Pearle Maaney |'നില എങ്ങനെയായിരുന്നോ അതിൽ നിന്ന് അവൾ തീര്‍ത്തും വ്യത്യസ്തയാണ്'; രണ്ടാമത്തെ കണ്‍മണിയെ കുറിച്ച് പേളി മാണി
- Published by:Sarika KP
- news18-malayalam
Last Updated:
നിലകുട്ടിയെ കാണിച്ചപോലെ വാവയെ കാണിക്കുന്നില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
advertisement
1/6

പേളിഷ് ആരാധകരുടെ കണ്ണ് ഇപ്പോൾ താരകുടുംബത്തിലേ പുതിയ അതിഥിയിലേക്കാണ്. എന്നാൽ കൺമണി ജനിച്ച് ഒരു മാസമാകാനായിട്ടും യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിച്ചില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തി കളഞ്ഞു. ഇതിനിടെയിലാണ് അച്ഛൻ ശ്രീനിഷിന്റെ പോസ്റ്റ്.
advertisement
2/6
മകളുടെ കുഞ്ഞിക്കാലുകളോട് മുഖം ചേർത്തുവെച്ചുള്ള ചിത്രമാണ് ശ്രീനിഷ് പങ്കിട്ടത്. ഇതോടെ കമന്റ് ബോക്സ് നിറയെ കുട്ടി താരത്തെ പറ്റിയായിരുന്നു. നിലുകുട്ടിയെ കാണിച്ചപോലെ ന്യൂബോൺ വാവയെ കാണിക്കുന്നില്ലല്ലോ...? പേരും മുഖവും കാണാൻ വെയിറ്റിങ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
advertisement
3/6
എന്നാൽ ഇതിനു പിന്നാലെ രണ്ടാമത്തെ കൺമണിയെ കുറിച്ചുള്ള പേളിയുടെ പോസ്റ്റാണ് വൈറലാകുന്നത്. ഒരു വീഡിയോ ആണ് താരം പങ്കുവച്ചത്. വീഡിയോയിൽ കുഞ്ഞിന്റെ കാലും കൈകളും മാത്രമാണ് കാണിക്കുന്നത്. ഇതിന്റെ കൂടെ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
advertisement
4/6
കുറിപ്പില്‍ നില എങ്ങനെയായിരുന്നോ അതിൽ നിന്ന് അവൾ വളരെ വ്യത്യസ്തയാണെന്ന് താരം പറയുന്നു. കൂടാതെ അമ്മയും കുഞ്ഞും വിശ്രമിക്കാനുള്ള സമയമാണിതെന്നും ആ സമയത്ത് അമ്മയും മകളും തമ്മിലുള്ള ബന്ധം കൂടുതൾ ബന്ധിപ്പിക്കുന്നുവെന്നും താരം പറയുന്നു.
advertisement
5/6
'ഇത് എല്ലാത്തിനെക്കുറിച്ചുള്ളതാണ് . അമ്മയും കുഞ്ഞും വിശ്രമിക്കാനുള്ള സമയമാണിതെന്ന് അവർ പറയുന്നു... എന്നാൽ അവർ ഉദ്ദേശിക്കുന്നത് ഇതാണ്... അമ്മയും കുഞ്ഞും പരസ്പരം ബന്ധിപ്പിക്കുന്ന സമയമാണിത്... പരസ്പരം മനസ്സിലാക്കുക... കാരണം നില എങ്ങനെയായിരുന്നോ അതിൽ നിന്ന് അവൾ വളരെ വ്യത്യസ്തയാണ്.
advertisement
6/6
കാരണം അവൾ തികച്ചും വ്യത്യസ്തമാണ‌്. അവളെ കാണുമ്പോൾ ഞാൻ കൂടുതൽ വിശദാംശങ്ങൾ കാണുന്നു... എൻ്റെ സഹജാവബോധം എന്നെ നയിക്കുന്നു... നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ചെറിയവനെ കേന്ദ്രീകരിക്കുമ്പോൾ... അതാണ് ആജീവനാന്ത ബന്ധത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്... ഏറ്റവും വിലയേറിയ ബന്ധം... അമ്മയും മകളും
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney |'നില എങ്ങനെയായിരുന്നോ അതിൽ നിന്ന് അവൾ തീര്‍ത്തും വ്യത്യസ്തയാണ്'; രണ്ടാമത്തെ കണ്‍മണിയെ കുറിച്ച് പേളി മാണി