സാരിയും സിന്ദൂരവും അണിഞ്ഞ് സുമംഗലിയായി റാമ്പില്‍ ചുവടുവച്ച് പരിണീതി ചോപ്ര
- Published by:Sarika KP
- news18-malayalam
Last Updated:
സാരിയും സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് താരം റാമ്പില്‍ എത്തിയത്.
advertisement
1/8

ബോളിവുഡ് സിനിമാലോകം ഇപ്പോള്‍ ലാക്‌മെ ഫാഷന്‍ വീക്കിന്റെ താരത്തിളക്കത്തിലാണ്. ഒക്ടോബര്‍ പത്തിന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ഫാഷന്‍ വീക്കില്‍ നിന്ന് ദിവസവും എത്തുന്നത് അമ്പരപ്പിക്കുന്ന കാഴ്ചകളാണ്.
advertisement
2/8
അതേസമയം റാംപില്‍ ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളാണ് ചുവടുവെച്ചത്. ചിലരുടെ റാംപ് വാക്ക് മോഡലുകളേക്കാള്‍ മനോഹരമായപ്പോള്‍ മറ്റു ചിലരുടേത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
advertisement
3/8
ഇതിൽ ചുവടുവെയ്ക്കാൻ ബോളിവുഡ് താര സുന്ദരി പരിണീതി ചോപ്രയും മുൻ നിരയിലുണ്ടായിരുന്നു. വിവാഹശേഷം ആദ്യമായാണ് പരിണീതി ചോപ്ര റാമ്പില്‍ ചുവടുവയ്ക്കുന്നത്. സില്‍വര്‍ സാരിയില്‍ പ്രത്യക്ഷപ്പെട്ട താരം നെറ്റിയില്‍ സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് റാമ്പില്‍ എത്തിയത്.
advertisement
4/8
സില്‍വര്‍ സീക്വന്‍സിലുള്ള വെള്ള സാരിയില്‍ ഷോടോപ്പറായാണ് താരം എത്തിയത്. വിവാഹത്തിന് അണിഞ്ഞ പിങ്ക് വളകളും സിന്ദൂരവും അണിഞ്ഞിരുന്നു. ലയേഡ് നെക്ലസും ഡയമണ്ട് സ്റ്റഡുമാണ് ആക്‌സസറിയാക്കിയത്.
advertisement
5/8
'ഈ വര്‍ഷം ഞാന്‍ ഒരുപാട് ആഘോഷങ്ങള്‍ക്കായാണ് ഞാന്‍ തയാറെടുക്കുന്നത്. നിങ്ങളെന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് വിളിച്ചാലും ഞാന്‍ ഇങ്ങനെ വസ്ത്രം ധരിച്ചാകും എത്തുക.'- പരിണീതി പറഞ്ഞു.
advertisement
6/8
സെപ്റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ചുനടന്ന ചടങ്ങിൽ നടി പരിണീതി ചോപ്രയും (Parineeti Chopra) ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും (Raghav Chadha) വിവാഹിതരായി.
advertisement
7/8
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങളിൽ ആഢംബര രീതിയിലായിരുന്നു വിവാഹം.
advertisement
8/8
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അക്ഷയ് കുമാര്‍ നായകനായി എത്തിയ മിഷന്‍ റാണിഗഞ്ചിലാണ് പരിണീതി അവസാനമായി അഭിനയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സാരിയും സിന്ദൂരവും അണിഞ്ഞ് സുമംഗലിയായി റാമ്പില്‍ ചുവടുവച്ച് പരിണീതി ചോപ്ര