TRENDING:

Oommen Chandy | യാത്ര പൊതുഗതാഗത സൗകര്യത്തിൽ, സ്വന്തം മൊബൈൽ ഫോൺ ഇല്ല, പുതുപ്പള്ളിയിലെ വീട്ടിൽ ജനസമ്പർക്കം

Last Updated:
കുഞ്ഞൂഞ്ഞ് വന്നു എന്ന് കേട്ടാൽ നൂറുകണക്കിന് ആൾക്കാർ പുതുപ്പള്ളിയിലെ വീട്ടിൽ തടിച്ചു കൂടും
advertisement
1/6
Oommen Chandy | യാത്ര പൊതുഗതാഗത സൗകര്യത്തിൽ, സ്വന്തം മൊബൈൽ ഫോൺ ഇല്ല, പുതുപ്പള്ളിയിലെ വീട്ടിൽ ജനസമ്പർക്കം
നിയമസഭാ സാമാജികനെന്ന നിലയിൽ പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽക്കാലം യാത്ര ചെയ്തയാൾ എന്ന പേരിന് അർഹനാണ് ഉമ്മൻ ചാണ്ടി  (Oommen Chandy). മുഖ്യമന്ത്രി ആയപ്പോഴും, പ്രായാധിക്യം മൂലവും പിൽക്കാലത്ത് അദ്ദേഹം മറ്റു ഗതാഗത മാർഗങ്ങൾ സ്വീകരിക്കേണ്ടതായി വരികയായിരുന്നു. ഏറ്റവും ഒടുവിലത്തെ അസംബ്‌ളി തിരഞ്ഞെടുപ്പിനും പ്രായത്തെയോ ആരോഗ്യത്തെയോ വകവെക്കാതെ സംസ്ഥാനത്തുടനീളം അദ്ദേഹം പരിപാടികളുമായി സജീവമായി
advertisement
2/6
12 തവണ തുടർച്ചയായി വിജയിച്ച പുതുപ്പള്ളിയിൽ വളരെ കുറച്ചു സമയം മാത്രമേ അന്ന് പ്രചരണത്തിന് ചിലവിടാൻ സാധിച്ചിരുന്നുള്ളൂ. 1970 മുതൽ ഇവിടെ നിന്നും അദ്ദേഹം തുടർച്ചയായി വിജയിച്ചു പോന്നത് ചരിത്രം. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആണെങ്കിലും, അദ്ദേഹത്തിന്റെ 'പുതുപ്പള്ളി' വീട് ഇങ്ങ് തിരുവനന്തപുരത്താണ് (ഫോട്ടോ: അരുൺ മോഹൻ) -തുടർന്ന് വായിക്കുക-
advertisement
3/6
ഈ വീട്ടിലാണ് അദ്ദേഹം ഭാര്യ മറിയാമ്മക്കൊപ്പം താമസിച്ചു വന്നത്. എന്നാൽ ശനിയാഴ്ചകളിൽ പുതുപ്പള്ളി വീട്ടിൽ നിന്നും പുതുപ്പള്ളിയിലേക്കുള്ള യാത്ര അദ്ദേഹം മുടക്കിയില്ല. തിരുവനന്തപുരത്തു താമസം തുടങ്ങിയതില്പിന്നെ ഈ പതിവ് തെറ്റിച്ചിട്ടില്ല. ശനിയാഴ്ച രാത്രി യാത്ര ആരംഭിച്ച് ഞായറാഴ്ച തലസ്ഥാനത്തേക്ക് മടങ്ങും (ഫോട്ടോ: അരുൺ മോഹൻ)
advertisement
4/6
കേരളം ആഘോഷമാക്കിയ അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയുടെ തുടക്കവും ഇവിടെ നിന്നും തന്നെ എന്ന് പറയുന്നതിൽ തെറ്റില്ല. പുതുപ്പള്ളിയിലെ നാട്ടുകാക്കൊപ്പമുള്ള ആഴ്ചവട്ടമാണ് പിൽക്കാലത്ത് ജനസമ്പർക്ക പരിപാടിയായി പരിണമിച്ചത്. കുഞ്ഞൂഞ്ഞ് വന്നു എന്ന് കേട്ടാൽ നൂറുകണക്കിന് ആൾക്കാർ ഇവിടെ തടിച്ചു കൂടും. അദ്ദേഹം പോകും വരെ തറവാട് വീട് ജനങ്ങളാൽ സജീവമാകും (ഫോട്ടോ: അരുൺ മോഹൻ)
advertisement
5/6
രണ്ടു വട്ടം മുഖ്യമന്ത്രി ആയിട്ടും ഉമ്മൻ ചാണ്ടിക്ക് ഒരു മൊബൈൽ ഫോൺ ഇല്ല എന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാകൂ. അദ്ദേഹവുമായി സംസാരിക്കണമെങ്കിൽ കൂടെയുള്ളവരെയോ, സെക്യൂരിറ്റി ഉദ്യോഗസ്ഥരെയോ വിളിക്കണമായിരുന്നു. അദ്ദേഹം ഫോൺ ചെയ്യാൻ ഉപയോഗിച്ചിരുന്നതും ഈ മാർഗമാണ് (ഫോട്ടോ: അരുൺ മോഹൻ)
advertisement
6/6
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തുണ്ടായ 'അതിവേഗം ബഹുദൂരം', 'വികസനവും കരുതലും' തുടങ്ങിയ പ്രചരണ പരിപാടികൾ ഭരണത്തിലുള്ള അദ്ദേഹത്തിന്റെ പാടവത്തിന്റെ പരിച്ഛേദമായി (ഫോട്ടോ: അരുൺ മോഹൻ)
മലയാളം വാർത്തകൾ/Photogallery/Buzz/
Oommen Chandy | യാത്ര പൊതുഗതാഗത സൗകര്യത്തിൽ, സ്വന്തം മൊബൈൽ ഫോൺ ഇല്ല, പുതുപ്പള്ളിയിലെ വീട്ടിൽ ജനസമ്പർക്കം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories