Pearle Maaney | സിനിമയ്ക്ക് പോകുമ്പോൾ മക്കളെ കൊണ്ടുപോകില്ല; കാരണം എന്തെന്ന് പേളി മാണി
- Published by:meera_57
- news18-malayalam
Last Updated:
എവിടെപ്പോയാലും നിലയും നിതാരയും പേളിയുടെ വിരൽത്തുമ്പിൽ തൂങ്ങുമെങ്കിലും, സിനിമാ തിയേറ്ററുകളിൽ അങ്ങനെയല്ല
advertisement
1/6

അവതാരകയും അഭിനേത്രിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ പേളി മാണിയുടെ (Pearle Maaney) കുടുംബം പ്രേക്ഷകർക്കും പ്രിയപ്പെട്ടതാണ്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായ പേളിയും ശ്രീനിഷ് അരവിന്ദും അവിടെ തുടങ്ങിയ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിച്ചവരാണ്. ദമ്പതികൾക്ക് രണ്ടു പെണ്മക്കൾ, നിലയും നിതാരയും. വിവാഹശേഷം പേളി മാണി പ്രൊഡക്ഷൻസ് എന്ന പേളിയുടെ നിർമാണ കമ്പനിയും അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുമായി തിരക്കിലാണ് പേളിയും ശ്രീനിഷും. ഇതിൽ ഇടയ്ക്കിടെ താരങ്ങൾ അതിഥികളായി വരാറുണ്ട്
advertisement
2/6
അടുത്തിടെ നടൻ ഷെയ്ൻ നിഗം പേളിയുടെ പേളി മാണി ഷോ എന്ന പരിപാടിയിൽ അതിഥിയായി വന്നിരുന്നു. ഷെയ്ൻ നിഗമിന്റെ രണ്ടു ചിത്രങ്ങളാണ് ദസറ വേളയിൽ അടുത്തടുത്തായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അഭിനേതാക്കളുമായുള്ള പേളിയുടെ ചാറ്റ് ഷോ യൂട്യൂബിൽ കൂടുതൽ ശ്രദ്ധ നേടാറുണ്ട്. മില്യൺ കണക്കിലാണ് പേളിയുടെ ഷോയുടെ വ്യൂസ്. അതല്ലാത്ത പക്ഷം പേളി തന്റെ വീട്ടുവിശേഷങ്ങളും മക്കളുടെ കുറുമ്പുകളും പകർത്തി പോസ്റ്റ് ചെയ്യാറുണ്ട്. അഞ്ച് വർഷങ്ങളായി പേളി മാണി തന്റെ യൂട്യൂബ് ചാനൽ പ്രവർത്തനം ആരംഭിച്ചിട്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഷെയ്ൻ നിഗമുമായുള്ള അഭിമുഖത്തിന് മുൻപ് പേളി മാണി പോസ്റ്റ് ചെയ്ത വീഡിയോ ഓണം വ്ലോഗ് ആയിരുന്നു. വിശേഷാവസരങ്ങളിൽ ശ്രീനിഷിന്റെ പാലക്കാട്ടെ കുടുംബവീട്ടിൽ പോയി, അവിടെ മുത്തശ്ശിക്ക് സമ്മാനം കൊടുക്കുന്ന പതിവ് പേളിക്കും മക്കൾക്കും ഉണ്ട്. കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം, അധികം യാത്ര ചെയ്തു പോകാൻ കഴിയാത്ത ശ്രീനിഷിന്റെ മുത്തശ്ശിയെ കുഞ്ഞുമായി നേരിൽപ്പോയി കാണാൻ പേളി ശ്രദ്ധിച്ചിരുന്നു. ഇനിയും പൂർണമായും വികസനത്തിന്റെ പാതയിൽ പോകാത്ത ഈ നാട്ടിൻപ്രദേശത്തിന് അതിന്റെ തനിമ ചോരാത്ത നാട്ടു വഴിയും പച്ചപ്പും അതുപോലെയുണ്ട്. പേളിയും ശ്രീനിഷും അവരുടെ കുടുംബവും ചേർന്നാകും യാത്ര
advertisement
4/6
നാട്ടിൻപുറത്തേക്കായാലും വിദേശത്തേക്കായാലും പേളിയുടെയും ശ്രീനിഷിന്റെയും തോളത്തും വിരൽത്തുമ്പിലും തൂങ്ങാൻ രണ്ടു കുട്ടിക്കുറുമ്പികളും കൂടെയുണ്ടാകും. ഈ നിയമം പക്ഷെ സിനിമാ തിയേറ്ററുകളിൽ ബാധകമല്ല. ഷെയ്ൻ നിഗം അതിഥിയായി വന്നപ്പോൾ പുതിയ ചിത്രം ബൾട്ടിയുടെ രണ്ടു ടിക്കറ്റുകൾ പേളിക്ക് സമ്മാനമായി നൽകി. അപ്പോഴാണ് സിനിമ കാണാൻ പോകുമ്പോൾ ഞാനും ശ്രീനിയും മാത്രമേ ഉണ്ടാവുള്ളൂ എന്ന പേളിയുടെ കമന്റ്. സിനിമ പൂർണമായും ആസ്വദിച്ച് കാണും. 'മക്കളെ കൊണ്ടുപോകുന്നില്ലേ' എന്ന് ഷെയ്‌നിന്റെ ചോദ്യം
advertisement
5/6
എന്നാൽ നീ നോക്കുമോ പിള്ളേരെ എന്ന് പേളി മാണി. കൊണ്ടുപോയാൽ ഒരാൾക്ക് മൂത്രം പോണം, മറ്റൊരാൾക്ക് പോപ്കോൺ വേണം എന്നിങ്ങനെയാകും ബഹളം. മക്കളെ കൊണ്ടുപോകുന്നവർ കൊണ്ടുപോയ്‌ക്കോളൂ, പക്ഷേ താനും ശ്രീനിഷും ഇങ്ങനെയാണ് സിനിമ കാണാൻ ആഗ്രഹിക്കുന്നത് എന്ന് പേളി മാണി
advertisement
6/6
ഇത്രയും കേട്ടതും, ഒരു പൊട്ടിച്ചിരിയായിരുന്നു ഷെയ്ൻ നിഗമിന്റെ പ്രതികരണം. രണ്ടു ദിവസങ്ങൾക്ക് മുൻപ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇതിനോടകം 503K വ്യൂസ് നേടിക്കഴിഞ്ഞു. പേളിയുടെ മർമം അറിഞ്ഞുള്ള നർമ മുഹൂർത്തങ്ങൾക്ക് പൊതുവേ ആരാധകരുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney | സിനിമയ്ക്ക് പോകുമ്പോൾ മക്കളെ കൊണ്ടുപോകില്ല; കാരണം എന്തെന്ന് പേളി മാണി