TRENDING:

നിതാര കയ്യിൽ ഇരുന്നിട്ടും ശ്രീനിഷിന് പിടികിട്ടാത്തത് പേളി കണ്ടുപിടിച്ചു; അമ്മയുടെ ശ്രദ്ധ വേറെ ലെവൽ

Last Updated:
കുഞ്ഞ് അച്ഛന്റെ കയ്യിലാണെങ്കിലും, പേളി മാണിക്ക് ഫോട്ടോ കണ്ടപ്പോഴേ ഒരു കാര്യം പെട്ടെന്ന് ക്ലിക്ക് ആയി
advertisement
1/7
നിതാര കയ്യിൽ ഇരുന്നിട്ടും ശ്രീനിഷിന് പിടികിട്ടാത്തത് പേളി കണ്ടുപിടിച്ചു; അമ്മയുടെ ശ്രദ്ധ വേറെ ലെവൽ
സംഗതി നിതാര ബേബിയേയും (Nitara Srinish) കൊണ്ട് അച്ഛൻ ശ്രീനിഷ് അരവിന്ദ് (Srinish Aravind) ഒന്ന് ഷോപ്പിംഗ് നടത്താൻ ഇറങ്ങിയതാണ്. ഷോറൂമിൽ വച്ച് അച്ഛനും മോളും കൂടെ ഒരു ഫോട്ടോ പാസാക്കി. അച്ഛനും മോൾക്കും വെള്ള നിറത്തിലെ കുപ്പായമുണ്ട്. നിതാര കാര്യം എന്തെന്ന് മനസിലാക്കാതെ അച്ഛന്റെ മുഖത്ത് സൂക്ഷിച്ചു നോക്കുന്നു. ഡാഡീസ് ഗേൾ എന്ന് ക്യാപ്‌ഷൻ നൽകി ശ്രീനിഷ് ചിത്രം ഇൻസ്റ്റഗ്രാമിൽ എത്തിച്ചു
advertisement
2/7
എന്നാൽ, മക്കൾ അച്ഛന്റെ രാജകുമാരി എന്ന് എത്രയൊക്കെ പറഞ്ഞാലും അമ്മയുടെ ശ്രദ്ധ, അത് വേറെയാണ്. കുഞ്ഞ് അച്ഛന്റെ കയ്യിലാണെങ്കിലും, പേളി മാണിക്ക് ഫോട്ടോ കണ്ടപ്പോഴേ ഒരു കാര്യം എവിടെയോ മിസ്സിംഗ് അടിച്ചു. അത് അതേപോലെ കമന്റിൽ അടിക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
നിതാര മാത്രമല്ല, നിലയും അച്ഛന്റെ മകളെന്ന കാര്യത്തിൽ ഊറ്റം കൊള്ളുന്ന കൂട്ടത്തിലാണ്. അമ്മ പേളി അൽപ്പം കടുംപിടുത്തം പിടിച്ചാലും അച്ഛന്റെ അടുത്ത് നിന്നും കാര്യം നടത്തിക്കിട്ടും എന്ന് നില ബേബിക്കും അറിയാം. പേളി സ്കൂളിൽ പറഞ്ഞു വിടുന്ന കൂട്ടത്തിലാണ്
advertisement
4/7
നിതാര ബേബിക്ക് ആറ് മാസമായി. ഒരു വിദേശ ട്രിപ്പ് ഉൾപ്പെടെ യാത്രകൾ നടത്തി നിതാര നാട്ടിൽ തിരിച്ചെത്തി. അച്ഛന്റെയും അമ്മയുടെയും പിറന്നാളും വിവാഹവാർഷികാഘോഷവും ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിതാര കണ്ടു. ചേച്ചിക്കൊപ്പം കുസൃതിയും കുറുമ്പും തുടർന്ന് പോകുന്നു
advertisement
5/7
നിതാരയുടയും ശ്രീനിഷിന്റെയും ഫോട്ടോയിൽ എന്തായിരുന്നു പേളി കണ്ടെത്തിയ പോരായ്മ എന്ന് ഇപ്പോഴും നിങ്ങൾ ചിന്തിച്ചു വ്യാകുലപ്പെടുന്നുവെങ്കിൽ, ഒരു വട്ടം കൂടി ആദ്യം കണ്ട ചിത്രം വരെ ഒന്ന് പോയി വന്നോളൂ. സൂക്ഷിച്ചു നോക്കിയാൽ കാണാവുണാതെയുള്ളൂ
advertisement
6/7
നിതാരയുടെ കുഞ്ഞിക്കാലുകളിൽ ഒന്ന് നോക്കൂ. ഷൂ ഒരു കാലിൽ മാത്രമാണ്. മറ്റേ കാലിൽ സോക്സ് മാത്രം. 'കുഞ്ഞിന്റെ കാണാതെ പോയ ഷൂ കണ്ടെത്തൂ ഡാഡി' എന്നാണ് പേളി മാണിയുടെ കമന്റ്. ഈ കമന്റ് കണ്ടവർക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല
advertisement
7/7
വിദേശ ട്രിപ്പ് മാത്രമല്ല, പാലക്കാട്ടെ മുതുമുത്തശ്ശിയേ കാണാനും നിതാര ബേബി പോയിരുന്നു. അമ്മയും അച്ഛനും ചേച്ചിമാരും അച്ഛമ്മയും എല്ലാരും കൂടിയുള്ള ഫാമിലി ട്രിപ്പായിരുന്നു നിതാര ബേബിക്കിത്
മലയാളം വാർത്തകൾ/Photogallery/Buzz/
നിതാര കയ്യിൽ ഇരുന്നിട്ടും ശ്രീനിഷിന് പിടികിട്ടാത്തത് പേളി കണ്ടുപിടിച്ചു; അമ്മയുടെ ശ്രദ്ധ വേറെ ലെവൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories