TRENDING:

Parineeti Chopra-Raghav Chadha Wedding | 'ഭർത്താവിന് 20 വയസ് കൂടുതലാകാം'; വിവാഹദിനത്തിൽ ചർച്ചയായി പരിനീതി ചോപ്രയുടെ വാക്കുകൾ

Last Updated:
'സാമാന്യബോധവും പക്വതയുമുള്ള ഒരാളാണ് അദ്ദേഹം എങ്കില്‍ പ്രായം എന്റെ വയസിനാക്കാളും 20 വയസ് കൂടുതലായാലും പ്രശ്‍നമില്ല'- പഴയ വീഡിയോയിൽ പരിനീതി പറഞ്ഞത് ഇങ്ങനെ
advertisement
1/6
'ഭർത്താവിന് 20 വയസ് കൂടുതലാകാം'; വിവാഹദിനത്തിൽ ചർച്ചയായി പരിനീതി ചോപ്രയുടെ വാക്കുകൾ
ബോളിവുഡ് താരം പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായി. ആഡംബര ചടങ്ങുകളോടെ ഉദയ്പുരിലാണ് വിവാഹം നടന്നത്. അതിനിടെ വിവാഹത്തെക്കുറിച്ചുൂം വരനെക്കുറിച്ചുമൊക്കെ പരിനീതി ചോപ്ര മുമ്പ് പറഞ്ഞ വാചകം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഭർത്താവിന് 20 വയസ് കൂടുതലായാലും തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് താരം പറഞ്ഞത്.
advertisement
2/6
'പ്രണയിക്കാൻ നല്ലൊരാളെ വേണം. നര്‍മബോധമുള്ള ഒരാളായിരിക്കണം ഭര്‍ത്താവ്. സാമാന്യബോധവും പക്വതയുമുള്ള ഒരാളാണ് അദ്ദേഹം എങ്കില്‍ പ്രായം എന്റെ വയസിനാക്കാളും 20 വയസ് കൂടുതലായാലും പ്രശ്‍നമില്ല'- പഴയ വീഡിയോയിൽ പരിനീതി പറഞ്ഞത് ഇങ്ങനെ.
advertisement
3/6
'ജീവിതത്തിൽ റൊമാന്റിക് ഡേറ്റിംഗിന് ഉണ്ടായിട്ടില്ല. ഒരാളുമായി പ്രണയത്തിലായാല്‍ ഞാൻ പോയേക്കും. പ്രണയത്തിലാകുന്ന ആളുമായി മാത്രമേ എന്തായാലും ഞാൻ ഡേറ്റിംഗിന് പോകുകയുള്ളൂ'- എന്നാണ് പരിനീതി ചോപ്ര പറഞ്ഞത്.
advertisement
4/6
ഭർത്താവിന് 20 വയസ് കൂടുതലായാലും പ്രശ്നമില്ലെന്നാണ് നേരത്തെ പരിനീതി പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും പ്രായം പുറത്തുവന്നിട്ടുണ്ട്. രണ്ടുപേർക്കും ഒരേ പ്രായമാണെന്നാണ് റിപ്പോർട്ട്. പരിനീതി ചോപ്രയ്ക്കും രാഘവ് ഛദ്ദയ്ക്കും 34 വയസാണ് പ്രായം. ആംആദ്‍മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമാണ് രാഘവ ഛദ്ദ.
advertisement
5/6
ലണ്ടനിൽ പഠിക്കുന്ന സമയത്താണ് പരിനീതി ചോപ്രയും രാഘവ് ചദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോർട്ട്. നടി മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്സ് എന്നിവയിൽ ട്രിപ്പിൾ ഓണേഴ്സ് ബിരുദം നേടി. എന്നാൽ രാഘവ് ഛദ്ദ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) ആണ് പഠിച്ചത്.
advertisement
6/6
ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത്. വിവാഹശേഷം പരിനീതിയും ഛദ്ദയും രണ്ട് വിവാഹ സത്കാരങ്ങൾ ഒരുക്കുന്നുണ്ടെന്നാണ് സൂചന. ഒന്ന് ഡൽഹിയിലും മറ്റൊന്ന് മുംബൈയിലും.
മലയാളം വാർത്തകൾ/Photogallery/Buzz/
Parineeti Chopra-Raghav Chadha Wedding | 'ഭർത്താവിന് 20 വയസ് കൂടുതലാകാം'; വിവാഹദിനത്തിൽ ചർച്ചയായി പരിനീതി ചോപ്രയുടെ വാക്കുകൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories