TRENDING:

Navya Nair | കാണിക്കൽ ആണത്രേ! നവ്യ എന്നും ബാലാമണി മാത്രമായി സ്റ്റൈൽ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ

Last Updated:
'അകത്തുള്ളതൊക്കെ പുറത്തു വന്നുതുടങ്ങിയല്ലോ', 'ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ' നടി നവ്യ നായരുടെ ഫോട്ടോഷൂട്ടിനു നേരെ കമന്റുമായി ചിലർ
advertisement
1/7
Navya Nair | കാണിക്കൽ ആണത്രേ! നവ്യ എന്നും ബാലാമണി മാത്രമായി സ്റ്റൈൽ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ
രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും നവ്യ നായർ (Navya Nair) എന്നാൽ പ്രേക്ഷകരിൽ ബഹുഭൂരിപക്ഷത്തിനും ഇന്നും നന്ദനത്തിലെ ബാലാമണിയാണ്. വർഷങ്ങൾ കൊണ്ട് നവ്യ നായർ നിരവധി സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവനേകി. അതെല്ലാം ബാലാമണിയുടെ ആവർത്തനമല്ല. പുതിയ ഫോട്ടോഷൂട്ടിൽ നവ്യ നായർ മറ്റൊരു ഗ്ലാമറസ് മുഖവുമായി എത്തുകയാണ്
advertisement
2/7
എന്തെല്ലാം പറഞ്ഞാലും നമ്മുടെ നാട്ടിലെ 'കേശുമ്മാവന്മാർക്ക്' ഇത്രയുമെല്ലാം കാണുമ്പോൾ എന്തെങ്കിലും പറയാനുണ്ടാകും. പ്രത്യേകിച്ചും ആരെങ്കിലും ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചു വന്നാൽ. നവ്യയുടെ കാര്യത്തിലും അതാവർത്തിച്ചു. പുതിയ ഷൂട്ടിലെ ലുക്കിന് നേരെ മോശം കമന്റുകളുടെ അവരെത്തിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/7
'അകത്തുള്ളതൊക്കെ പുറത്തു വന്നുതുടങ്ങിയല്ലോ', 'ഇപ്പോൾ ഫുൾ കാണിക്കൽ ആണല്ലോ. മോഡേൺ. പണ്ടൊന്നും കാണിക്കാൻ പറ്റാത്തതിന്റെ എല്ലാം കഴപ്പും തീർക്കുവാണോ. കഷ്‌ടം. ഹസ്ബൻഡ് പാവമായോണ്ടാ', 'ബട്ടൻസ് തുറന്നിടൻ കാണിച്ച ആ മനസ്സ്' എന്നിങ്ങനെ പോകുന്നു കമന്റുകളുടെ പെരുമഴ
advertisement
4/7
എന്നാൽ ഇതിനെല്ലാം ഇരുന്ന് പ്രതികരിക്കുന്ന രീതി നവ്യക്കില്ല. പലരും പറഞ്ഞുകൊണ്ട് പോകുന്നതിനൊന്നും നവ്യ ചെവികൊടുക്കാറില്ല. നവ്യയെ പിന്തുണച്ചു കൊണ്ട് നല്ല സുഹൃത്തുക്കൾ എപ്പോഴത്തെയും പോലെ ഇവിടെയും എത്തിച്ചേർന്നിട്ടുണ്ട്
advertisement
5/7
'ജാനകി ജാനേ' എന്ന നവ്യയുടെ ഏറ്റവും പുതിയ ചിത്രം കുടുംബ പ്രേക്ഷകരുടെ നല്ല പ്രതികരണം നേടിയെടുത്ത സിനിമയാണ്. സൈജു കുറുപ്പാണ് ഇതിൽ നവ്യക്ക് നായകനായത്
advertisement
6/7
മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിൽ തിരഞ്ഞെടുത്ത ഒരുപിടി ചിത്രങ്ങളുമായി നവ്യ നായർ അതിശക്തമായ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. എല്ലാ ചിത്രങ്ങളിലും നവ്യക്ക് നല്ലൊരു കുടുംബിനിയുടെ വേഷമാണ് ലഭിച്ചത് എന്നതും പ്രേക്ഷകർ നവ്യക്ക് നൽകിയ സ്വീകാര്യതയുടെ തെളിവായി ശേഷിക്കുന്നു
advertisement
7/7
ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് തിരക്കിലായ നവ്യ ഇടയ്ക്ക് വച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സുഹൃത്ത് കൂടിയായ നടി നിത്യ ദാസ് നവ്യയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | കാണിക്കൽ ആണത്രേ! നവ്യ എന്നും ബാലാമണി മാത്രമായി സ്റ്റൈൽ ഒഴിവാക്കണം എന്ന് പറഞ്ഞിട്ടില്ലല്ലോ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories