TRENDING:

ധനുഷ് പകപോക്കുന്നു, നയൻ‌താരയിൽ നിന്നും 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; തരംതാഴരുത് എന്ന് താരം

Last Updated:
തുറന്ന കത്തിൽ നടനും നിർമാതാവുമായ ധനുഷിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് നയൻ‌താര
advertisement
1/6
ധനുഷ് പകപോക്കുന്നു, നയൻ‌താരയിൽ നിന്നും 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; തരംതാഴരുത് എന്ന് താരം
നടനും നിർമാതാവുമായ ധനുഷിനെതിരെ (Dhanush) ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി നയൻ‌താര (Nayanthara). ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് പ്രതികരണം. നയൻ‌താരയെ കുറിച്ച് വരാനിരിക്കുന്ന ഡോക്യുമെന്ററിയിൽ നാനും റൗഡി താനിൽ നിന്നുള്ള സിനിമാ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ ധനുഷ് ഇടംകോലിടുന്നതായാണ് നയൻ‌താരയുടെ പരാതി. ഇതുമായി ബന്ധപ്പെട്ടു നയതാരയെയും പങ്കാളിയെയും ധനുഷ് നിരന്തരമായി ദ്രോഹിക്കുന്നു എന്നും കത്തിൽ പറയുന്നു. തനിക്ക് 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ചതിനെ 'നീചമായ' പ്രവർത്തി എന്നും നയൻ‌താര വിളിച്ചു
advertisement
2/6
ധനുഷ് പകപോക്കുന്നു, നയൻ‌താരയിൽ നിന്നും 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; തരംതാഴരുത് എന്ന് താരം
'എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, നിരവധി ആരാധകരും അഭ്യുദയകാംക്ഷികളും ഏറെ കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് ഒരുമിച്ച് കൊണ്ടുവരാൻ ഒട്ടേറെപ്പേർ വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എനിക്കും എൻ്റെ പങ്കാളിക്കും നേരെ നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി പരിശ്രമവും സമയവും നൽകി പ്രയത്നിച്ച ആളുകളെയും ബാധിക്കുന്നു. എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു...
advertisement
3/6
എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ എന്ന സിനിമ ഉൾപ്പെടുത്തിയിട്ടില്ല. നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി രണ്ടു വർഷം കാത്തിരുന്ന് ഡോക്യുമെന്ററിയുടെ റിലീസ് നീണ്ടു പോയി. ഒടുവിൽ അനുമതി ലഭിക്കാതെ വന്നപ്പോൾ ഇപ്പോഴുള്ള നിലയിൽ എഡിറ്റ് ചെയ്ത് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാനും റൗഡി താൻ സിനിമയിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ ഉപയോഗിക്കാൻ അപ്പോഴും അനുമതി ലഭിച്ചിരുന്നില്ല. യഥാർത്ഥ വികാരങ്ങളിൽ നിന്നും വന്ന വരികളാണ് ആ ഗാനത്തിലുള്ളത്...
advertisement
4/6
ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച സംഗീതം ഇല്ലെന്നറിഞ്ഞുകൊണ്ട്, അത് ഉപയോഗിക്കാൻ അവസരം നൽകാതിരിക്കാനുള്ള വിസമ്മതം ഞങ്ങളുടെ ഹൃദയം തകർത്തു. ബിസിനസ്സ് നിർബന്ധങ്ങളും പണത്തിന്റെ പ്രശ്‌നങ്ങളുമാണെങ്കിൽ അത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഈ തീരുമാനം വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മനപ്പൂർവ്വം വൈകിച്ചതും വേദനാജനകമാണെന്നും നയൻ‌താര
advertisement
5/6
മൂന്നു സെക്കന്റ് ദൈർഘ്യമുള്ള, സ്വന്തം ക്യാമറയിൽ പകർത്തിയ ബിഹൈൻഡ് ദി സീൻ വീഡിയോ പോലും ഉപയോഗിക്കാൻ വിസമ്മതിച്ചു. 10 കോടി രൂപ നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടു. എക്കാലത്തേതിലും ഏറെ തരം താഴ്ന്ന പ്രവർത്തിയാണിത് എന്നും, ഇത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്ന് പ്രസ്താവനയിൽ പറയുന്നു. നിരപരാധികളായ ആരാധകർക്ക് മുന്നിൽ ഓഡിയോ ലോഞ്ചുകളിൽ പ്രകടിപ്പിക്കുന്ന സ്വഭാവത്തിന്റെ പകുതിയെങ്കിലും ഉള്ള വ്യക്തിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് നയൻ‌താര. പറയുന്ന പോലെ നിങ്ങൾ പ്രവർത്തിക്കുന്നില്ല. സെറ്റിലെ മനുഷ്യരുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന രാജാവാണോ നിർമാതാവ്?
advertisement
6/6
സിനിമ ധനുഷിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റായി മാറിയെങ്കിലും, അയാളുടെ ഈഗോ അതിലും വളരെ വലുതായിരുന്നു എന്നും, സിനിമ റിലീസ് ആവുന്നതിനും മുൻപ് ധനുഷ് പറഞ്ഞ പല വാക്കുകളും തന്റെ മനസ്സിൽ ആഴത്തിൽ മുറിവായി മാറിയെന്നും നയൻ‌താര. തങ്ങൾക്ക് ലഭിച്ച വക്കീൽ നോട്ടീസിനോട് നിയമപരമായി തന്നെ പ്രതികരിക്കും. ബാക്കി ദൈവത്തിന്റെ കോടതിയിലും നേരിടാം എന്നും നയൻ‌താര. ഇനിയും മുഖംമൂടി ധരിച്ച് നിങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ഓഡിയോ ലോഞ്ചുകളിൽ പങ്കെടുക്കട്ടെ എന്നും ഡോക്യുമെന്ററി നിങ്ങളും കാണുകയും മനസ് മാറുകയും ചെയ്യട്ടെ എന്നും നയൻ‌താര പ്രത്യാശിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ധനുഷ് പകപോക്കുന്നു, നയൻ‌താരയിൽ നിന്നും 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു; തരംതാഴരുത് എന്ന് താരം
Open in App
Home
Video
Impact Shorts
Web Stories