ആൺകുഞ്ഞിനെ പ്രതീക്ഷിച്ചവർക്ക് പിറന്ന മകൾ, അച്ഛന്റെ പൊന്നോമന; എല്ലാമെല്ലാമായ അച്ഛന് പിറന്നാൾ മധുരം നൽകി മകൾ
- Published by:user_57
- news18-malayalam
Last Updated:
മറ്റെന്തിനേക്കാളും അച്ഛൻ സ്നേഹിച്ചത് തന്നെയെന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്‌ടതാരമായ ഈ മകൾ അഭിമാനത്തോടെ പറയുന്നു
advertisement
1/7

പിറക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ കഴിയില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും മനസ്സിൽ ഒരു ചിത്രമുണ്ടാകാൻ സാധ്യതയുണ്ട്. മകൻ അല്ലെങ്കിൽ മകൾ പിറക്കും എന്ന് പലർക്കും ഒരു ആഗ്രഹമുണ്ടാകും. അങ്ങനെ മകനെ പ്രതീക്ഷിച്ച കുടുംബത്തിന് പിറന്ന മകളാണ് ഈ അച്ഛന്റെ കയ്യിൽ. അന്ന് മുതലേ മകളെ നിലത്തുവെക്കാതെ തന്നെ അച്ഛൻ പൊന്നുപോലെ വളർത്തി
advertisement
2/7
അച്ഛന്റെ പിറന്നാളിനാണ് മകൾ ഈ പഴയകാല ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തത്. മറ്റെന്തിനേക്കാളും അച്ഛൻ സ്നേഹിച്ചത് തന്നെയെന്ന് ഈ മകൾ അഭിമാനത്തോടെ പറയുന്നു. അച്ഛന്റെ ചേർത്തുപിടിക്കലാണ് തനിക്ക് ജീവിതത്തിൽ മുന്നേറാനുള്ള പ്രചോദനം എന്ന് മകൾ. ഈ മകൾ ഇന്ന് മലയാളികളുടെ പ്രിയതാരമാണ് (തുടർന്നു വായിക്കുക)
advertisement
3/7
മലയാളത്തിന്റെ സ്വന്തം 'മംഗലശ്ശേരി നീലകണ്ഠന്റെയും ഭാനുമതിയുടെയും' അഥവാ മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കൊച്ചുമകളാണിത്. അച്ഛൻ അനൂപ് അക്ബറിനെക്കുറിച്ചാണ് ഈ മകളുടെ വാക്കുകൾ
advertisement
4/7
രാജഗോപാലിന്റെ ഏക മകൾ നാരായണിയുടെയും അനൂപിന്റെയും ഒറ്റ മകളാണ് നിരഞ്ജന. അമ്മയെപ്പോലെ നർത്തകി കൂടിയാണ് നിരഞ്ജന. പ്രായമായവരെ നൃത്തത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഏറെ പ്രയത്നിച്ച വ്യക്തി കൂടിയാണ് നാരായണി
advertisement
5/7
'എങ്കിലും ചന്ദ്രികേ' എന്ന സിനിമയിൽ നായികയായത് നിരഞ്ജന അനൂപാണ്. അമ്മാവനായ രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോഹം' ആണ് നിരഞ്ജനയുടെ ആദ്യ ചിത്രം
advertisement
6/7
ഇനി ആറോളം ചിത്രങ്ങൾ നിരഞ്ജനയുടേതായി വരാനിരിക്കുന്നു. നിരഞ്ജനയും അച്ഛനും ചേർന്നൊരു സെൽഫി
advertisement
7/7
'എങ്കിലും ചന്ദ്രികേ' സിനിമയുടെ പോസ്റ്ററിൽ നിരഞ്ജന അനൂപും മറ്റു താരങ്ങളും
മലയാളം വാർത്തകൾ/Photogallery/Buzz/
ആൺകുഞ്ഞിനെ പ്രതീക്ഷിച്ചവർക്ക് പിറന്ന മകൾ, അച്ഛന്റെ പൊന്നോമന; എല്ലാമെല്ലാമായ അച്ഛന് പിറന്നാൾ മധുരം നൽകി മകൾ