TRENDING:

അക്കൗണ്ടിൽ 2000 രൂപ മാത്രം; സിസേറിയൻ ചെയ്യാൻ പണമില്ലാതിരുന്ന നേരത്ത് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് നടി

Last Updated:
എത്രയും വേഗം ഗർഭം അലസിപ്പിക്കാൻ പലരും നീനയെ ഉപദേശിച്ചു. ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തുന്നതിലെ പ്രയാസം എത്രത്തോളം ഉണ്ടാകുമെന്ന് അവർ നീനയെ ഉപദേശിച്ചു
advertisement
1/6
അക്കൗണ്ടിൽ 2000 രൂപ മാത്രം; സിസേറിയൻ ചെയ്യാൻ പണമില്ലാതിരുന്ന നേരത്ത് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് നടി
അറിയപ്പെടുന്ന നടിയായിട്ടു പോലും സ്വന്തം ബാങ്ക് അക്കൗണ്ടിൽ കേവലം 2000 രൂപ മാത്രമായ സാഹചര്യത്തിൽ സിസേറിയൻ വഴിമുട്ടിയിരുന്ന കാലത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് നടി നീന ഗുപ്ത (Neena Gupta). ലോകപ്രശസ്ത ക്രിക്കറ്റ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്സിൽ നീനയ്ക്ക് പിറന്ന മകളാണ് ഫാഷൻ ഡിസൈനർ മസാബ ഗുപ്ത. ജയ്‌പൂർ മഹാറാണി നടത്തിയ അത്താഴവിരുന്നിലാണ് വെസ്റ്റ് ഇൻഡീസിന്റെ തലയെടുപ്പുള്ള ക്രിക്കറ്റ് താരമായ വിവിയൻ റിച്ചഡ്‌സും ബോളിവുഡ് നടി നീന ഗുപ്തയും കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയബദ്ധരായി
advertisement
2/6
അതിനും മുൻപേ വിവിയന്റെ ക്രിക്കറ്റ് കണ്ട പരിചയം മാത്രമാണ് നീനയ്ക്ക് ഉണ്ടായിരുന്നത്. വിരുന്നിന്റെ സമയത്ത് ഫോൺ നമ്പറുകൾ കൈമാറിയില്ലായിരുന്നു എന്നതിനാൽ, അവർക്ക് പരിചയം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഡൽഹി എയർപോർട്ടിൽ വച്ച് വീണ്ടും കണ്ടതും അവർ ബന്ധം പുതുക്കി, ഡേറ്റിംഗ് ആരംഭിച്ചു. അധികം വൈകാതെ നീന വിവിയനിൽ നിന്നും ഗർഭം ധരിച്ചു. അപ്പോഴേക്കും ഇന്ത്യൻ പര്യടനം കഴിഞ്ഞ വിവിയൻ വെസ്റ്റ് ഇൻഡീസിലേക്ക് മടങ്ങിയിരുന്നു. താൻ അമ്മയാവാൻ പോകുന്നുവെന്ന വിവരം വിവിയനോട് പറയാൻ നീന തീരുമാനിച്ചു (തുടർന്ന് വായിക്കുക)
advertisement
3/6
വിവിയൻ അന്നാളുകളിൽ വിവാഹിതനായിരുന്നു. വെസ്റ്റ് ഇൻഡീസിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. എത്രയും വേഗം ഗർഭം അലസിപ്പിക്കാൻ പലരും നീനയെ ഉപദേശിച്ചു. ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തുന്നതിലെ പ്രയാസം എത്രത്തോളം ഉണ്ടാകുമെന്ന് അവർ നീനയെ ഉപദേശിച്ചു. എന്നാൽ, ഈ വിവരം വിവിയൻ അറിഞ്ഞതും, അദ്ദേഹത്തിന് സന്തോഷമായിരുന്നു. ഗർഭാവസ്ഥയിൽ തുടരണോ എന്ന ചോദ്യത്തിന്, അതേ എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ഒടുവിൽ മകൾ മസാബ ഗുപ്തയ്ക്ക് നീന ജന്മം നൽകി
advertisement
4/6
മാധ്യമപ്രവർത്തകനായ ശുഭാങ്കർ മിശ്രയുമായുള്ള സംഭാഷണത്തിൽ അവർ വിവിയൻ റിച്ചഡ്‌സുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി. തങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിരുന്നു എന്നും നീന. വിവിയന്റെ കുഞ്ഞിന്റെ അമ്മയായിട്ടും, എന്തുകൊണ്ട് അദ്ദേഹത്തെ വിവാഹം ചെയ്തില്ല എന്ന ചോദ്യത്തിനും നീന മറുപടി നൽകി. അത് പ്രായോഗികമല്ലായിരുന്നു. ഒന്നുകിൽ, താൻ തൊഴിൽ ഉപേക്ഷിച്ച് വെസ്റ്റ് ഇന്ഡീസിലേക്ക് പോകണം. അതുമല്ലെങ്കിൽ, വിവിയൻ കരിയർ വിട്ട് ഇന്ത്യയിലേക്കും വരണം. ഇത് രണ്ടും നടക്കുന്ന കാര്യമായിരുന്നില്ല
advertisement
5/6
പ്രസവം അടുത്ത സമയത്ത് നീന ഗുപ്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നു. അന്നവരുടെ ബാങ്ക് അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്നത് കേവലം 2000 രൂപ മാത്രം. സിസേറിയൻ നടത്തണമായിരുന്നുവെങ്കിൽ, നീനയ്ക്ക് വേണ്ടിയിരുന്നത് പതിനായിരം രൂപയും. അതിനാൽ, സ്വാഭാവികമായ പ്രസവം തന്നെയാകാം എന്ന് അവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, പ്രസവത്തിനു ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ, നീനയുടെ അക്കൗണ്ടിലേക്ക് നികുതി റീഫണ്ട് ഇനത്തിൽ കൃത്യം പതിനായിരം രൂപ എത്തിച്ചേർന്നു
advertisement
6/6
അതോടെ അക്കൗണ്ട് ബാലൻസ് 12,000 രൂപയായി. ഈ പണം തനിക്ക് സംഭവിച്ച അത്ഭുതമെന്നാണ് നീന വിശേഷിപ്പിച്ചത്. നീനയുടെ പ്രസവം സിസേറിയൻ ആവണം എന്ന് ഡോക്‌ടർ നിർദേശിച്ചത് ഇത്രയും പണം അക്കൗണ്ടിൽ എത്തിച്ചേർന്നതിനു ശേഷമായിരുന്നു എന്നും അവർ ഓർക്കുന്നു. മകൾ മസാബയെ നീന മിടുക്കിയായി വളർത്തി വലുതാക്കി രാജ്യം അറിയുന്ന ഫാഷൻ ഡിസൈനർ ആക്കി മാറ്റി. എന്നിരുന്നാലും, വിവാഹം ചെയ്യാതെ ഒരു കുഞ്ഞിന്റെ അമ്മയാവുന്നതിനെ കുറിച്ച് നീന മുംബൈ മിററിനോട് തുറന്നു പറഞ്ഞിരുന്നു. "വിവാഹബന്ധത്തിന് പുറത്തുനിന്നുകൊണ്ട് ഒരു കുഞ്ഞിന്റെ അമ്മയാവില്ലായിരുന്നു ഞാൻ. ഒരു കുഞ്ഞിന് അച്ഛനും അമ്മയും ആവശ്യമാണ്. ഞാൻ എന്റെ മകളോട് എന്നും സത്യസന്ധയായിരുന്നു. അത് ഞങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. എന്നാൽ, അവൾ ഒരുപാട് ക്ലേശമനുഭവിച്ചിരുന്നു," നീന വ്യക്തമാക്കി
മലയാളം വാർത്തകൾ/Photogallery/Buzz/
അക്കൗണ്ടിൽ 2000 രൂപ മാത്രം; സിസേറിയൻ ചെയ്യാൻ പണമില്ലാതിരുന്ന നേരത്ത് സംഭവിച്ച അത്ഭുതത്തെക്കുറിച്ച് നടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories