല. ഹർദിക്കുമായുള്ള എല്ലാ പോസ്റ്റുകളും നടാഷ നീക്കം ചെയ്തിരിക്കുന്നു. മകൻ അഗസ്ത്യ കൂടെയുള്ള ഒരു ചിത്രമേ അവർ ഒന്നിച്ചുള്ളതായി അവശേഷിക്കുന്നുള്ളൂ
advertisement
6/7
ഐ.പി.എൽ. മത്സരത്തിൽ നടാഷയെ ഗാലറിയിൽ കാണാത്തതും അകൽച്ചയുടെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഹർദിക്കിന്റെ 'മുംബൈ ഇന്ത്യൻസ്' ടീമിനെ പിന്തുണയ്ക്കുന്ന ഒന്നും നടാഷ പോസ്റ്റ് ചെയ്യാൻ തുനിഞ്ഞില്ല
advertisement
7/7
നടാഷയുടെ പോസ്റ്റുകൾക്ക് ഇപ്പോഴും ഹർദിക്കിന്റെ സഹോദരൻ കൃണാൽ പാണ്ഡ്യയും സഹോദരപത്നി പൻഖൂരിയും കമന്റ് ചെയ്യുന്നു. എന്നാലും നടാഷയും ഹർദിക്കും തമ്മിൽ കാര്യങ്ങൾ അത്ര വെടിപ്പല്ല എന്നാണ് പൊതുവില് നിഗമനം. ഇനി ഇവർ ഇക്കാര്യത്തിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കൂടുതൽ വ്യാഖ്യാനങ്ങൾ
മലയാളം വാർത്തകൾ/Photogallery/Buzz/
ഗർഭിണിയായിരിക്കെ വിവാഹം; നാല് വർഷങ്ങൾക്കിപ്പുറം ഹർദിക് പാണ്ഡ്യക്കും നടാഷയ്ക്കും ഇടയിൽ എന്ത് സംഭവിച്ചു?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories