തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗര്‍ 2023 ല്‍ രാജസ്ഥാന്‍ റോയല്‍സ് ജൂനിയര്‍ ടീം പരിശീലന ക്യാമ്പിലേക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 19 വയസ്സിന് താഴെയുള്ള അന്തര്‍ ജില്ല ടൂര്‍ണ്ണമെൻ്റില്‍ കോഴിക്കോടിനെതിരെ 103 റണ്‍സെടുത്തു. പന്ത്രണ്ടാം ക്ലാസ് ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സംഗീത് സാഗര്‍.
ടോപ് ഓര്‍ഡര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇമ്രാന്‍ അഷ്‌റഫ് കഴിഞ്ഞ സീസണില്‍ വിജയ് മര്‍ച്ചൻ്റ് ട്രോഫിയില്‍ കേരള ടീമംഗമായിരുന്നു. ആ ടൂര്‍ണ്ണമെൻ്റില്‍ ബറോഡയില്‍ വെച്ച് ഉത്തര്‍ പ്രദേശിനെതിരെ 115 റണ്‍സെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ ഇമ്രാന്‍ വിവിധ വിഭാഗങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട്. എട്ടിക്കുളം എന്‍ എം സി ഹൗസില്‍ മുഹമ്മദ് അഷ്‌റഫിൻ്റേയും സെലീന എന്‍ എം സിയുടേയും മകനായ ഇമ്രാന്‍ അഷ്‌റഫ് പതിനൊന്നാം ക്ലാസ് ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
advertisement