വലിയ താരമാണ്, കഴിക്കാൻ മൺകലത്തിലെ കഞ്ഞിയും മുളക് കൂട്ടാനും
- Published by:meera_57
- news18-malayalam
Last Updated:
പണ്ട് പഴങ്കഞ്ഞി ഫാൻ ആയി അറിയപ്പെട്ടിരുന്നത് സുരേഷ് ഗോപി എങ്കിൽ, ഇപ്പോൾ മറ്റൊരാളാണ് കഞ്ഞിയുടെ ഫാൻ
advertisement
1/6

ഏതു നാട്ടിലും പോയി, ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാൻ കൈനിറയെ പണമുള്ളവർ. എന്ത് വിലകൊടുത്തും ആഡംബരങ്ങൾ സ്വന്തമാക്കാൻ കെൽപ്പുള്ളവർ. ചിലപ്പോൾ, അവരുടെ അടുക്കളയിലേക്ക് നോക്കിയാൽ, ഇതുപോലൊരു കാഴ്ച കണ്ടെന്നു വന്നേക്കാം. ഒരു മൺചട്ടി നിറയെ കഞ്ഞി, അരികിൽ ഒരു ചെറിയ പാത്രത്തിൽ മുളകുകൂട്ടാനും. ഏതൊരു ഫൈവ് സ്റ്റാർ ഹോട്ടലിലും പോയി അവിടുത്തെ ബുഫെ ഉൾപ്പെടെ എന്ത് ഭക്ഷണവും കഴിക്കാൻ കഴിയാഞ്ഞിട്ടല്ല. ആ കഞ്ഞിയും മുളകുകറിയും നൽകുന്ന രുചി അവിടെയൊന്നും ലഭിക്കില്ല എന്ന് അറിയാം അദ്ദേഹത്തിന്. പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു താരത്തിന്റെ കുടുംബത്തിലെതാണ് ഈ കാഴ്ച
advertisement
2/6
നടി നയൻതാരയുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ വിഗ്നേഷ് ശിവൻ ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്ത ഒരു ചെറു വീഡിയോയിൽ നിന്നുള്ള ദൃശ്യമാണിത്. സിനിമയിൽ വന്നു വലിയ നിലയിൽ എത്തിയെങ്കിലും, തീർത്തും സാധാരണക്കാരനായി വളർന്നു വന്ന കുടുംബ ചുറ്റുപാടിന്റെ വൈബ് ഇന്നും സൂക്ഷിക്കാൻ വിക്കി തയാറാണ്. അതാണ് ഈ കഞ്ഞിയിലും മുളക് കറിയിലും കാണാൻ സാധിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരായ അച്ഛനമ്മമാരുടെ മകനാണ് വിഗ്നേഷ് ശിവൻ (തുടർന്ന് വായിക്കുക)
advertisement
3/6
ഇടയ്ക്കിടെ വിഗ്നേഷ് ശിവൻ ഭാര്യ നയൻതാരയുടെ കൂടെ കൊച്ചിയിൽ എത്താറുണ്ട്. ഇവിടെ വന്നു കഴിഞ്ഞാൽ, നഗരത്തിൽ ഇഷ്‌ടമുള്ള റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. സമയം ഉള്ളപ്പോൾ എങ്കിൽ, ഭാര്യയെയും കൂട്ടി വിഗ്നേഷ് ശിവൻ നല്ലൊരു റെസ്റ്റോറന്റ് കണ്ടെത്തി അങ്ങോട്ടേയ്ക്ക് പോകുന്ന പതിവുണ്ട്. നയൻതാരയും ഭർത്താവും വന്നതിന്റെ സന്തോഷം ആഘോഷിച്ച കൊച്ചിയിലെ ഒരു ഹോട്ടലിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു
advertisement
4/6
നയൻതാരയും ഭർത്താവും മക്കളും നയൻതാരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനം കൊണ്ടാടാൻ അവരുടെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ കേക്ക് മുറിച്ചും മറ്റും ഇവർ പിറന്നാൾ കെങ്കേമമാക്കി. നയൻതാരയുടെ മക്കളായ ഉയിർ, ഉലകം എന്നിവർ മുത്തശ്ശിയുടെ പ്രിയപ്പെട്ട പേരകുട്ടികളാണ്. രണ്ടുപേരും അമ്മാമ്മയുടെ മടിയിൽ കയറി വാത്സല്യം ഏറ്റുവാങ്ങാൻ മത്സരമാണ്. മക്കളിൽ ഒരാൾക്ക് നയൻതാര കുഞ്ഞായിരുന്ന വേളയിലെ അതേ മുഖഛായയാണ്. വേറൊരാൾ വിഗ്നേഷ് ശിവന്റെ തനിപ്പകർപ്പും. നയൻതാരയുടെ വീട്ടിൽ എത്തിയാൽ പിന്നെ ഇവർക്ക് ആഘോഷമാണ്
advertisement
5/6
'ലവ് ഇൻഷുറൻസ് കമ്പനി' എന്ന പുതിയ സിനിമയുടെ പണിപ്പുരയിൽ നിന്നും നയൻതാരയും വിഗ്നേഷ് ശിവനും ചില പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമിട്ട ധീമ ധീമ... എന്നാരംഭിക്കുന്ന ഗാനം വൈറലായി മാറിക്കഴിഞ്ഞു. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി എന്നിവർ നായികാ നായകന്മാർ ആവുന്ന സിനിമയാണിത്. സിനിമയുടെ നിർമാണമേഖലയിൽ നയൻതാരയുടെ നിക്ഷേപമുണ്ട്. നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും റൗഡി പിക്ചേഴ്സ് എന്ന നിർമാണ കമ്പനിയാണ് ഈ ചിത്രത്തിന്റെ നിർമാണവും
advertisement
6/6
ഈ മാസം മറ്റൊരു നാഴിക്കല്ലുകൂടി പിന്നിടുകയാണ് നയൻതാരയും വിഗ്നേഷ് ശിവനും. രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ഇവരുടെ വിവാഹത്തിന്റെ വീഡിയോ ഉൾപ്പെടുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്നു. 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി നവംബർ മാസം 18 മുതൽ പ്രദർശനത്തിനെത്തുന്നു. നയൻതാരയുടെ വിവാഹവും, രണ്ടു മക്കളുടെ പിറവിയും അവരുടെ രണ്ടാം പിറന്നാളും കഴിഞ്ഞ ശേഷമാണ് ഈ ഡോക്യുമെന്ററി വരുന്നത്. ഗൗതം വാസുദേവ് മേനോൻ ആണ് ഈ ഡോക്യുമെന്ററിയുടെ സംവിധാനം