TRENDING:

Pearle Maaney | എത്രപേർ ആഗ്രഹിച്ചു കാണും! ഈ നേട്ടം പേളിയുടെയും ശ്രീനിഷിന്റെയും കഠിനാധ്വാനത്തിന്റെ ഫലം

Last Updated:
ഇങ്ങനെയൊരു നേട്ടം നിരവധിപ്പേർ ആഗ്രഹിക്കുന്നുണ്ടാവും. ആ നേട്ടത്തിൽ കയ്യെത്തിപ്പിടിച്ച് പേളിയും ശ്രീനിഷും
advertisement
1/6
Pearle Maaney | എത്രപേർ ആഗ്രഹിച്ചു കാണും! ഈ നേട്ടം പേളിയുടെയും ശ്രീനിഷിന്റെയും കഠിനാധ്വാനത്തിന്റെ ഫലം
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ എന്ന നിലയിൽ തുടങ്ങി ഒരുപാട് ആരാധകരെ നേടിയവരാണ് പേളി മാണിയും (Pearle Maaney) ഭർത്താവ് ശ്രീനിഷ് അരവിന്ദും (Srinish Aravind). ജീവിതത്തിൽ ഒന്നിച്ച ശേഷം അവരുടെ മക്കളായ നില ശ്രീനിഷും നിതാരയും ഇപ്പോൾ പ്രേക്ഷകരുടെ പൊന്നോമനകളാണ്. രണ്ടു ചെറിയ കുഞ്ഞുങ്ങളുടെ പരിപാലനത്തിനിടയിലാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും അവരുടെ പേളി പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുമായി മുന്നോട്ടു പോകുന്നതും. ഇന്ന് അറിയപ്പെടുന്ന ചലച്ചിത്ര താരങ്ങൾ പോലും പേളി മാണി ഷോയിൽ അതിഥികളായി വരാറുണ്ട്
advertisement
2/6
ഭാര്യയാണോ എന്ന് ചോദിച്ചാൽ ഭാര്യയാണ്, അമ്മയാണോ എന്ന് ചോദിച്ചാലും അതേ. ഇതിനിടയിൽ അവതാരകയും പെർഫോമറും ഒക്കെയായി തന്റെ സമയം ഗംഭീരമായി വിനിയോഗിക്കാൻ പേളി തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പേളി മാണി പോസ്റ്റ് ചെയ്തിരുന്നു. യൂട്യൂബ് ക്രിയേറ്റർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതാണ് പേളി മാണി. അവിടെ വച്ചാണ് കരൺ ജോഹറുമായുള്ള കൂടിക്കാഴ്ച. യൂട്യൂബിന്റെ നേതൃത്വത്തിലാണ് ഈ കൂടിക്കാഴ്ച അരങ്ങേറിയത് (തുടർന്ന് വായിക്കുക)
advertisement
3/6
കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി പേളി തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. വീട്ടുവിശേഷമാണ് പേളിയുടെ കണ്ടന്റിൽ ഏറെയും. ഇതിന്റെ പേരിൽ ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം കല്ലെറിയപ്പെട്ടതും പേളി തന്നെയാകും. മൂത്തമകൾ നിലയെ ഗർഭം ധരിച്ചതും, തന്റെ ഓരോ ചെറിയ വിശേഷവും പേളി വീഡിയോ രൂപത്തിലാക്കി. എന്നിരുന്നാലും ഈ വീഡിയോകൾക്ക് ആരാധകർ ഉണ്ടായിരുന്നു എന്നതാണ് അതിനെല്ലാം ലഭിച്ച വ്യൂസിന്റെ എണ്ണം നൽകുന്ന സൂചന
advertisement
4/6
ചിറകുവിടർത്തി പറക്കാനും വേണ്ടി സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന പേളിക്ക് തീർത്തും അനുയോജ്യനായ കൂട്ടാണ് ഭർത്താവ് ശ്രീനിഷ് അരവിന്ദ്. ബിഗ് ബോസ് മലയാളത്തിൽ വരുന്നതിനു മുൻപ് മലയാള ടി.വി സീരിയലിൽ നിറസാന്നിധ്യമായിരുന്നു ശ്രീനിഷ്. വിവാഹശേഷം പേളിയും ശ്രീനിഷും ചേർന്നാണ് അവരുടെ യൂട്യൂബ് ചാനൽ നോക്കിനടത്തുന്നത്. ഇതിനിടയിൽ രണ്ടു കുഞ്ഞുങ്ങളായി, അവർ സ്വപ്നം കണ്ടതുപോലെ സ്വന്തം വീടും ഫ്ലാറ്റുമായി. മൂത്തമകൾ നില ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇളയമകൾക്ക് ഒരു വയസു കഴിഞ്ഞു
advertisement
5/6
ജീവിതം പലവഴികളിലൂടെ പായുമ്പോഴും, കഠിനാധ്വാനവും അർപ്പണബോധവും പേളിക്കും ശ്രീനിഷിനും കൂട്ടായുണ്ട്. അതിന്റെ ആകെത്തുകയാണ് അവർക്കായി വന്നുചേർന്നിട്ടുള്ള പുത്തൻ നേട്ടവും. പേളിയുടെ കസിൻ കൂടിയായ ശരത്ത് ഡേവിസ് തന്റെ സഹോദരിയെയും അളിയനെയും അഭിന്ദിച്ചു കൊണ്ട് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. കഠിനാധ്വാനം എന്ന പദം എന്തുകൊണ്ടും ഇവർക്ക് അനുയോജ്യമാണ്. കാരണം ഇങ്ങനെയൊരു നേട്ടം നിരവധിപ്പേർ ആഗ്രഹിക്കുന്നുണ്ടാവും. അത്തരമൊരു സ്വപ്നം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടാകും, അവരും വിജയകരമായി മുന്നോട്ടു കുതിക്കുന്ന ഇൻഫ്ലുവെൻസർമാരുടെ പാതയിൽ യൂട്യൂബർമാർ ആവുന്നതും
advertisement
6/6
തന്റെ യൂട്യൂബ് ചാനലിൽ 650 വീഡിയോകൾ തികഞ്ഞതും, പേളിക്ക് 4 മില്യൺ, അഥവാ 40 ലക്ഷം സബ്സ്ക്രൈബർമാർ തികഞ്ഞിരിക്കുന്നു. വൺ മില്യൺ ഫോളോവേഴ്സ് എന്നത് തന്നെ സ്വപ്ന നേട്ടമായാണ് മിക്ക യൂട്യൂബർമാരും കാണുക. ഇന്ന് പേളിക്ക് 'പേളി പ്രൊഡക്ഷൻസ്' എന്ന പേരിൽ കൊച്ചിയിൽ ഒരു സ്റ്റുഡിയോ ഫ്ലോർ ഉണ്ട്. ഇവിടേയ്ക്കാണ് നിരവധി താരങ്ങൾ പേളിയുടെ ഷോയിൽ അതിഥികളായി പങ്കെടുക്കുന്നതും മറ്റും. നാല് വർഷങ്ങൾക്ക് മുൻപ് പേളിയും ശ്രീനിഷും ചേർന്ന് പോസ്റ്റ് ചെയ്ത ചെല്ലക്കുട്ടിയേ... എന്ന വീഡിയോ നാല് കോടി വ്യൂസ് കടന്നു കഴിഞ്ഞു. നാനി, ശ്രീനിധി ഷെട്ടി എന്നിവർ പങ്കെടുത്ത അഭിമുഖമാണ് പേളിയുടെ പുതിയ വീഡിയോ
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | എത്രപേർ ആഗ്രഹിച്ചു കാണും! ഈ നേട്ടം പേളിയുടെയും ശ്രീനിഷിന്റെയും കഠിനാധ്വാനത്തിന്റെ ഫലം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories