TRENDING:

Parineeti Chopra | പരിണീതി പരിണയം കഴിഞ്ഞു; ഇനി രാഘവിന്റെ ജീവിതപ്പാതി

Last Updated:
താലിയും സിന്ദൂരവും അണിഞ്ഞ പരിണീതിയുടെ വിവാഹചിത്രം പുറത്തുവന്നു
advertisement
1/6
Parineeti Chopra | പരിണീതി പരിണയം കഴിഞ്ഞു; ഇനി രാഘവിന്റെ ജീവിതപ്പാതി
ഉദൈപൂറിന്റെ രാജകീയ പ്രൗഢിയിൽ സിനിമാ താരം പരിണീതി ചോപ്രയ്ക്ക് (Parineeti Chopra) ആം ആദ്മി പാർട്ടി യുവനേതാവ് രാഘവ് ഛദ്ദ  (Raghacv Chadha)വരണമാല്യം ചാർത്തി. താലിയും സിന്ദൂരവും അണിഞ്ഞ പരിണീതിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം
advertisement
2/6
ഇവരുടെ വിവാഹം കഴിഞ്ഞപാടെ വിക്കിപീഡിയയിൽ മാറ്റം വന്നുകഴിഞ്ഞു. പരിണീതിയുടെ ഭർത്താവായി രാഘവ് ഛദ്ദയുടെ പേര് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. എന്നാൽ പരിണീതിയുടെ കസിനായ പ്രിയങ്ക ചോപ്ര പങ്കെടുക്കാത്തത് ശ്രദ്ധനേടുകയുമുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/6
വ്യക്തിപരമായ കാരണം മൂലം കരൺ ജോഹറും വിവാഹത്തിൽ പങ്കെടുത്തില്ല. ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ഭഗവന്ത് മൻ എന്നിവരും ക്ഷണിതാക്കളുടെ കൂട്ടത്തിലുണ്ട്
advertisement
4/6
സാനിയ മിർസ, ഹർഭജൻ സിംഗ്, മനീഷ് മൽഹോത്ര എന്നിവരും വിവാഹത്തിൽ പങ്കെടുത്തവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. പ്രിയങ്ക വന്നില്ലെങ്കിലും, അവരുടെ മാതാവ് മധു ചോപ്ര വിവാഹശേഷം മടങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു
advertisement
5/6
വെള്ളയും ചുവപ്പും ചേർന്ന കൈവളകളായ ചൂട ഉപേക്ഷിച്ച് മറ്റു നിറങ്ങളിലെ വളകളാണ് പരിണീതി അണിഞ്ഞത്. സാരിയുടെ നിറമായ പിങ്കിന് ഇണങ്ങുന്ന വളകളാണ് പരിണീതിയുടെ കൈകളിൽ നിറഞ്ഞത്
advertisement
6/6
ഒരു വിന്റജ് കാറിലാകും രാഘവ് പരിണീതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുക എന്നാണ് സൂചന. തുറന്ന കാറിലാകും ദമ്പതികളുടെ യാത്ര. ഇവരുടേത് പ്രണയവിവാഹമാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Parineeti Chopra | പരിണീതി പരിണയം കഴിഞ്ഞു; ഇനി രാഘവിന്റെ ജീവിതപ്പാതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories