TRENDING:

Nayanthara | വിക്കിയുടെ വിവാഹമോചനത്തിന് നാളും നേരവും നോക്കിയിരുന്നവരോട് നയൻ‌താര; പ്രതികരണം ഒറ്റവാചകത്തിൽ

Last Updated:
പ്രചരിക്കുന്ന ഒന്നിനോടും നേരിട്ട് പ്രതികരിക്കുന്ന ശീലമില്ല നയൻതാരയ്ക്ക്. പക്ഷെ ഈ പ്രതികരണം വേറെ ലെവൽ
advertisement
1/4
Nayanthara | വിക്കിയുടെ വിവാഹമോചനത്തിന് നാളും നേരവും നോക്കിയിരുന്നവരോട് നയൻ‌താര; പ്രതികരണം ഒറ്റവാചകത്തിൽ
നയൻ‌താര (Nayanthara) എന്ത് ചെയ്താലും അത് വാർത്തയാകും എന്ന സ്ഥിതി വിശേഷം പണ്ടുമുതലേ കണ്ടുവരികയാണ്. എന്നാൽ, അത് രൂക്ഷമായത് നയൻസ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചതില്പിന്നെയാണ്. തന്റെ മക്കൾ കൈക്കുഞ്ഞുങ്ങൾ ആയിരിക്കെ, രണ്ടുപേരെയും ഒക്കത്തിരുത്തി കൂളിംഗ് ഗ്ലാസ് വച്ച് നടന്നു വരുന്ന കൂൾ മമ്മി നയൻ‌താര ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചു. സംവിധായകനായ ഭർത്താവ് വിഗ്നേഷ് ശിവനുമായി നയൻ‌താര പിരിയുന്നു എന്നതാണ് ഇതിൽ ഏറ്റവും സെൻസേഷനലായ വാർത്ത എന്ന് പറയാം. ഒരിക്കൽ കൊടുങ്കാറ്റു പോലെ വന്ന്, വന്ന സ്പീഡിൽ തിരിച്ചു പോയവർത്ത വീണ്ടും തലപൊക്കി
advertisement
2/4
താരങ്ങൾ അവരുടെ ജീവിതത്തെ സംബന്ധിച്ച വിശേഷങ്ങൾ എവിടെയും പങ്കിടില്ല എങ്കിൽ, അവരുടെ ക്രിപ്റ്റിക് പോസ്റ്റുകൾ എടുത്ത് വാക്കിലും വരിയിലും ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റെയും മുക്കിലും മൂലയിലും വരെ എന്തെല്ലാമുണ്ട് എന്ന് ചികെഞ്ഞടുത്തു പ്രചരിപ്പിക്കാറുണ്ട് സോഷ്യൽ മീഡിയ. ഈ സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തങ്ങൾ പലപ്പോഴും വാർത്തകളായി മാറാറുണ്ട്. ഇപ്പോൾ നയൻസ് ഇട്ട ആരെയും പരാമർശിക്കാതെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ടപാടെ അവരും ഭർത്താവും രണ്ടുവഴിക്ക് പോകാൻ വണ്ടി പിടിക്കുന്നു എന്ന തരത്തിലായി മാറി പ്രചാരണം (തുടർന്ന് വായിക്കുക)
advertisement
3/4
പ്രചരിക്കുന്ന ഒന്നിനോടും നേരിട്ട് പ്രതികരിക്കുന്ന ശീലമില്ല നയൻതാരയ്ക്ക്. എന്നാൽ, പ്രചാരണങ്ങൾ അതിരു കടക്കുമ്പോൾ, തന്റേതായ ഒരു ശൈലിയിൽ നടി മറുപടി പറയുകയും ചെയ്യും. ഇപ്പോഴും അത്തരത്തിലൊരു പ്രതികരണം നടത്തിക്കഴിഞ്ഞു നയൻ‌താര. വിവാഹ ജീവിതത്തിൽ പ്രശ്നമുണ്ടോ, കേൾക്കുന്നതിൽ നേരുണ്ടോ നുണയുണ്ടോ എന്നൊന്നുമല്ല നയൻ‌താരയുടെ ഉത്തരം. പക്ഷെ, ഇത്തരം വാർത്തകൾ താൻ എങ്ങനെ കാണുന്നു എന്ന് നയൻ‌താര ഒറ്റ വാചകത്തിൽ വ്യക്തമാക്കുന്നു
advertisement
4/4
ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നയൻ‌താരയുടെ പ്രതികരണം. ഈ കിംവദന്തിയെയും കാറ്റിൽ പറത്തുന്നതാണ് നയൻ‌താരയുടെ പ്രതികരണം. 'ഞങ്ങളെ കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം' എന്ന പേരിൽ വിദൂരതയിലേക്ക് നോട്ടമിട്ടിരിക്കുന്ന വിഗ്നേഷ് ശിവന്റെയും തന്റെയും ചിത്രമാണ് നയൻ‌താര ഷെയർ ചെയ്തത്. ഇരുവരും ഒരു പുൽതകിടിയുടെ മുകളിൽ സന്തോഷകരമായി ഇരിക്കുന്ന ഒരു നിമിഷത്തിന്റേതാണ് ഈ ചിത്രം. 'ഒരു വിഡ്ഢിയെ വിവാഹം ചെയ്യുന്നത് തെറ്റ്', 'പുരുഷന്മാർ ഒരിക്കലും വളർന്നു വലുതാവില്ല', 'എന്നെ വെറുതെ വിടൂ', 'ഞാൻ ഏറെ ക്ഷീണിതയാണ്' തുടങ്ങിയ വാചകങ്ങൾ അടങ്ങിയ നയൻ‌താരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | വിക്കിയുടെ വിവാഹമോചനത്തിന് നാളും നേരവും നോക്കിയിരുന്നവരോട് നയൻ‌താര; പ്രതികരണം ഒറ്റവാചകത്തിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories