അവന് എന്ത് സംഭവിച്ചു എന്ന് ആശങ്ക; ഫോട്ടോയ്ക്ക് മറുപടിയുമായി നസ്രിയ
- Published by:meera_57
- news18-malayalam
Last Updated:
വാവിട്ടു കരയുന്ന, ഹൃദയം തകരുന്നു തുടങ്ങിയ ഇമോജികൾക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് വിശദീകരണം നൽകി നസ്രിയ നസിം
advertisement
1/7

എത്ര വർഷം കഴിഞ്ഞാലും മലയാളി പ്രേക്ഷകർ കുസൃതി കുടുക്ക റോളുകളിൽ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നടിയാണ് നസ്രിയ നസിം (Nazriya Nazim). മലയാള സിനിമയിൽ പക്വത നിറഞ്ഞ വേഷങ്ങളിലേക്ക് നായികമാർ പലരും ചേക്കേറിയപ്പോൾ, മിടുക്കിയും, അൽപ്പം കുരുത്തക്കേട് കയ്യിലുള്ളതുമായ കഥാപാത്രങ്ങൾക്ക് നസ്രിയ തന്നെയായി ഏവരുടെയും പ്രിയപ്പെട്ടവൾ. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം ഒരു ചെറിയ ഇടവേള എടുത്തുവെങ്കിലും, നടിയും നിർമാതാവുമായ നസ്രിയ മലയാള സിനിമയിലേക്ക് പൂർവാധികം ശക്തിയിൽ തിരികെവന്നു
advertisement
2/7
ചില സമയങ്ങളിൽ സോഷ്യൽ മീഡിയ കടുപ്പമായി തോന്നുമ്പോൾ നസ്രിയ സ്വയം ഒരു ഇടവേള എടുക്കാറുണ്ട്. എന്നാൽ അത് അധികനാൾ നീണ്ടുപോകുന്ന പ്രവണത നമ്മൾ കണ്ടിട്ടുമില്ല. നസ്രിയ വീണ്ടും തിരികെ വരും. തന്റെ വീട്ടിലെ വിശേഷങ്ങളും കൂട്ടുകാർക്കൊപ്പം ഉള്ള നിമിഷങ്ങളും ഒക്കെയായി ചില കാര്യങ്ങൾ പങ്കിടും. ചിലപ്പോൾ ഭർത്താവ് ഫഹദ് ഫാസിലും കൂടെ ഉണ്ടാവും. ഏറ്റവും പുതിയ ചിത്രങ്ങൾ ഒന്നിൽ നസ്രിയയുടെ ഒപ്പമുള്ളത് മറ്റൊരാളാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ഓറിയോ എന്ന് പറഞ്ഞാൽ അതൊരു ബിസ്ക്കറ്റ് അല്ലേ എന്ന് ചോദിച്ചവർക്കിടയിലേക്കാണ് നസ്രിയ തന്റെ പൊന്നോമനയായ വളർത്തു നായയ്ക്ക് ആ പേര് നൽകിയത്. കുറേയേറെ വർഷങ്ങളായി നസ്രിയയുടെ ഒപ്പം ഓറിയോ ഉണ്ട്. നായ്ക്കളെ മൊത്തത്തിൽ ഭയമായിരുന്ന നസ്രിയയ്ക്ക് അവരെ കൂട്ടുകാരായി കാണാൻ ട്രെയിനിങ് നൽകിയത് മറ്റാരുമല്ല, ഭർത്താവ് ഫഹദ് തന്നെ. അങ്ങനെയാണ് ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെ ഓറിയോയെ ഓമനിക്കാൻ നസ്രിയ പാഠങ്ങൾ പഠിച്ചു തുടങ്ങിയത്
advertisement
4/7
