TRENDING:

Silk Smitha | ചന്ദ്രിക രവി നായികയാവും; ജന്മവാർഷികത്തിൽ സിൽക്ക് സ്മിതയുടെ ബിയോപിക് പ്രഖ്യാപനം

Last Updated:
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും
advertisement
1/4
Silk Smitha | ചന്ദ്രിക രവി നായികയാവും; ജന്മവാർഷികത്തിൽ സിൽക്ക് സ്മിതയുടെ ബിയോപിക് പ്രഖ്യാപനം
ദക്ഷിണേന്ത്യൻ സിനിമാ താരമായ സിൽക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവർഷം (2025) തുടങ്ങും. സിൽക്ക് സ്മിതയുടെ ജന്മദിനമായ (ഡിസംബർ 2ന്) ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിർമ്മാതാക്കൾ ഒരു എക്‌സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി
advertisement
2/4
Silk Smitha | ചന്ദ്രിക രവി നായികയാവും; ജന്മവാർഷികത്തിൽ സിൽക്ക് സ്മിതയുടെ ബിയോപിക് പ്രഖ്യാപനം
STRI സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്ത് എസ്.ബി. വിജയ് അമൃതരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് നടിയുടെ കഥയ്ക്ക് ജീവൻ നൽകുന്നത് (തുടർന്ന് വായിക്കുക)
advertisement
3/4
വിദ്യാ ബാലൻ്റെ 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിന് പ്രചോദനമായ സിൽക്ക് സ്മിതയുടെ വിവാദ ജീവിതം സിനിമയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നടിയുടെ എരിവുള്ള ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം സിൽക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്മിതയുടെ ഐക്കണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു
advertisement
4/4
2025 ൻ്റെ തുടക്കത്തിൽ നിർമ്മാണം ആരംഭിക്കുന്ന ചിത്രം സിൽക്ക് സ്മിത എന്ന ദക്ഷിണേന്ത്യൻ സിനിമയുടെ രാജ്ഞിയെക്കുറിച്ച് ഒരു ഉൾക്കാഴ്ച നൽകുന്നതാകും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്
മലയാളം വാർത്തകൾ/Photogallery/Photos/
Silk Smitha | ചന്ദ്രിക രവി നായികയാവും; ജന്മവാർഷികത്തിൽ സിൽക്ക് സ്മിതയുടെ ബിയോപിക് പ്രഖ്യാപനം
Open in App
Home
Video
Impact Shorts
Web Stories