TRENDING:

വെളുപ്പിന് അഞ്ചേമുക്കാലിന് പേളി ഉണരും; വീട്ടുജോലിയും ജിമ്മും മകളുടെ പഠനവും ചേരുന്ന തിരക്കുള്ള ദിവസം ഇങ്ങനെ

Last Updated:
സ്കൂളിൽ പോകുന്ന മകളേയും കൈക്കുഞ്ഞായ മകളേയും പരിപാലിച്ചു കൊണ്ടുള്ള പേളി മാണിയുടെ ഒരു ദിവസം ഇങ്ങനെ
advertisement
1/8
വെളുപ്പിന് അഞ്ചേമുക്കാലിന് പേളി ഉണരും; വീട്ടുജോലിയും ജിമ്മും മകളുടെ പഠനവും ചേരുന്ന തിരക്കുള്ള ദിവസം ഇങ്ങനെ
രണ്ടു വട്ടവും അമ്മയാവുന്നതിന്റെ ത്രിൽ വേണ്ടുവോളം ആസ്വദിച്ചയാളാണ് പേളി മാണി (Pearle Maaney). മൂത്തമകൾ നില ശ്രീനിഷിനെ ഗർഭം ധരിച്ച വേളയിൽ ഡാൻസും പാട്ടും ഫോട്ടോഷൂട്ടും തകൃതിയായിരുന്നു. നിതാര ഉള്ളിൽ വളരുന്ന നാളുകളിൽ വിദേശ ടൂർ ഉൾപ്പെടെ പേളി മാണി നടത്തിയിരുന്നു. എല്ലാത്തിനും ഭർത്താവ് ശ്രീനിഷ് പിന്തുണയുമായി കൂടെയുണ്ടായി
advertisement
2/8
എന്നാൽ നിതാര പിറന്ന ശേഷം സ്വാഭാവികമായി ഉണ്ടായ ഉത്തരവാദിത്തങ്ങളും, നിലയുടെ സ്കൂൾ പഠനവും കൂടി നോക്കണമെന്നായി പേളിക്ക്. ഇപ്പോൾ പേളിയുടെ വ്ലോഗുകൾക്ക് വിഷയം ഇത്രയുമാണ്. രണ്ടും ചെറിയ കുഞ്ഞുങ്ങൾ ആയതിനാൽ ഒരുപോലെ ശ്രദ്ധവേണ്ട പ്രായമാണ്. തന്റെ ഒരു ദിവസം എങ്ങനെ എന്ന് പേളി വിശദമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
വെളുപ്പിന് അഞ്ചേമുക്കാലിന് ഉണർന്നെഴുന്നേൽക്കുന്ന പേളിക്ക് ആ ദിവസത്തെ തയാറെടുപ്പും മകളുടെ സ്കൂളും, വീട്ടിലെ ഭക്ഷണത്തിനുള്ള തയ്യാറെടുപ്പും ജിമ്മും ചേർന്ന തിരക്കിട്ട ഷെഡ്യൂൾ ആണ് ഉള്ളത്. അതേക്കുറിച്ച് പേളി ഒരു വ്ലോഗ് പോസ്റ്റ് കൂടി ചെയ്തു
advertisement
4/8
രാവിലെ ഉണർന്നാൽ പല്ലു തേച്ച്, കുഞ്ഞി നിതാരയെ തോളത്തെടുത്ത് നേരെ അടുക്കളയിലേക്ക് പോകുന്നതിൽ നിന്നും പേളിയുടെ ദിവസം ആരംഭിക്കും. ഒരു ഹണി ലെമൺ ചായ കുടിച്ച് കിട്ടുന്ന ഊർജത്തിൽ അതേ ദിവസത്തെ മറ്റു പരിപാടികളിലേക്ക്
advertisement
5/8
നില ബേബിയെ കട്ടിലിൽ നിന്നും ഉണർത്തി എഴുന്നേൽപ്പിച്ച്‌, അവളുടെ പ്രിയപ്പെട്ട ദിനോസർ ബ്രഷ് കൊണ്ട് പല്ലുതേപ്പിച്ച്, ലഞ്ച് ബോക്സ് ഒരുക്കി, നിലയെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത്, യൂണിഫോം ഇടുവിച്ച് സ്കൂളിൽ വിടുന്നിടത്ത് ആദ്യ ഘട്ടം കഴിഞ്ഞു
advertisement
6/8
അപ്പോഴും പേളി പ്രാതൽ കഴിച്ചിട്ടുണ്ടാവില്ല. പിന്നെ ബ്രേക്ക്ഫാസ്റ്റ് തയാറാക്കൽ. ജിം ട്രെയിനർ വീട്ടിൽ വരുന്നതും, നേരെ ജിമ്മിലേക്ക്. പേളിയുടെ ഒപ്പം ഭർത്താവ് ശ്രീനിഷ് അരവിന്ദും ജിം പരിശീലനത്തിൽ കൂടെക്കൂടും. അത് കഴിഞ്ഞാൽ നില സ്കൂൾ വിട്ടുവരാൻ സമയമാകും
advertisement
7/8
നില ബേബി സ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ, പിന്നെ ഉച്ചഭക്ഷണം തയാറാക്കലും നിലയെ ഭക്ഷണം കഴിപ്പിക്കലും ഒക്കെയായി അൽപ്പം വിശ്രമം കിട്ടുന്ന സമയം പേളി കണ്ടെത്തും. ഈ നേരങ്ങളിൽ എല്ലാം പേളിയുടെ കൂടെ ശ്രീനിഷ് ഉണ്ടാകും
advertisement
8/8
ഇത്രയും തിരക്കുകൾ നിറഞ്ഞ ജീവിതമായിട്ടും, പേളി ഇതുപോലെ ബന്ധങ്ങൾ നിലനിർത്തുന്ന നിമിഷങ്ങൾക്കും സമയം ചിലവിടും. ശ്രീനിഷിന്റെ നാട്ടിൽ ശ്രീനിയുടെ മുത്തശ്ശിയെ കാണാൻ പേളി മാണിയും മക്കളും ശ്രീനിഷിനും ബന്ധുക്കൾക്കും ഒപ്പം യാത്ര പോയതിന്റെ ദൃശ്യങ്ങളാണിത്
മലയാളം വാർത്തകൾ/Photogallery/Buzz/
വെളുപ്പിന് അഞ്ചേമുക്കാലിന് പേളി ഉണരും; വീട്ടുജോലിയും ജിമ്മും മകളുടെ പഠനവും ചേരുന്ന തിരക്കുള്ള ദിവസം ഇങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories