TRENDING:

മൂന്നാമത്തെ കുഞ്ഞ് ഉണ്ടാവുമോ? അതിനുള്ള ഉത്തരവുമായി പേളിയും ശ്രീനിഷും

Last Updated:
പേളിയുടെയും ശ്രീനിഷിന്റെയും നിലയുടെയും നിതാരയുടെയും ഇടയിലേക്ക് ഇനിയൊരു മൂന്നാമൻ അല്ലെങ്കിൽ മൂന്നാമത്തവൾ കടന്നു വരുമോ?
advertisement
1/8
മൂന്നാമത്തെ കുഞ്ഞ് ഉണ്ടാവുമോ? അതിനുള്ള ഉത്തരവുമായി പേളിയും ശ്രീനിഷും
ബിഗ് ബോസിൽ തുടങ്ങിയ പ്രണയം, വിവാഹ ജീവിതത്തിലേക്കും രണ്ടു പെൺകുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ എന്ന നിലയിലേക്കും പേളിയും (Pearle Maaney) ശ്രീനിഷും (Srinish Aravind) കൊണ്ടുപോയിക്കഴിഞ്ഞു. ഇന്ന് നില, നിതാര എന്ന പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ഇരുവരും. നില പ്ളേസ്കൂളിൽ പോകുന്നുണ്ട്. നിതാര കൈക്കുഞ്ഞാണ്. ആറ് മാസം തികഞ്ഞിട്ടേയുള്ളൂ നിതാരക്ക്
advertisement
2/8
നിലയുടെയും നിതാരയുടെയും ഇടയിലേക്ക് ഇനിയൊരു മൂന്നാമൻ അല്ലെങ്കിൽ മൂന്നാമത്തവൾ കടന്നു വരുമോ? പലരും പേളിയുടെ പോസ്റ്റിൽ തമാശ രൂപേണ ഈ ചോദ്യം ഉയർത്തിയിരുന്നു. പേളിയും ശ്രീനിഷും മൂന്നാമത്തെ കുഞ്ഞിനായി തയാറെടുപ്പുകൾ നടത്തുന്നുണ്ടോ? അതിനുള്ള മറുപടി പേളിഷ് ദമ്പതികൾ നൽകുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
പേളിയുടെ വീട്ടിലും രണ്ടു മക്കളാണ്. പേളിയുടെ അനുജത്തി റേച്ചലും ഭർത്താവും രണ്ട് ആണ്മക്കളുടെ അച്ഛനമ്മമാർ ആയിക്കഴിഞ്ഞു. ശ്രീനിഷിന്റെ സഹോദരിക്കും രണ്ട് ഇരട്ടക്കുട്ടികൾ. ഈ ട്രെൻഡ് പൊളിക്കാൻ പേളി ഉദ്ദേശിക്കുന്നുണ്ടോ?
advertisement
4/8
ഇൻസ്റ്റഗ്രാമിൽ ഒരിടവേളയ്ക്ക് ശേഷം പേളി മാണിയും ശ്രീനിഷ് അരവിന്ദും ആരാധകരുടെ ചോദ്യോത്തര വേളയിൽ അതിനുള്ള മറുപടി കൊടുക്കുന്നു. ചോദ്യത്തിന് പേളിയും ശ്രീനിഷും ചേർന്നാണ് മറുപടി നൽകിയത്
advertisement
5/8
ശ്രീനിയോട് ചോദിക്ക് എന്ന് പേളി, പേളിയോട് ചോദിക്ക് എന്ന് ശ്രീനിഷും. ശേഷം ശ്രീനിക്ക് താക്കീതോടെ ഒരു നോട്ടം നൽകി പേളി മാണി ബാക്കി പറഞ്ഞു. 'ശ്രീനീ, നീയിതൊരു ചോദ്യമായി പോലും കണക്കാക്കരുത്' എന്ന് പറഞ്ഞ് അവർ തുടർന്നു
advertisement
6/8
ഇത് കേട്ട് ഇത്രയും ചിന്തിക്കുന്നത് എന്തിനെന്നു പേളി. ഒന്നും നമ്മുടെ കയ്യിലല്ല, ഈശ്വര നിശ്ചയം എന്ന് ശ്രീനിഷ്. 'നമ്മുടെ കയ്യിലല്ലേ' എന്ന് അത്ഭുതത്തോടു കൂടി പേളി ശ്രീനിഷിനോട്. മൂന്നാമത്തെ കുഞ്ഞിന്റെ കാര്യം, 'നോ, നോ ചാൻസ്' എന്ന് പേളി
advertisement
7/8
എന്നാലും ദൈവഹിതം എന്ന കാര്യം പേളിയും തള്ളിക്കളയുന്നില്ല. മൂന്നാമതൊരാൾ വരുകയോ, വരാതിരിക്കുകയോ ചെയ്യാം എന്ന് പറഞ്ഞാണ് ഈ ചോദ്യത്തിനുള്ള ഉത്തരം പേളിയും ശ്രീനിഷും അവസാനിപ്പിച്ചത്
advertisement
8/8
നിലവിൽ നില ബേബിയുടെ സ്കൂളും നിതാര ബേബിയുടെ വളർച്ചയുടെ ഘട്ടവും ഒരുപോലെ മാനേജ് ചെയ്യുകയാണ് പേളി. രണ്ടുപേരുടെ അമ്മയായ ശേഷം പേളി മാണിയുടെ വ്‌ളോഗുകൾ എല്ലാം കുടുംബത്തെ ചുറ്റിപ്പറ്റിയുള്ളതാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
മൂന്നാമത്തെ കുഞ്ഞ് ഉണ്ടാവുമോ? അതിനുള്ള ഉത്തരവുമായി പേളിയും ശ്രീനിഷും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories