വിശ്വസിക്കാൻ കഴിയുന്നില്ല; ആദ്യമായി നയൻതാരയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് പേളിമാണി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഇന്നലെ അവരെ ആദ്യമായി കണ്ടു. അക്ഷരാർത്ഥത്തിൽ ഞാൻ സ്വർഗത്തിൽ എത്തിയ നിമിഷമായിരുന്നു.
advertisement
1/5

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ച് പേളിമാണി. വിശ്വസിക്കാൻ കഴിയുന്നില്ല എന്ന രീതിയിലെ ക്യാപ്ഷൻ പങ്കുവച്ചുകൊണ്ടാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
advertisement
2/5
'എന്നെ നുള്ളി നോക്കിയ നിമിഷം. വിത്ത് ദി വൺ ആൻഡ് ഒൺലി നയൻതാരയോടൊപ്പം... ഇന്നലെ അവരെ ആദ്യമായി കണ്ടു. അക്ഷരാർത്ഥത്തിൽ ഞാൻ സ്വർഗത്തിൽ എത്തിയ നിമിഷമായിരുന്നു. സന്തോഷ കണ്ണുനീർ.'- എന്നായിരുന്നു പേളി മാണി കുറിച്ചത്.
advertisement
3/5
ദുബായിൽ വച്ച് നടന്ന സൈമ അവാർഡിനിടെയായിരുന്നു പേളി മാണി നയൻതാരയെ ആദ്യമായി കണ്ടത്. സെപ്റ്റംബർ 15-ന് നടന്ന സൈമ അവാർഡിൽ അവതാരകയായിട്ടാണ് പേളി എത്തിയത്.
advertisement
4/5
ദുബായ് യാസ് ഐലൻഡിലായിരുന്നു 2024-ലെ സൈമ അവാർഡ് നടന്നത്. ഐശ്വര്യ റായ് ബച്ചൻ, നയൻതാര, ചിയാൻ വിക്രം തുടങ്ങി നിരവധി താരങ്ങളും സൈമ അവാർഡിനായി എത്തിയിരുന്നു.
advertisement
5/5
സൈമ അവാർഡിൽ നയൻതാരയ്ക്കും പുരസ്കാരം ലഭിച്ചിരുന്നു. അന്നപൂരണിയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
വിശ്വസിക്കാൻ കഴിയുന്നില്ല; ആദ്യമായി നയൻതാരയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് പേളിമാണി