TRENDING:

Nazriya | നസ്രിയയുടെ കുടുംബത്തിൽ മാത്രമെന്താ ഇങ്ങനെ! താരത്തെ കൂടാതെ അനുജനും നാത്തൂനും ഗംഭീര സമാനത

Last Updated:
നസ്രിയക്കും അനുജനും മാത്രം സ്വന്തമായിരുന്ന ആ വിശേഷത്തിന് നാത്തൂനാവുന്ന ഫിസയും പങ്കാളിയാകും
advertisement
1/6
Nazriya | നസ്രിയയുടെ കുടുംബത്തിൽ മാത്രമെന്താ ഇങ്ങനെ! താരത്തെ കൂടാതെ അനുജനും നാത്തൂനും ഗംഭീര സമാനത
കുടുംബം വലുതാവുന്നതിന്റെയും പുതിയ ഒരംഗം കൂടി കുടുംബത്തിന്റെ ഭാഗമാവകയും ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് നടി നസ്രിയ നസിം (Nazriya Nazim). നസ്രിയ, ഫഹദ് വിവാഹം കഴിഞ്ഞ് കൃത്യം പത്തു വർഷങ്ങൾ പിന്നിടുമ്പോൾ, അനുജൻ നവീൻ നസീമും (Naveen Nazim) വിവാഹിതനാകുന്നു എന്ന വിശേഷം ഈ മാസം പുറത്തുവന്നിരുന്നു. ഫാഷൻ ഡിസൈനർ ആയ ഫിസ സജിൽ ആണ് നവീനിന്റെ വധു. ഇവരുടെ വിവാഹനിശ്ചയ ചടങ്ങിൽ നിറഞ്ഞു നിന്നതു നസ്രിയയും ഭർത്താവ് ഫഹദ് ഫാസിലും ആയിരുന്നു. നസ്രിയയുടെ ഒരേയൊരു അനുജനാണ് നവീൻ
advertisement
2/6
നസ്രിയ നസിം അവരുടെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദർശനിയുടെ വിജയത്തിന്റെ നടുവിൽ നിൽക്കുമ്പോൾ തന്നെയാണ് അനുജന്റെ വിവാഹത്തിന്റെ കേളികൊട്ടുയർന്നതും. വിവാഹം എന്നാണെന്ന കാര്യം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നവീൻ നസിമും ചേച്ചിയുടെയും അളിയൻ ഫഹദ് എന്ന ഷാനുവിന്റേയും പാത പിന്തുടർന്ന് സിനിമയിൽ വന്നു കഴിഞ്ഞു. അമ്പിളി എന്ന സിനിമയിൽ സൗബിൻ ഷാഹിറിന്റെ ഒപ്പം നിൽക്കുന്ന വേഷമായിരുന്നു നവീൻ കൈകാര്യം ചെയ്തത്. പിന്നീട് അഭിനയത്തിൽ കണ്ടില്ലെങ്കിലും, നവീനും സിനിമാ മേഖലയിൽ തന്നെയുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
വിവാഹം കഴിഞ്ഞതും ഒരു ചെറിയ ഇടവേള എടുത്ത് നസ്രിയ നസിം മലയാള സിനിമയിൽ സജീവമായി മാറി. രണ്ടാം വരവിൽ, നസ്രിയ നടി മാത്രമല്ല, നിർമാതാവും കൂടിയായി മാറി. ഫഹദിന്റെ ഒപ്പം ഒരു നിർമാണ കമ്പനിയുടെ അമരത്ത് നസ്രിയയും ഇപ്പോഴുണ്ട്. ഇവർ ആരംഭിച്ചതെല്ലാം വിജയചത്രങ്ങളായി ബോക്സ് ഓഫീസിൽ പണംവാരി എന്നതും വാസ്തവം. അത്തരമൊരു സിനിമയുടെ സെറ്റിൽ തന്നെയാകണം അനുജൻ നവീൻ നസിം ഫിസയെ കണ്ടുമുട്ടിയതും
advertisement
4/6
'ആവേശം' സിനിമയുടെ പിന്നണിയിൽ അസിസ്റ്റന്റ് ആയി നവീൻ നസീമും ഫിസ സജീലും പ്രവർത്തിച്ചിരുന്നു. ഇതിന്റെ അപ്‌ഡേറ്റുകൾ ഫിസയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാമായിരുന്നു. ഫിസ ഈ സിനിമയിൽ ഫാഷൻ ഡിസൈനിങ് സെക്ഷനിൽ പ്രവർത്തിച്ചിരിക്കാനാണ് സാധ്യത. എന്നാൽ സിനിമ മാറ്റിനിർത്തിയാൽ, എന്തുകൊണ്ടും നസ്രിയയുടെയും നവീനിന്റെയും കുടുംബത്തിലേക്ക് ചേർന്ന മരുമകൾ തന്നെയാകും ഫിസ സജീലും എന്നതിന് ഇനി വേറെ തെളിവിന്റെ ആവശ്യം വരുന്നില്ല. തെളിവായി നവീൻ നസീമിന്റെ ഒരു പോസ്റ്റ് മാത്രം മതി
advertisement
5/6
നസ്രിയ നസിമിന് ഒരു വയസു തികഞ്ഞ അതേദിവസം തന്നെ കിട്ടിയ എക്കാലത്തെയും വലിയ പിറന്നാൾ സമ്മാനമായിരുന്നു അനുജൻ നവീൻ നസിം. കൃത്യം ഒരു വയസ്സിന്റെ ഇളപ്പമുള്ള നവീൻ, നസ്രിയയുടെ ഒന്നാംപിറന്നാളിന്‌ തന്നെ പിറന്നു വീണു. പിന്നെ, എല്ലാ വർഷവും ഒരു പിറന്നാൾ കേക്കിൽ തന്നെ ആഘോഷിക്കാവുന്ന നിലയിലാണ് ഈ ചേച്ചിയും അനുജനും. ഇക്കഴിഞ്ഞ ദിവസമായിരുന്നു നസ്രിയയുടെ ജന്മദിനം. അതായത്, നവീനിന്റെ പിറന്നാൾ ദിനവും ഇതേദിവസം തന്നെയാണ് എന്ന്. ഇനി ഈ ദിവസത്തിന് ഒരു അവകാശി കൂടി വന്നുകഴിഞ്ഞു
advertisement
6/6
അധികം വൈകാതെ നവീനിന്റെ ഭാര്യയാവുന്ന ഫിസ സജീലിനും ഇതുതന്നെയാണ് ജന്മദിനം. നവീൻ നസിം ഇൻസ്റ്റഗ്രാമിൽ ചേച്ചി നസ്രിയക്കും ഭാവിവധുവിനും ഒന്നിച്ച് ആശംസ അറിയിച്ചതോടെ ഈ കുടുംബം അപൂർവ സമാനതയ്ക്ക് വേദിയാവുന്നു എന്നുറപ്പിച്ചു കഴിഞ്ഞു. ഫിസ കൂടി കുടുംബത്തിന്റെ ഭാഗമാകുന്നതോടു കൂടി ഒരു കേക്ക് മുറിച്ച്, മൂന്നു പിറന്നാളുകൾ ആഘോഷിക്കുന്ന വീടായി മാറും നസ്രിയയുടേത്. അതുമല്ലെങ്കിൽ, ഒരേ ദിവസം ഒരു നേരത്ത് തന്നെ മൂന്നു കേക്കുകൾ മുറിക്കാമെന്ന അപൂർവത വന്നുചേരും
മലയാളം വാർത്തകൾ/Photogallery/Buzz/
Nazriya | നസ്രിയയുടെ കുടുംബത്തിൽ മാത്രമെന്താ ഇങ്ങനെ! താരത്തെ കൂടാതെ അനുജനും നാത്തൂനും ഗംഭീര സമാനത
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories