TRENDING:

വിവാഹത്തിന് മുമ്പ് ക്രിക്കറ്റ് മാച്ച്; പരിനീതി ചോപ്രയുടേയും ആം ആദ്മി പാർട്ടി നേതാവിന്റെയും വിവാഹം ഇങ്ങനെ

Last Updated:
സെപ്റ്റംബർ 24 ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹം
advertisement
1/7
വിവാഹത്തിന് മുമ്പ് ക്രിക്കറ്റ് മാച്ച്; പരിനീതി ചോപ്രയുടേയും ആം ആദ്മി പാർട്ടി നേതാവിന്റെയും വിവാഹം ഇങ്ങനെ
ബോളിവുഡിൽ വീണ്ടുമൊരു താര വിവാഹത്തിന് വേദിയൊരുങ്ങുകയാണ്. പരിനീതി ചോപ്രയാണ് വധു. ആം ആദ്മി നേതാവ് രാഘവ് ച്ഛദ്ദയാണ് വരൻ. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഢംബര വിവാഹമാണ് ഒരുങ്ങുന്നത്.
advertisement
2/7
സെപ്റ്റംബർ 24 ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിനു മുന്നോടിയായി രസകരമായ പല കലാ-കായിക പരിപാടികളും പരിനീതിയും രാഘവ് ഛദ്ദയും ചേർന്ന് പദ്ധതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
advertisement
3/7
വിവാഹത്തിനെത്തുന്ന അതിഥികൾക്കും ബന്ധുക്കൾക്കുമായി നിരവധി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിൽ ഏറ്റവും രസകരമായത് ക്രിക്കറ്റ് മാച്ചാണ്.
advertisement
4/7
വധുവിന്റേയും വരന്റേയും കൂട്ടർ എതിർ ടീമുകളായി എത്തുന്ന ക്രിക്കറ്റ് മാച്ചോടുകൂടിയാണ് വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുക. ഡൽഹിയിലാണ് ക്രിക്കറ്റ് മാച്ച് നടക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
5/7
ഇതിനു ശേഷം വിവാഹ സംഘം ഉദയ്പൂരിലേക്ക് തിരിക്കും. വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി പരിനീതിയും രാഘവ് ഛദ്ദയും ഡൽഹിയിൽ എത്തിക്കഴിഞ്ഞു. ഞായറാഴ്ച്ച ഡൽഹി എയർപോട്ടിൽ എത്തിയ പരിനീതിയെ രാഘവ് ഛദ്ദ എത്തി സ്വീകരിച്ചിരുന്നു.
advertisement
6/7
ഉദയ്പൂരിലെ താജ് ലീല പാലസിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷമാണ് ഇവിടെ നടക്കുക. സെപ്റ്റംബർ 23 ന് ഉച്ചഭക്ഷണത്തോടു കൂടി വിവാഹ ചടങ്ങുകൾ തുടങ്ങും.
advertisement
7/7
ഇതിനു ശേഷം വൈകിട്ട് ബന്ധുക്കൾക്കും അതിഥികള‍്ക്കുമായി ഡാൻസ് പാർട്ടിയും ഒരുക്കുന്നുണ്ട്. തൊണ്ണൂറുകളിലെ ബോളിവുഡ് സ്റ്റൈൽ ആണ് പാർട്ടിയുടെ തീം. അടുത്ത ദിവസം വൈകിട്ട് 3.30 ഓടെയായിരിക്കും വിവാഹം നടക്കുക.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹത്തിന് മുമ്പ് ക്രിക്കറ്റ് മാച്ച്; പരിനീതി ചോപ്രയുടേയും ആം ആദ്മി പാർട്ടി നേതാവിന്റെയും വിവാഹം ഇങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories