TRENDING:

അരയിൽ കൊഴുപ്പടിഞ്ഞ നയൻ‌താര! താരത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ ബാധിച്ചത് മറ്റൊരാളെ

Last Updated:
നയൻ‌താരയുടെ 'കൊഴുപ്പടിഞ്ഞ അരക്കെട്ട്'  ഗാനരംഗത്തിൽ ഇളകിയാടുന്നതിനെ കുറിച്ചാണ് ഒരു വാർത്താശകലം
advertisement
1/6
അരയിൽ കൊഴുപ്പടിഞ്ഞ നയൻ‌താര! താരത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ ബാധിച്ചത് മറ്റൊരാളെ
സിനിമാ ജീവിതം പോലെ വ്യക്തിജീവിതവും വാർത്തകളിൽ ഒരേയളവിൽ നിറഞ്ഞ ഒരു മലയാളി ചലച്ചിത്ര താരമാണ് നയൻ‌താര (Nayanthara). ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിപ്പേര് വീഴും വരെ നയൻ‌താരയെ സംബന്ധിച്ച വാർത്തകൾ പൊടിപ്പും തൊങ്ങലും ചേർത്ത് ഗോസിപ് കോളങ്ങളിൽ അരങ്ങുവാണു. തകർന്ന പ്രണയങ്ങളുടെയും, ഗ്ലാമറിന്റെ അതിപ്രസരത്തിന്റെയും പേരിൽ ആദ്യ നാളുകളിൽ നയൻ‌താര നേരിട്ട വിമർശനങ്ങൾ വളരെയേറെയാണ്. അവിടെ നിന്നും വിഗ്നേഷ് ശിവനുമായി വിവാഹം ചെയ്യുകയും, രണ്ടു മക്കളുടെ അമ്മയാവുകയും ചെയ്തതിനു ശേഷം മാത്രമാണ് നയൻതാരയുടെ നേരെയുള്ള ആക്രമണങ്ങൾക്ക് ശമനമായത്
advertisement
2/6
നടൻ പ്രഭു ദേവയുമായി വിവാഹത്തോളം എത്തിയ പ്രണയവും അതിന്റെ പര്യവസാനവും തമ്മിൽ അധിക ദൂരമില്ലായിരുന്നു. നയൻ‌താര അപ്പോഴോ ഇപ്പോഴോ തന്റെ പക്ഷം വിശദീകരിച്ച് ഒരു മാധ്യമത്തിനും മുന്നിൽ വന്നില്ല. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോലും തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാനില്ല എന്ന നിലപാടെടുത്തിരുന്നു നടി. നയൻ‌താരയെ കുറിച്ചുള്ള ഡോക്യുമെന്ററിയും ചേർന്ന വിവാഹ വീഡിയോ പുറത്തുവരാൻ ഇനി അധികം ദിവസങ്ങൾ ബാക്കിയില്ല. 'നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും (തുടർന്ന് വായിക്കുക)
advertisement
3/6
തെന്നിന്ത്യൻ സിനിമയിൽ കഴിയുന്നത്ര വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്താണ് നയൻ‌താര തന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. കരിയറിന്റെ ഒരു ഭാഗത്ത് നയൻ‌താര ഗ്ലാമറസ് വേഷങ്ങൾ നിറയെ ചെയ്തിരുന്നു താനും. പിൽക്കാലത്ത് നയൻസിന് അതിന്റെ ആവശ്യം തന്നെ വേണ്ടിയിരുന്നില്ല. എന്നാൽ പടച്ചു വിടുന്ന വാർത്തകൾ എല്ലാം വാസ്തവമല്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിൽ ചില വാർത്തകളെ കുറിച്ച് നയൻ‌താര പ്രതികരിക്കുന്നു
advertisement
4/6
താൻ പലരെയും വളരെയെളുപ്പം വിശ്വസിച്ചിരുന്നു എന്ന് നയൻ‌താര മനസിലാക്കുന്നു. അന്നൊക്കെ പത്രങ്ങളിൽ തന്നെക്കുറിച്ച് ഏതെങ്കിലും ഒരു വാർത്തയുണ്ടാകും എന്ന് നയൻ‌താര. ചില പത്രവാർത്താ കട്ടിങ്ങുകൾ പങ്കിട്ടുകൊണ്ടാണ് നയൻ‌താരയുടെ പ്രതികരണം. ഇതിൽ ഒന്നിൽ തെലുങ്ക് ഭക്തി ചിത്രമായ 'ശ്രീ രാമജയം' സിനിമയിൽ സീതയായി നയൻ‌താര വേഷമിടുന്നതിൽ നടന്ന പ്രതിഷേധത്തിന്റെ തലക്കെട്ടും കാണാം. മറ്റൊന്നിൽ വാർത്താ തലക്കെട്ടല്ല, അതിന്റെ ഉള്ളടക്കത്തെ എടുത്തുകാട്ടുന്നു
advertisement
5/6
ആ വാർത്തകൾ പലതിലും നടന്നത് എന്തെന്ന് താൻ അറിയുക കൂടിയുണ്ടാകില്ല എന്ന് നയൻ‌താര. മറ്റൊരു വാർത്തയിൽ പറയുന്നത്, ശരീരഭാരം വർധിച്ച നയൻ‌താരയുടെ 'കൊഴുപ്പടിഞ്ഞ അരക്കെട്ട്'  ഗാനരംഗത്തിൽ ഇളകിയാടുന്നതിനെ കുറിച്ചാണ്. ഏതാണ് ഈ ചിത്രമെന്നോ, ഗാനമെന്നോ ഉള്ള ഭാഗം കാട്ടുന്നില്ല. വരാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ വീഡിയോയിലാണ് ഈ ഉള്ളടക്കങ്ങൾ ഉള്ളത്. ഇതിൽ നയൻ‌താരയും സഹപ്രവർത്തകരായ നാഗാർജുന, രാധിക തുടങ്ങിയവരും, അമ്മ ഓമനാ കുര്യനും സംസാരിക്കുന്നുണ്ട്. അന്ന് വന്ന വാർത്തകൾ തന്നെക്കാൾ ബാധിക്കപ്പെട്ടത് മറ്റൊരാളെയാണ് എന്നും നയൻ‌താര വ്യക്തമാക്കുന്നു
advertisement
6/6
ഇത്തരം വാർത്തകൾ അമ്മ ഓമനയ്ക്ക് പ്രയാസകരമായിരുന്നു എന്ന് നയൻ‌താര ഓർക്കുന്നു. കുര്യൻ, ഓമന ദമ്പതികളുടെ ഇളയമകളാണ് ഡയാന എന്ന നയൻ‌താര. എന്നാൽ തന്റെ മകളെ ദൈവം കഴിഞ്ഞാൽ അറിയാവുന്നത് തനിക്കാണ് എന്ന് ഓമന കുര്യൻ പറയുന്നുണ്ട്. ഇത്തരം വാർത്തകൾ നയൻ‌താരയുടെ കുടുംബത്തെ ഏതെല്ലാം തരത്തിൽ ബാധിക്കപ്പെട്ടു എന്നതിന്റെ വിശദഭാഗം ഒരുപക്ഷേ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയിൽ ഉണ്ടാകാം. ഗൗതം വാസുദേവ് മേനോൻ ആണ് സംവിധായകൻ. നയന്തരയുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഈ വീഡിയോ പുറത്തുവരുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
അരയിൽ കൊഴുപ്പടിഞ്ഞ നയൻ‌താര! താരത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ ബാധിച്ചത് മറ്റൊരാളെ
Open in App
Home
Video
Impact Shorts
Web Stories