Nayanthara | നയൻതാരയുടെ സെക്കന്റുകൾക്ക് നൽകണം കോടികൾ; 50 സെക്കന്റ് പരസ്യത്തിന് താരം വാങ്ങുന്ന തുക
- Published by:user_57
- news18-malayalam
Last Updated:
ഒരു സിനിമയ്ക്ക് നയൻതാര കൈപ്പറ്റുന്ന തുകയോളം തട്ടിച്ചു നിൽക്കാൻ പാകത്തിനാണ് ഒരു പരസ്യചിത്രത്തിന് അവർ ഈടാക്കുന്ന പ്രതിഫലം
advertisement
1/10

നടി നയൻതാര (Nayanthara) ആൾ നിസ്സാരക്കാരിയല്ല എന്ന് എല്ലാവർക്കുമറിയാം. കേരളത്തിന്റെ സ്വന്തം എന്ന് പറയാമെങ്കിലും, അന്യഭാഷയിൽ എത്തി സ്വന്തം കഴിവ് കൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത നയൻസിന് പകരക്കാരായി ആരുമില്ല ഇതുവരെ. പ്രത്യേകിച്ചും മലയാള സിനിമയിൽ നിന്നും. ഇന്ന് രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിനേത്രി എന്ന ഖ്യാതി നയൻതാരയ്ക്കുണ്ട്
advertisement
2/10
ആഡംബരത്തിന്റെ പര്യായമാണ് നയൻതാര എന്ന പേര്. താരത്തിന് വീടും കാറുകളും മാത്രമായി കോടികളുടെ സ്വത്തുണ്ട്. പിന്നെ ഒരു പ്രൈവറ്റ് ജെറ്റും. ഇതിലാണ് നയൻസ് ഒരിക്കൽ കൊച്ചിയിൽ തന്റെ മാതാപിതാക്കളെ കാണാൻ എത്തിച്ചേർന്നതും. ഓരോ സിനിമയ്ക്കും നയൻസ് വാങ്ങുന്ന പ്രതിഫലം പലപ്പോഴും വാർത്തയാകാറുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/10
കഴിഞ്ഞ ദിവസം നയൻതാര സ്വന്തം ബ്രാൻഡായ നയൻ സ്കിന്നിന്റെ ആദ്യ ഉൽപ്പന്നം പുറത്തിറക്കിയിരുന്നു. ഇത്രയും നാൾ 'ദി ലിപ്ബാം കമ്പനി' എന്ന പേരിൽ ലിപ്ബാം നിർമാണത്തിലും നയൻതാര പങ്കാളിയാണ്
advertisement
4/10
പ്രായത്തെ പിടിച്ചുകെട്ടുന്ന ആന്റി-ഏജിംഗ് ഉൽപ്പന്നമാണ് ആദ്യമായി പുറത്തിറങ്ങിയത്. ഇതിന്റെ പരസ്യങ്ങൾ നയൻതാര പുതിയതായി ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടു. നയൻസ് തന്നെയാണ് ഇതിന്റെ മോഡലായി എത്തിയതും
advertisement
5/10
ഏറ്റവും പുതിയ ചിത്രമായ ജവാന് വേണ്ടി നയൻതാര കൈപ്പറ്റിയത് 10 കോടി രൂപയാണ് എന്ന വിവരവും പുറത്തുവന്നിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിക്ക് മേൽ വാരിക്കൂട്ടുകയുമുണ്ടായി. ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് നായകനായി നയൻസിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ വേഷമിട്ടതും
advertisement
6/10
നയൻതാരയുടെ സിനിമയിലെ പ്രതിഫലം മാത്രമേ പലരും അറിഞ്ഞിട്ടുള്ളൂ. സെക്കന്റുകൾക്ക് കോടികൾ പ്രതിഫലം പറ്റുന്ന നയൻതാര എന്ന താരമൂല്യമുള്ള അഭിനേത്രിയെ ഒരുപക്ഷേ ആരും അറിഞ്ഞുകാണില്ല
advertisement
7/10
നയൻതാര 50 സെക്കന്റ് നീളമുള്ള ഒരു പരസ്യചിത്രത്തിൽ അഭിനയിക്കണമെങ്കിൽ, അവർക്ക് നൽകേണ്ട പ്രതിഫലം അഞ്ചു കോടി രൂപയാണ് എന്ന് ഏറ്റവും പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഒരു പരസ്യത്തിന് നാല് മുതൽ ഏഴു കോടി രൂപ വരയാണത്രെ നയൻതാര ചാർജ് ചെയ്യുന്നത്
advertisement
8/10
വീടിന്റെ കാര്യമെടുത്താൽ നയൻസിന് ആഡംബര വസതികൾ പലതുണ്ട്. മൊത്തം നാല് ആഡംബര ഭവനങ്ങളുടെ ഉടമയാണ് നയൻതാര
advertisement
9/10
മുംബൈ നഗരത്തിൽ ഉൾപ്പെടെ വീടുകളുണ്ട്. ഭർത്താവ് വിഗ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലഗത്തിനുമൊപ്പം നയൻതാര താമസിക്കുന്നത് നാല് ബെഡ്റൂം ഉള്ള ഒരു ഫ്ലാറ്റിലാണ്
advertisement
10/10
താമസിക്കുന്ന ഫ്ലാറ്റിനു മാത്രം 100 കോടി വിലയാണത്രേ. ഇതിന് പുറമേ ഹൈദരാബാദിലും കോടികൾ മതിക്കുന്ന ഒരു ഫ്ലാറ്റുണ്ട്. കഴിഞ്ഞ ദിവസം നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും ആദ്യ പിറന്നാൾ ആഘോഷിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | നയൻതാരയുടെ സെക്കന്റുകൾക്ക് നൽകണം കോടികൾ; 50 സെക്കന്റ് പരസ്യത്തിന് താരം വാങ്ങുന്ന തുക