സുന്ദരിയായ നടി ഇന്ന് അഴിക്കുള്ളിൽ; വീട്ടുകാർ ഭക്ഷണവുമായി ജയിലിനു പുറത്തും; കഴിക്കാൻ അനുവദിക്കാതെ അധികൃതർ
- Published by:meera_57
- news18-malayalam
Last Updated:
കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് നടിയുടെ പേരിൽ. അതിനാൽ അവർ ഒന്നാം പ്രതിയാണ്
advertisement
1/6

സുന്ദരിയായ നടി ഇന്ന് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കഴിയാതെ അഴിക്കുള്ളിൽ. കന്നഡ സിനിമാ മേഖലയിലെ നടിയും ഫാഷൻ ഡിസൈനറുമാണ് പവിത്ര ഗൗഡ (Pavithra Gowda). ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് പവിത്ര ഗൗഡ. പവിത്രയ്ക്കുള്ള ഭക്ഷണവുമായി ജയിലിനു പുറത്തു കാത്തു നിൽക്കുന്ന വീട്ടുകാർ മടങ്ങി പോവുകയാണ് പതിവ്. ജയിലിൽ കഴിയുന്ന പവിത്രയ്ക്ക് അലർജിയുണ്ട്. ശരീരത്തിലാകമാനം കുമിളകൾ പൊന്തി. അവർക്ക് വയറു വേദനയും ഭക്ഷ്യവിഷബാധയും ഉണ്ടായി. അതിനാൽ വീട്ടിലെ ഭക്ഷണം അനുവദിക്കണം എന്ന് അവരുടെ വക്കീൽ വഴി ആവശ്യപ്പെടുകയായിരുന്നു (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം/pavithragowda777_official)
advertisement
2/6
രേണുകാസ്വാമി വധക്കേസിൽ ഒന്നാംപ്രതിയാണ് പവിത്ര. നടൻ ദർശന്റെ ആരാധകനായ രേണുകാസ്വാമി, നടന്റെ പങ്കാളി പവിത്രയ്ക്ക് അശ്‌ളീല സന്ദേശം അയച്ചു എന്ന സംഭവം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇതിൽ കുപിതനായ ദർശൻ, രേണുകാസ്വാമിയെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കുകയും, കൊലപാതകം നടത്തുകയും ചെയ്‌തു എന്നാണ് കേസ്. സുമനഹള്ളിക്കടുത്തുള്ള അപ്പാർട്ട്മെന്റിനരികെയുള്ള ഓടയിൽ നിന്നും രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത് (തുടർന്ന് വായിക്കുക)
advertisement
3/6
കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് പവിത്രയുടെ പേരിൽ. അതിനാൽ അവർ ഒന്നാം പ്രതിയാണ്. ദർശൻ തൂഗദീപ രണ്ടാം പ്രതിയും. ഇയാൾ കൊലപാതകം നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ദർശനും പവിത്രയും ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2013ൽ സിനിമയിൽ പ്രവേശിച്ച പവിത്ര ഗൗഡ, നാല് കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു. ഒരു തമിഴ് സിനിമയിലും അവർ വേഷമിട്ടിരുന്നു. അഭിനയത്തിന് പുറമേ, അവർ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. സംരംഭക എന്ന നിലയിൽ പവിത്ര ഗൗഡ അവരുടെ ഒരു ബ്രാൻഡ് നടത്തിപ്പോന്നിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം മുതൽ അവർ ജയിൽശിക്ഷ അനുഭവിച്ചു വരികയായിരുന്നു
advertisement
4/6
ജനുവരി മാസത്തിൽ പവിത്രയ്ക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അനുവദിച്ചു കൊണ്ടുള്ള ബംഗളുരു സെഷൻസ് കോടതിയുടെ ഉത്തരവിറങ്ങി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള അവരുടെ അപേക്ഷയിലായിരുന്നു വിധി. ജയിൽ അധികൃതർ വിജോയിപ്പ് അറിയിച്ചിട്ടും, ആഴ്ചയിൽ ഒരിക്കൽ മാത്രം ഭക്ഷണം എത്തിച്ചുകൊടുക്കാൻ അനുവദിച്ചു കൊണ്ടായിരുന്നു കോടതിവിധി. എന്നിരുന്നാലും, പവിത്രയ്ക്ക് ഇനിയും ഭക്ഷണം ലഭ്യമായിട്ടില്ല എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട് പോലും സൂചിപ്പിക്കുന്നത്
advertisement
5/6
കഴിഞ്ഞ ദിവസം പവിത്ര ഗൗഡയുടെ ജന്മദിനമായിരുന്നു. എന്നിട്ടു പോലും അവർക്ക് സ്വന്തം വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ കഴിയാതെവന്നു. ജയിലിനുള്ളിൽ കഞ്ചാവും മൊബൈൽ ഫോണും വരെ കടത്തിക്കൊണ്ടു പോകുമ്പോൾ എന്തുകൊണ്ട് വീട്ടിലെ ഭക്ഷണം അനുവദിച്ചുകൂടാ എന്ന് പവിത്ര ഗൗഡയുടെ അഭിഭാഷകൻ നീരസം പ്രകടമാക്കി. സ്‌പെഷൽ കേസ് ആയി പരിഗണിച്ചിട്ടും, കോടതി ഉത്തരവുണ്ടായിട്ടും എന്താണിത്ര പ്രശ്നം എന്നാണ് ചോദ്യം. കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല എന്നും പ്രതിഭാഗം ചോദിച്ചു
advertisement
6/6
പത്തുവർഷമായുള്ള പങ്കാളിയാണ് ദർശൻ എന്ന് പവിത്ര ഗൗഡ അവകാശപ്പെട്ടുവെങ്കിലും, അങ്ങനെയല്ല എന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി. ദർശൻ നിയമപരമായി വിവാഹം ചെയ്ത ഒരേയൊരു വ്യക്തി താനാണ് എന്ന് അവർ അവകാശവാദം ഉന്നയിച്ചു. പവിത്ര ഗൗഡ ഒരു മകളുടെ അമ്മയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
സുന്ദരിയായ നടി ഇന്ന് അഴിക്കുള്ളിൽ; വീട്ടുകാർ ഭക്ഷണവുമായി ജയിലിനു പുറത്തും; കഴിക്കാൻ അനുവദിക്കാതെ അധികൃതർ