'ഒറ്റയ്ക്കിരുന്നിത്തിരി കാറ്റ് കൊള്ളണം'; ആദ്യരാത്രിയില്‍ ടെറസിലൂടെ ഓടിരക്ഷപ്പെട്ട് നവവധു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിവാഹത്തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
1/6

വിവാഹദിനം ഭര്‍തൃഗൃഹത്തില്‍ നിന്ന് ഓടിരക്ഷപ്പെട്ട് നവവധു. ഒറ്റയ്ക്കിരുന്ന് കാറ്റ് കൊള്ളണമെന്ന് പറഞ്ഞുകൊണ്ട് ടെറസിലേക്ക് പോയ നവവധു അതുവഴി ഓടി രക്ഷപ്പെടുകയായിരുന്നു. മധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം നടന്നത്.
advertisement
2/6
വരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. വിവാഹത്തിന് മുന്‍പ് വധുവിന് 90,000 രൂപ നല്‍കിയതായി വരന്‍ സോനു ജെയിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
3/6
വര്‍ഷങ്ങളായി വിവാഹം നോക്കിയെങ്കിലും സോനുവിന് അനുയോജ്യമായ വധുവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയാര്‍ സ്വദേശിയായ ഉദല്‍ ഘടികിനെ സോനു ജെയിന്‍ പരിചയപ്പെട്ടത്. അനുയോജ്യമായ വധുവിനെ കണ്ടെത്തി വിവാഹം നടത്തുമെന്ന് ഇയാള്‍ സോനുവിന് വാഗ്ദാനം നല്‍കി.
advertisement
4/6
വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നല്‍കണമെന്നം ഉദല്‍ഘടിക് ആവശ്യപ്പെട്ടു. ആവശ്യപ്രകാരം സോനു 90,000 രൂപ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനിതാ രത്‌നാകരന്‍ എന്ന് പേരുള്ള യുവതിയുമായി ജെയിന്റെ വിവാഹം നടത്തുകയും ചെയ്തു.
advertisement
5/6
എല്ലാവരും ഉറങ്ങിയതോടെ അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും ഒറ്റയ്ക്കിരുന്ന് കാറ്റ് കൊള്ളണമെന്നും സോനുവിനോട് അനിത ആവശ്യപ്പെട്ടു. ടെറസിലേക്ക് പോയ അനിത അതുവഴി ഓടിരക്ഷപ്പെടുകയായിരുന്നു.
advertisement
6/6
എന്നാല്‍ പെട്രോളിങ്ങിനായി അതുവഴി വന്ന പൊലീസുകാര്‍ അനിതയെ കണ്ടെത്തി. സോനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. നവവധു ഉള്‍പ്പെടെ കേസില്‍ പ്രതികളായ മുഴുവന്‍ പ്രതികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഒറ്റയ്ക്കിരുന്നിത്തിരി കാറ്റ് കൊള്ളണം'; ആദ്യരാത്രിയില്‍ ടെറസിലൂടെ ഓടിരക്ഷപ്പെട്ട് നവവധു