ഓറിയോയെ മിസ്സ് ചെയ്യുന്നു എന്നായിരുന്നു മൂന്നുദിവസങ്ങൾക്കു മുൻപ് നസ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ക്യാപ്ഷൻ. ഇതിൽ ഓറിയോയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന തന്റെ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്. 'മിസ്സ് മൈ മങ്കി' എന്നായിരുന്നു ഇംഗ്ലീഷിലെ ക്യാപ്ഷൻ. ഈ ക്യാപ്ഷനു പിന്നാലെ വന്ന മൂന്ന് ഇമോജികൾ ആണ് കാര്യത്തിൽ എന്തോ പന്തികേടുണ്ട് എന്ന നിലയ്ക്ക് ആരാധകരെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. വാവിട്ടു കരയുന്ന രണ്ട് ഇമോജികളും ഹൃദയം തകർന്നു എന്ന നിലയിൽ അർത്ഥം വരുന്ന മറ്റൊരു ഇമോജിയുമാണ് നസ്രിയ നൽകിയ ക്യാപ്ഷനിൽ ഉള്ളത്. ശേഷം കമന്റ് സെക്ഷനിൽ ആശങ്കയുടെ നിഴൽ പടർന്നു
advertisement
5/7
സുന്ദരനായ പട്ടിക്കുട്ടിയാണ് ഓറിയോ. കറുപ്പും വെളുപ്പും നിറങ്ങളാണ് അവനുള്ളത്. ഓറിയോ കുട്ടന്റെ ജന്മദിനത്തിൽ നസ്രിയ അവനായി പ്രത്യേകം തുന്നിയ ഉടുപ്പും മറ്റും ധരിപ്പിക്കാറുണ്ട്. നസ്രിയയുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലും ഇടയ്ക്കിടെ ഓറിയോ സന്ദർശനം നടത്താറുണ്ട്. ഇത്രയും ചുറുചുറുക്കുള്ള ഓറിയോയ്ക്ക് എന്ത് പറ്റി എന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. ക്യാപ്ഷനിൽ നിന്നും ഇമോജികളിൽ നിന്നും വ്യാഖ്യാനങ്ങൾ കണ്ടെത്തിയ പലരും അവരുടെ ദുഃഖം പങ്കിടാൻ എത്തി. ഇങ്ങനെ പോയാൽ കാര്യം കൈവിട്ടു പോകും എന്ന് മനസ്സിലായി എന്നോണം നസ്രിയ ഉടൻതന്നെ മറ്റൊരു കമന്റ് ഇട്ട് ചിത്രത്തിന് കൂടുതൽ വ്യക്തത വരുത്തി
advertisement
6/7
ആരും പേടിക്കേണ്ട കാര്യമില്ല. ഓറിയോ കുട്ടന് ഒന്നും സംഭവിച്ചിട്ടില്ല. അവൻ അവന്റെ മുത്തച്ഛന്റെ മുത്തശ്ശിയുടെയും ഒപ്പം ചിൽ ചെയ്യുന്നു എന്നും സന്തോഷത്തോടെ ഇരിക്കുന്നു എന്നും നസ്രിയ തൊട്ടടുത്ത ദിവസം പോസ്റ്റ് ചെയ്ത കമന്റിൽ ഉണ്ട്. അവൻ ഇപ്പോൾ തന്റെ അരികിലില്ല എന്ന് ദുഃഖം മാത്രമേ നസ്രിയയുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കേണ്ട കാര്യമുള്ളൂ
advertisement
7/7
അതിനുശേഷം ഓഗസ്റ്റിലെ കുറച്ചേറെ ചിത്രങ്ങളുമായി നസ്രിയയുടെ ഫോട്ടോ ഡംപ് തൊട്ട് പിന്നാലെ വന്നുചേർന്നു. ഈ ചിത്രങ്ങൾക്ക് മഞ്ജു വാര്യർ, വിസ്മയ മോഹൻലാൽ, മേഘ്ന രാജ് ഉൾപ്പെടെയുള്ള വമ്പൻ താരനിരയാണ് ലൈക്കടിച്ചിട്ടുള്ളത്. ചിത്രങ്ങളിൽ നസ്രിയയുടെ കൂടെ ഫഹദിനെയും കാണാം. ഇരുവരും ഈയൊരു മാസം ഉലകം ചുറ്റാൻ നടന്നു എന്നതിന് തെളിവ് കൂടിയായി മാറി ഈ ചിത്രങ്ങൾ
മലയാളം വാർത്തകൾ/Photogallery/Buzz/
അവന് എന്ത് സംഭവിച്ചു എന്ന് ആശങ്ക; ഫോട്ടോയ്ക്ക് മറുപടിയുമായി നസ്രിയ