TRENDING:

Navya Nair | മുറിക്കേണ്ട, നവ്യ നായർക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച 'കല്പതാരു' കേക്കിനുണ്ട് പ്രത്യേകത

Last Updated:
കേക്കിനു 'കല്പതാരു' എന്നാണ് പേരിട്ടിട്ടുള്ളത്. കഴിക്കാൻ തുനിയും മുൻപേ ഒരു കാര്യം ഈ കേക്കിൽ ചെയ്തേ മതിയാവൂ
advertisement
1/8
Navya Nair | മുറിക്കേണ്ട, നവ്യ നായർക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച 'കല്പതാരു' കേക്കിനുണ്ട് പ്രത്യേകത
എല്ലാക്കൊല്ലവും തനിക്ക് വേണ്ടപ്പെട്ടവർക്കൊപ്പമാണ് നടി നവ്യ നായരുടെ (Navya Nair) പിറന്നാൾ ആഘോഷം. അച്ഛനും അമ്മയും മകൻ സായ് കൃഷ്ണയും സ്ഥിര സാന്നിധ്യമായിരിക്കും. ഇക്കുറിയും പതിവ് തെറ്റിയില്ല. ഗംഭീരമായി തന്നെ നവ്യ പിറന്നാൾ ആഘോഷമാക്കി. വേണ്ടപ്പെട്ടവർ സിനിമയ്ക്കകത്തും പുറത്തും നിന്ന് നവ്യക്ക് പിറന്നാൾ ആശംസ അറിയിച്ചു
advertisement
2/8
അച്ഛനും അമ്മയും മകനുമെല്ലാം ഒപ്പമുള്ള ഗംഭീര കേക്ക് കട്ടിങ് വീഡിയോ നവ്യ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്തിരുന്നു. അതിനു പുറമേ, നവ്യക്ക് മറ്റൊരു കേക്ക് ഗിഫ്റ്റ് ആയി കൂടി ലഭിച്ചു. മറ്റു കേക്കുകൾ പോലെ ഒരു കത്തിയും എടുത്തു നേരെ അങ്ങുപോയി മുറിക്കാം എന്ന് കരുതേണ്ട. ഈ കേക്കിനു ചില പ്രത്യേകതയുണ്ട് എന്ന് നവ്യ (തുടർന്നു വായിക്കുക)
advertisement
3/8
നവ്യയുടെ സുഹൃത്തായ ജബീനാണ് ഈ സർപ്രൈസ് കേക്ക് നൽകിയത്. കേക്കിനു 'കല്പതാരു' എന്നാണ് പേരിട്ടിട്ടുള്ളത്. കഴിക്കാൻ തുനിയും മുൻപേ ഒരു കാര്യം ഈ കേക്കിൽ ചെയ്തേ മതിയാവൂ
advertisement
4/8
കേക്കിൽ സ്വർണ ബോളുകൾ തൂങ്ങിക്കിടക്കുന്നത് കണ്ടോ. ഇവ തല്ലിപ്പൊളിക്കാൻ ചെറിയ ചുറ്റിക രൂപത്തിലെ ഒരു വസ്തു കൂടിയുണ്ട്
advertisement
5/8
ആ ബോളുകൾ പൊളിച്ചാൽ, അതിനുള്ളിൽ നവ്യക്കായി മറ്റുള്ളവർ എഴുതി സൂക്ഷിച്ച ആശംസകൾ കാണാം. തന്റെ മനസ്സിൽ ഇപ്പോൾ സന്തോഷത്തിനും അപ്പുറമാണ് എന്ന് നവ്യ. താൻ ഇത്രയും സ്നേഹം അർഹിക്കുന്നുണ്ടോ എന്ന് പോലും നവ്യ സംശയിച്ചു പോകുന്നു
advertisement
6/8
പിറന്നാളിന് മാത്രമല്ല, നവ്യക്കൊപ്പം യാത്രകൾക്കും വീട്ടുകാരും കൂട്ടുകാരും കൂടാറുണ്ട്. മകൻ സായ് കൃഷ്ണയ്ക്കൊപ്പമുള്ള ഒരു വിമാനയാത്രയുടെ ചിത്രമാണിത്
advertisement
7/8
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നവ്യയുടെ ഡാൻസ് സ്കൂൾ ആയ 'മാതംഗി ബൈ നവ്യയുടെ' ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽ ഒരു ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. മാതംഗി ഫെസ്റ്റിവൽ എന്ന പരിപാടിയിൽ നിരവധി പ്രമുഖ നർത്തകർ പങ്കെടുത്തിരുന്നു
advertisement
8/8
നവ്യ ഏറ്റവും അടുത്തായി 'ജാനകി ജാനേ' എന്ന സിനിമയിൽ വേഷമിട്ടിരുന്നു. ഇതിൽ സൈജു കുറുപ്പായിരുന്നു നായകൻ. മികച്ച ഒരു കുടുംബ ചിത്രമായിരുന്നു ഇത്
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | മുറിക്കേണ്ട, നവ്യ നായർക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച 'കല്പതാരു' കേക്കിനുണ്ട് പ്രത്യേകത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories