Priyanka Chopra: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം; ഹൽദി ചടങ്ങിന്റെ ആഫ്റ്റര് എഫക്ട് വെളിപ്പെടുത്തി പ്രിയങ്ക ചോപ്രയുടെ സഹോദര ഭാര്യ!!
- Published by:Sarika N
- news18-malayalam
Last Updated:
കഴുത്തിന് താഴെയായി ചുവന്ന നിറത്തില് പാടുകളുള്ള ഒരു ഫോട്ടോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്
advertisement
1/5

ലോകം ഒട്ടാകെ ആരാധകരുള്ള താരറാണിയാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). കഴിഞ്ഞ കുറച്ച് നാളുകളായി പ്രിയങ്കയുടെ കുടുംബത്തിൽ വിവാഹ തിരക്കാണ്. സഹോദരൻ സിദ്ധാര്‍ത്ഥ് ചോപ്രയുടെ (Siddharth Chopra ) വിവാഹ ഒരുക്കങ്ങളിലായിരുന്നു പ്രിയങ്കയും. ഇക്കഴിഞ്ഞ ഫെബ്രുവരി 7 നായിരുന്നു സിദ്ധാർത്ഥിന്റെയും നീലം ഉപധ്യായുടെയും (Neelam Upadhyaya) വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത് . ആഡംബരപൂർണമായ വിവാഹത്തിന് ഒത്തിരി ചടങ്ങുകളും ഉണ്ടായിരുന്നു. സിനിമ ലോകത്തെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ ഈ താരവിവാഹത്തിന് എത്തി ചേർന്നിരുന്നു. പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്ത വിവാഹത്തിന്റെ ഓരോ അപ്ഡേഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
advertisement
2/5
വിവാഹത്തില്‍ നിറഞ്ഞു നിന്ന പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക്ക് ജോണിന്റെയും കുഞ്ഞിന്റെയും ഫോട്ടോകളു വീഡിയോകളും എല്ലാം താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ചടങ്ങുകളുടെ അഫ്റ്റര്‍ എഫക്ട് തന്നെ എങ്ങനെ ബാധിച്ചു എന്ന് കാണിച്ച് എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ചോപ്രയുടെ ഭാര്യ നീലം ഉപധ്യായ.താരങ്ങളുടെ വിവാഹത്തിന് മുൻപ് ഹൽദി, സംഗീത് എന്ന് തുടങ്ങിയ ഒട്ടനവധി ചടങ്ങുകൾ ആഘോഷമാകാറുണ്ട്.എന്നാൽ വന്‍ ആഘോഷമാക്കി നടന്ന ഹല്‍ദി ദിവസത്തെ പേസ്റ്റ് റിയാക്ഷന്‍ ആയി എന്നാണ് നീലം പറയുന്നത്.
advertisement
3/5
തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് നീലം ഈ വിവരം പുറത്തുവിട്ടത്. കഴുത്തിന് താഴെയായി ചുവന്ന നിറത്തില്‍ പാടുകളുള്ള ഒരു ഫോട്ടോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.' എന്താണിത് ! ഹല്‍ദി ദിവസം ഞാൻ ഉപയോഗിച്ച പേസ്റ്റ് സൂര്യപ്രകാശവുമായി റിയാക്ട് ചെയ്തുവെന്ന് തോന്നുന്നു. ഹല്‍ദിയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പാച്ച് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ അതില്‍ ഒന്നും ഉണ്ടായിരുന്നില്ല, എല്ലാം പെര്‍ഫക്ട് ആയിരുന്നു. ഇതിന് എന്തെങ്കിലും റെമഡീസ് ഉണ്ടോ' എന്ന അടിക്കുറിപ്പോടെയാണ് നീലം ഫോട്ടോ ഷെയർ ചെയ്തത്.
advertisement
4/5
വിവാഹദിവസത്തെ മറ്റ് വിശേഷങ്ങൾക്കും ചിത്രങ്ങൾക്കുമായി കാത്തിരുന്ന ആരാധകർക്ക് നീലത്തിന്റെ പോസ്റ്റ് ആദ്യം അത്ഭുതമായി തോന്നി. എന്നാൽ നിമിഷങ്ങൾക്കകം തന്നെ താരത്തിനുള്ള മറുപടിയുമായി ആരാധകർ എത്തി.നിലവിൽ നീലവും സിദ്ധാർഥും ഹണിമൂൺ യാത്രയിലാണ്. യാത്രക്കിടയിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ താരത്തിന് ഉണ്ടായതുപോലുള്ള സമാന അനുഭവങ്ങൾ ഒട്ടനവധി ആരാധകരും നേരിട്ടിട്ടുണ്ട്. അതിനാൽ തന്നെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ സ്കിൻ പഴയതുപോലെ ആവുമെന്നാണ് ആരാധകർ പറയുന്നത്.
advertisement
5/5
മുംബൈ സ്വദേശിയാണ് സിദ്ധാര്‍ത്ഥ് ചോപ്രയുടെ ജീവിത സഖി. സൗത്ത് ഇന്ത്യന്‍ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നീലം ഉപധ്യായ. മിസ്റ്റർ 7 എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ തുടക്കം. ഇതിനുശേഷം ഒരു നാള്‍, ഓം ശാന്തി ഓം എന്നീ തമിഴ് ചിത്രങ്ങളിലും നീലം വേഷമിട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Priyanka Chopra: വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം; ഹൽദി ചടങ്ങിന്റെ ആഫ്റ്റര് എഫക്ട് വെളിപ്പെടുത്തി പ്രിയങ്ക ചോപ്രയുടെ സഹോദര ഭാര്യ!!