TRENDING:

Nayanthara | കയ്യിൽ കോടികൾ ഉള്ളവർ; എന്നിട്ടും നയൻ‌താരയും വിഗ്നേഷ് ശിവനും ഇക്കാര്യത്തിൽ തനി നാടൻ

Last Updated:
പണം വാരിയെറിഞ്ഞ് എന്തും സ്വന്തമാക്കാം എങ്കിലും, നയൻ‌താരയും വിഗ്നേഷ് ശിവനും ഇക്കാര്യത്തിൽ ലാളിത്യം പിന്തുടരുന്നു
advertisement
1/6
Nayanthara | കയ്യിൽ കോടികൾ ഉള്ളവർ; എന്നിട്ടും നയൻ‌താരയും വിഗ്നേഷ് ശിവനും ഇക്കാര്യത്തിൽ തനി നാടൻ
കഠിനാധ്വാനം കൊണ്ട് ജീവിതത്തിൽ സ്വപ്നം കണ്ടതെല്ലാം നേടുന്ന രണ്ടുപേർ. നടി നയൻ‌താരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan) അത്തരമൊരു അപൂർവ കോമ്പിനേഷനാണ്. എണ്ണിയാൽ തീരാത്ത കോടികൾ സമ്പാദിച്ചു, സ്വന്തമായി വ്യവസായങ്ങൾ കെട്ടിപ്പടുത്തു. അങ്ങനെ കഠിനാധ്വാനം കൊണ്ട് പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ ഉടമകളാണ്‌ ഇവർ. എല്ലാത്തിനും അവകാശികളായി രണ്ടു മക്കളും. ഈ താരദമ്പതികൾ ഇന്ന് പലർക്കും മാതൃകയാണ്. വേണ്ടിവന്നാൽ, സ്വന്തം പ്രൈവറ്റ് ജെറ്റിൽ നയൻസ് പറപറന്ന് നാട്ടിലെത്തി അമ്മയേയും അച്ഛനെയും കണ്ട് മടങ്ങും
advertisement
2/6
മക്കളായ ഉയിരും ഉലഗവും പിറന്നതേ സൂപ്പർതാരത്തിന്റെ ആൺമക്കൾ എന്ന ലേബലുമായാണ്. അച്ഛൻ വിഗ്നേഷ് ശിവൻ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനും. എന്നാലും സമയം കിട്ടുമ്പോഴെല്ലാം മക്കളെ താരജാഡകൾ ഇല്ലാത്ത, തനി നാടൻ കുഞ്ഞുങ്ങളായി വളർത്താൻ നയൻ‌താരയും വിഗ്നേഷ് ശിവനും ശ്രദ്ധിക്കാറുണ്ട്. ചിലപ്പോൾ ഒരു ഓട്ടോറിക്ഷയിൽ മക്കളെയും കൊണ്ട് ചുറ്റാനിറങ്ങുന്ന നയൻ‌താരയുടെ ചില ദൃശ്യങ്ങൾ വൈറലാവാറുണ്ട്. എന്നാൽ, ഇവിടം കൊണ്ടൊന്നും തീരുന്നില്ല ഇവരുടെ ആ ലാളിത്യം (തുടർന്ന് വായിക്കുക)
advertisement
3/6
പലപ്പോഴും ജീവിതത്തിൽ കൂടുതൽ സൗകര്യങ്ങൾ കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കാറുള്ള നമ്മൾ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാകും ഇത്. നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനും മക്കളെയും കൊണ്ട് വിദേശത്ത് വെക്കേഷൻ ആഘോഷിക്കാൻ പോകുന്ന തിരക്കിലാണ്. ഇതിന്റെ ദൃശ്യങ്ങൾ താരങ്ങളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ വന്നുകഴിഞ്ഞു. ഇതിന്റെ ഒരു ഭാഗം വിഗ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി രൂപത്തിലും കാണാൻ സാധിക്കും. വിമാനമെന്നാൽ, ബിസിനസ് ക്‌ളാസിൽ മാത്രമേ നയൻ‌താരയും കുടുംബവും യാത്ര തിരിക്കുക
advertisement
4/6
വമ്പൻ സൗകര്യങ്ങളുടെ നടുവിലേക്ക് ഇറങ്ങുന്നതിനു മുൻപ്, ഭൂരിപക്ഷവും സാധാരണക്കാർ എന്ന ലേബലിൽ ജീവിച്ചിരുന്ന നാളുകളിൽ, പലരും ചെയ്തിരുന്ന ഒരു കാര്യമാണിത്. അന്ന് വഴിയോരത്തെ റെസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷണത്തിനുള്ള ചെലവ് കൂടി ചേർന്നാൽ കയ്യിലെ പണം തീരുന്ന വഴിയറിയില്ല. വീട്ടിൽ നിന്നും ഇഷ്‌ടമുള്ള ഭക്ഷണങ്ങൾ പാത്രത്തിലാക്കി കൂടെക്കൊണ്ടു പോകുന്ന പതിവ് അന്നത്തെ കുടുംബങ്ങളിൽ പലയിടങ്ങളിലും ഉണ്ടാകും. അതെന്തിനാണ് ഇവിടെ പറയുന്നത് എന്നല്ലേ. ഇവിടെ യാത്ര പോകുന്നത് കോടീശ്വരിയായ നയൻ‌താരയും അവരുടെ ഭർത്താവും മക്കളുമാണ്
advertisement
5/6
ഇന്നിപ്പോൾ ഭൂമിയിൽ നിന്നും 40,000 അടി ഉയരത്തിൽ പറപറക്കുകയാണ് നയൻ‌താരയും വിഗ്നേഷ് ശിവനും. കൂടെ മക്കളുമുണ്ട്‌. എന്നാൽ, ആ യാത്രയിൽ ഇവരുടെ പക്കൽ ഉള്ളത് വീട്ടിൽ തയാർ ചെയ്ത തനി നാടൻ ഭക്ഷണം. ഫ്‌ളൈറ്റിൽ ബുക്ക് ചെയ്താൽ, ആഗ്രഹിക്കുന്ന ഭക്ഷണം ഏതോ, അത് കിട്ടും എന്ന സാഹചര്യം ഉള്ളപ്പോഴാണ് നയൻ‌താരയും വിഗ്നേഷ് ശിവനും ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്നത്. വീട്ടിൽ തയാർ ചെയ്ത ബിരിയാണിയും നാടൻ കോഴിക്കറിയുമായാണ് നയൻ‌താരയും വിഗ്നേഷ് ശിവനും വിമാനമേറിയത്. ആ ദൃശ്യം കൂടി കണ്ടുനോക്കിയാലോ
advertisement
6/6
അഞ്ചു പ്ളേറ്റുകളിലായി വീട്ടിൽ തയാർ ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ അങ്ങനെ ഫ്ളൈറ്റിനുള്ളിൽ നിരന്നിരിക്കുന്നു. രണ്ടുപേർക്കും, അവരുടെ മക്കൾക്കും വേണ്ടിയുള്ള ഭക്ഷണമാണ് ഇത്രയും എന്ന് മനസിലാക്കാം. നയൻ‌താരയുടെയും വിഗ്നേഷ് ശിവന്റെയും മക്കളായ ഉയിരിനും ഉലകത്തിനും ഈ വർഷം മൂന്നു വയസ് തികയും. കയ്യിലെ പണംകൊടുത്താൽ എന്തും കിട്ടും എന്നിരിക്കെ, ഇത്തരത്തിൽ ഭക്ഷണം ലഭിച്ചതിൽ തങ്ങൾ അനുഗ്രഹീതരെന്ന് വിഗ്നേഷ് ശിവൻ ക്യാപ്‌ഷനിൽ കുറിച്ചു. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത്, നയൻ‌താര നിർമിച്ച 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | കയ്യിൽ കോടികൾ ഉള്ളവർ; എന്നിട്ടും നയൻ‌താരയും വിഗ്നേഷ് ശിവനും ഇക്കാര്യത്തിൽ തനി നാടൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories