TRENDING:

തൃശൂരിലെ തുണിക്കടയുടെ പരസ്യമോഡലായ നായിക; ഇന്ന് കോടികൾ കൊടുത്താലും ഡേറ്റ് കിട്ടാനില്ല

Last Updated:
ഇന്ന് പേര് തന്നെ ഒരു ബ്രാൻഡ് ആയി മാറിയ മലയാളത്തിന്റെ സ്വന്തം നായികയുടെ കഴിഞ്ഞകാലത്തെ പരസ്യമാണിത്
advertisement
1/8
തൃശൂരിലെ തുണിക്കടയുടെ പരസ്യമോഡലായ നായിക; ഇന്ന് കോടികൾ കൊടുത്താലും ഡേറ്റ് കിട്ടാനില്ല
ഒരു തുടക്കം കിട്ടിയാൽ പ്രതിഭ തെളിയിക്കാൻ പ്രാപ്തരായ അനേകം പ്രതിഭകളുള്ള നാടാണ് കേരളം. ഇന്ന് അറിയപ്പെടുന്ന താരങ്ങൾ പലരും ഒരുകാലത്ത് അങ്ങനെ ലഭിച്ച അവസരങ്ങളിലൂടെ കയറിവന്നവരാണ്. ഒരുപക്ഷേ നിലവിലെ താരപ്രഭയുമായി തട്ടിച്ചു നോക്കിയാൽ ആദ്യത്തെ പ്രകടനം വളരെ ചെറുതായിരിക്കും. എന്നാൽ ഇത്രയേറെ കഷ്‌ടപ്പെട്ടാണ് കയറിവന്നത് എന്നതിന്റെ ഓർമ്മക്കുറിപ്പായി ആ പഴയകാലം നിലനിൽക്കും
advertisement
2/8
തൃശൂരിലെ ഒരു തുണിക്കടയുടെ പരസ്യത്തിലെ ദൃശ്യങ്ങളാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇതിലെ മോഡലായ യുവതി ഇന്ന് പേര് മാത്രം പറഞ്ഞാൽ ഏവർക്കും അറിയാൻ സാധിക്കുന്ന വ്യക്തിയാണ്. എന്നാൽ ഈ പരസ്യമോ പരസ്യ ചിത്രമോ അധികമാർക്കും പരിചയമുണ്ടായി എന്നുവരില്ല (തുടർന്ന് വായിക്കുക)
advertisement
3/8
യുവതീ യുവാക്കളായ ചില മോഡൽമാരാണ് ഈ പരസ്യചിത്രത്തിലുള്ളത്. ആഡംബര മൊബൈൽ ഫോണുകൾ വിപണിയിൽ വന്നുതുടങ്ങിയ കാലത്തിന്റെ തുടക്കത്തിൽ നിന്നുള്ളതാണ് പരസ്യം എന്ന് വീഡിയോ കണ്ടാൽ മനസിലാകും. വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ താരം സജീവമാണ്
advertisement
4/8
നയൻ‌താര എന്ന് വിളിക്കുന്നതിനേക്കാൾ ഡയാന കുര്യൻ എന്ന പേരിൽ ഒരുപക്ഷേ അറിയപ്പെട്ടിരുന്ന കാലത്തു നിന്നുള്ളതാണ് ഈ വീഡിയോ. നയൻ‌താര മാത്രമല്ല, പരസ്യ ചിത്രങ്ങളിൽ നിന്നും തുടക്കം കുറിച്ച ഒട്ടേറെ താരങ്ങൾ പിൽക്കാലത്ത്, മലയാളം, തെന്നിന്ത്യൻ, ഉത്തരേന്ത്യൻ സിനിമകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്
advertisement
5/8
ഇന്ന് അഞ്ച് മുതൽ പത്തുകോടി വരെയാണ് നയൻ‌താരയുടെ പ്രതിഫലം. കോടികൾ കൊടുക്കാൻ തയാറായാൽ തന്നെ നടിയുടെ ഡേറ്റ് കിട്ടും എന്ന കാര്യത്തിൽ നിശ്ചയമില്ല. അത്രയേറെ തിരക്കായി കഴിഞ്ഞു നയൻതാരയ്ക്ക്
advertisement
6/8
വിഗ്നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞ്, മക്കളായ ഉയിരും ഉലകവും പിറന്നതില്പിന്നെ നയൻ‌താര സിനിമാ തിരക്കുകൾ അൽപ്പമൊന്ന് മാറ്റിവച്ചിരിക്കുകയാണ്. ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' ആണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം
advertisement
7/8
മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ'യാണ് നയൻസിന്റെ ആദ്യചിത്രം. ആദ്യ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് തുടക്കം
advertisement
8/8
ഉയിർ, ഉലകം എന്ന് വിളിക്കപ്പെട്ട മക്കളുടെ ഔദ്യോഗിക നാമം വിഗ്നേഷ് ശിവൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് ആ പേരുകൾ. മക്കൾ ജനിക്കുന്നതിനും മുൻപേ വീട്ടിൽ നയൻതാരയും വിഗ്നേഷ് ശിവനും പരസ്പരം വിളിക്കുന്ന പേരുകളായിരുന്നു ഉയിരും ഉലകവും
മലയാളം വാർത്തകൾ/Photogallery/Buzz/
തൃശൂരിലെ തുണിക്കടയുടെ പരസ്യമോഡലായ നായിക; ഇന്ന് കോടികൾ കൊടുത്താലും ഡേറ്റ് കിട്ടാനില്ല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories