Nayanthara | 'ചെട്ടികുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്; നയൻതാരയുടെ അമ്മ
- Published by:Vishnupriya S
- news18-malayalam
Last Updated:
നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി പ്രണയത്തിലായിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ തുറന്നു പറയുന്നുണ്ട്
advertisement
1/5

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര നാൽപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ ജീവിതം പ്രമേയമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കിയ ഡോക്യുമെന്ററിയായ 'നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ' ഇന്നാണ് പുറത്തിറങ്ങിയത്. തന്റെ ജീവിതത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. സിനിമയിലും ജീവിതത്തിലുമുണ്ടായ നേട്ടങ്ങളും തകർച്ചയും താരം പങ്കുവയ്ക്കുന്നു.
advertisement
2/5
നയൻതാരയും തമിഴിലെ ഒരു പ്രമുഖ നടനുമായി പ്രണയത്തിലായിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചും അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ആദ്യമായാണ് നയൻതാരയും ഓമന കുര്യനും മുൻകാല പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത്.
advertisement
3/5
'ഞങ്ങൾക്ക് ചെട്ടികുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തിൽ പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. യേശുവിനെയും പ്രാർത്ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവൾ കൈയിൽ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു. ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാൻ അവിടെയിരുന്നങ്ങ് പ്രാർത്ഥിച്ചു'
advertisement
4/5
'എനിക്കെന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട എന്ന് പ്രാർത്ഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാൽ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം. നമുക്ക് ജീവിക്കാൻ ധൈര്യം ദൈവം തന്നിട്ടുണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്', നയൻതാരയുടെ അമ്മ ഓമന കുര്യൻ പറഞ്ഞു.
advertisement
5/5
'അമ്മയെ ഒരുപാട് പേർ വിളിച്ച് മകളെ വിവാഹം ചെയ്യിക്കെന്ന് പറഞ്ഞു. കാരണം എല്ലാം അവസാനിച്ചു, ഞാൻ പ്രശ്നത്തിലാകാതെ നോക്കിക്കോ എന്ന് പലരും പറഞ്ഞിട്ടുണ്ട്. തമിഴ് നടനുമായുളള പ്രണയം എനിക്ക് പറ്റിയ തെറ്റാണ്. ജീവിതത്തിൽ പിഴവുകൾ സംഭവിക്കും. അതിൽ കുഴപ്പമില്ല. അന്ന് സിനിമാജീവിതം അവസാനിപ്പിക്കാമെന്ന ആ തീരുമാനത്തിന് പിന്നിൽ അയാളാണ്', നയൻതാര പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | 'ചെട്ടികുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്; നയൻതാരയുടെ അമ്മ