Nayanthara Netflix Documentary നയൻസ് വിക്കി വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് നെറ്റ്ഫ്ലിക്സ്; പിന്നാലെ സൈബർ ആക്രമണം
- Published by:ASHLI
- news18-malayalam
Last Updated:
'നയൻ100 ചലഞ്ച്!!! മലയാളപുത്രി നിർധനയുവതി കാരുണ്യത്തിനായി കേഴുന്നു. എല്ലാ മലയാളികളും 100 വീതം നയൻമോൾക്ക് അയക്കുക' എന്നിങ്ങനെ ട്രോളുകളാണ് ചിത്രങ്ങൾക്ക് താഴെ എത്തുന്നത്
advertisement
1/8

നയൻതാര(Nayanthara)യുടെ ജീവിത കഥ പറയുന്ന 'നയൻതാര- ബിയോണ്ട് ദ ഫെയറി ടെയില്‍(Nayanthara: Beyond the Fairy Tale)' നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായിരിക്കുകയാണ്. താരത്തിന്റെ 40ാം പിറന്നാൾ ദിനത്തിലാണ് 'നയൻതാര- ബിയോണ്ട് ദ ഫെയറി ടെയില്‍ സ്ട്രീമിങ് ആരംഭിച്ചത്. (photo courtesy: Netflix)
advertisement
2/8
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഈ ഡോക്യുമെന്ററിയുടെ റിലീസ്. ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന ഇതുവരെ ആരാധകർ അറിയാത്ത പല കാര്യങ്ങളും ഈ ഡോക്യുമെന്ററിയിലൂടെ താരം ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. (photo courtesy: Netflix)
advertisement
3/8
പ്രഖ്യാപനം മുതൽ ഏറെ വിമർഷനങ്ങൾ നേരിട്ടുണ്ട് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേ(Vignesh Shivan)യും കല്ല്യാണം ഡോക്യുമെന്ററി ആകുന്നുവെന്ന വാർത്ത. സ്വന്തം കല്ല്യാണം പോലും കച്ചവടമാക്കുന്നുവെന്നാണ് അതിൽ ഏറ്റവും വലിയ വിമർശനം. (photo courtesy: Netflix)
advertisement
4/8
അതിനിടയിൽ ഡോക്യുമെന്ററിയിൽ ധനുഷ്(Dhanush) നിർമ്മിച്ച് നാനും റൗഡി താൻ എന്ന സിനിമയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ പേരിൽ നയൻതാരയും ധനുഷും തമ്മിലുള്ള തുറന്ന പോരും ചർച്ചയാവുകയാണ്. (photo courtesy: Netflix)
advertisement
5/8
എന്നാലിപ്പോൾ 'നയൻതാര- ബിയോണ്ട് ദ ഫെയറി ടെയില്‍' മായി ബന്ധപ്പെട്ട് നെറ്റ്ഫ്ലിക്സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കടുത്ത വിമർശനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. (photo courtesy: Nayanthara/Instagram)
advertisement
6/8
നെറ്റ്ഫ്ലിക്സ് അൺസബ്സ്ക്രൈബ് ചെയ്യേണ്ട നേരമായിരിക്കുന്നുവെന്നാണ് ഉപയോക്താക്കൾ അഭിപ്രയപ്പെടുന്നത്. 'ഇതൊക്കെ പൈസ കൊടുത്ത് കാണാൻ ആളുകൾക്ക് പ്രാന്തല്ലേ', 'ഇതൊക്കെ പൈസ കൊടുത്ത് കാണാൻ ആളുകൾക്ക് പ്രാന്തല്ലേ', 'നയൻ100 ചലഞ്ച്!!! മലയാളപുത്രി നിർധനയുവതി കാരുണ്യത്തിനായി കേഴുന്നു. (photo courtesy: Nayanthara/Instagram)
advertisement
7/8
എല്ലാ മലയാളികളും 100 വീതം നയൻമോൾക്ക് അയക്കുക', 10 കോടി കൊടുത്തോ സൂപ്പർ സ്റ്റാറെ, നയൻ താരയും വിഘ്നേഷും വിവാഹിതരായി വർഷങ്ങളായി, surrogate പാരെൻ്റ്‌സും ആയി. (photo courtesy: Nayanthara/Instagram)
advertisement
8/8
ഇതാദ്യമല്ലല്ലോ നയൻസ് നയം വ്യക്തമാക്കുന്നത്.? മുൻപ് ചിമ്പു, ഡാൻസ് മാസ്റ്റർ.. തുടങ്ങി വൻ താരനിരകൾ പരീക്ഷിച്ചു നോക്കിയതല്ലേ? ഇതിനൊക്കെ കാഴ്ചക്കാരെ പ്രതീക്ഷിച്ച് കോടികൾ മുടക്കിയ Netflix അല്ലേ വിഡ്ഢിആയത്? എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണം. (photo courtesy: Nayanthara/Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara Netflix Documentary നയൻസ് വിക്കി വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് നെറ്റ്ഫ്ലിക്സ്; പിന്നാലെ സൈബർ ആക്രമണം