Deepika Padukone: ദീപികയുടേയും രൺവീറിന്റേയും കുഞ്ഞിന് പേരിട്ട് സോഷ്യൽ മീഡിയ; ജനപ്രിയ നാമം ഇത്
- Published by:ASHLI
- news18-malayalam
Last Updated:
രൺവീറിലെ 'ര'യും 'വി'യും ദീപികയിലെ 'ക'യും ചേർത്തായിരിക്കാം ആരാധകർ ഇങ്ങനെയൊരു പേരിൽ എത്തിച്ചേർന്നത്.
advertisement
1/5

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് ആരാധകരുടെ പ്രിയ താരദമ്പതികളായ ദീപിക പദുകോണും(Deepika padukone) പ്രത്യക്ഷപ്പെടുന്നത്. രൺവീർ സിംഗും മാതാപിതാക്കൾ ആയത്. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. ഇതോടെ കുട്ടിക്ക് പേരിടൽ നടത്തുന്ന തിരക്കിലാണ് ഇപ്പോൾ ആരാധകർ.
advertisement
2/5
ദീപികയുടെയും രൺവീറിന്റെയും പേരുമായി സാമ്യമുള്ള ഒരു പെൺകുഞ്ഞിന് ഇടാൻ പറ്റുന്ന പേര്, അതാണിപ്പോൾ സോഷ്യൽ ലോകം തിരഞ്ഞു കൊണ്ടിരിക്കുന്നത്. അങ്ങനെ ഒടുക്കം ആരാധകർ കണ്ടെത്തിയ നാമമാണ് 'രവിക'.
advertisement
3/5
രൺവീറിലെ 'ര'യും 'വ'യും ദീപികയിലെ 'ക'യും ചേർത്തായിരിക്കാം ആരാധകർ ഇങ്ങനെയൊരു പേരിൽ എത്തിച്ചേർന്നത്. രവിക മാത്രമല്ല രൺവിക, ദീപ് വീർ, എറിക, ദിവ, രശ്മിക തുടങ്ങിയ പേരുകളും ആരാധകരുടെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു.
advertisement
4/5
ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തെ കുറച്ച് ചിത്രങ്ങളിൽ നടി ജീൻസ് ധരിച്ച് ലെസി ബ്രായും കാർഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളിൽ, കറുത്ത പാന്‍റ്സ്യൂട്ട് ധരിച്ചാണ് ദീപിക (Deepika padukone) പ്രത്യക്ഷപ്പെടുന്നത്.
advertisement
5/5
ഇതിന് പിന്നാലെ മുംബൈയിലെ പ്രമുഖ ആശുപത്രിയിലേക്ക് താരങ്ങൾ തങ്ങളുടെ ആഡംബര കാറിൽ എത്തുന്നതും പാപ്പരാസികൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിനു മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Deepika Padukone: ദീപികയുടേയും രൺവീറിന്റേയും കുഞ്ഞിന് പേരിട്ട് സോഷ്യൽ മീഡിയ; ജനപ്രിയ നാമം ഇത്