കാലിൽ സാദാ ചപ്പൽ; കുന്നിൻ മുകളിൽ നിന്നും താഴെയിറങ്ങിയ താരത്തെ പുസ്തകശാലയിൽ കണ്ടുമുട്ടിയ ആരാധിക
- Published by:meera_57
- news18-malayalam
Last Updated:
ലുക്കിൽ അടിമുടി ലാളിത്യം. ഒരു പുസ്തകം തേടിയിറങ്ങിയതാണ് കക്ഷി
advertisement
1/7

ഒരു നടനൊപ്പം അയാളുടെ പ്രകടനത്തെക്കാൾ, ജീവിത രീതി ചേർത്തുവായിക്കപ്പെടുന്നുണ്ടെങ്കിൽ, അതിന് മലയാള സിനിമയിൽ ഇന്ന് ഒരാൾ മാത്രമേയുള്ളൂ. അയാളാണ് ഈ ചിത്രത്തിൽ. ആ നിൽപ്പിൽ തന്നെ കാര്യം വ്യക്തമാണ്. തോളിൽ ഒരു തുണിസഞ്ചി, കാലിൽ സാധാരണ ചപ്പൽ ഓരോന്ന് വീതം. അടിമുടി ലാളിത്യം. ഒരു പുസ്തകം തേടിയിറങ്ങിയതാണ് കക്ഷി
advertisement
2/7
അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാലാണ് ഇതെന്ന് മനസിലാക്കാൻ കൂടുതൽ തലപുണ്ണാക്കേണ്ട കാര്യമേയില്ല. പുറത്തെന്ന പോലെ അധികം ആളുകൂടില്ല എന്നുറപ്പുള്ളതു കൊണ്ടാകും, മാളിലെ ഒരു കടയിലാണ് പ്രണവ് പുസ്തകം അന്വേഷിച്ചിറങ്ങിയത് (തുടർന്ന് വായിക്കുക)
advertisement
3/7
വെറുമൊരു വായനക്കാരൻ മാത്രമല്ല, പ്രണവ്. നല്ലൊരു എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ കൊതിക്കുന്നുണ്ട് പ്രണവ് ഇപ്പോൾ. തന്റെ കവിതാസമാഹാരം ഉടൻ വരും എന്ന് പ്രണവ് അറിയിച്ചു കഴിഞ്ഞു. അനുജത്തി വിസ്മയ ചേട്ടനും മുൻപേ സാഹിത്യകാരിയായി മാറിയിരുന്നു
advertisement
4/7
ഇന്ദു സുരരാജാണ് പ്രണവ് മോഹൻലാലിനെ ക്യാമറയിൽ പകർത്തിയത്. പല ഷോട്ടുകളും ദൂരെ നിന്നുള്ളതാണ് എന്ന് വൈറലായ വീഡിയോ കണ്ടാൽ മനസിലാകും. ഒടുവിൽ തന്നെ ഒരാൾ ക്യാമറയിൽ പകർത്തുന്നു എന്നറിഞ്ഞതും പ്രണവിന്റെ മുഖത്തൊരു കള്ളച്ചിരി
advertisement
5/7
പുസ്തകശാലയിൽ ഒരാൾ പ്രണവിന്റെ ഒപ്പം സെൽഫി എടുക്കാൻ ആഗ്രഹിച്ചു കൂടിയപ്പോൾ, അയാളെ നിരാശനാക്കാതെ പ്രണവ് മോഹൻലാൽ ഒരു ചിത്രത്തിനായി പോസ് ചെയ്തു. ഒരിക്കലും തന്നെക്കുറിച്ചോ, തന്റെ സിനിമയെക്കുറിച്ചോ സംസാരിക്കാൻ പ്രണവ് മോഹൻലാൽ മാധ്യമങ്ങളുടെ മുന്നിൽ വന്നിട്ടില്ല
advertisement
6/7
അടുത്തിടെ അച്ഛമ്മയുടെ ജന്മദിനാഘോഷത്തിന് പ്രണവ് കൂടിയുണ്ടായിരുന്നു. അവിടെയും ആരും കാണാതെ കൂട്ടത്തിൽ ഒരാളായി നിൽക്കാനാണ് പ്രണവ് ഇഷ്‌ടപ്പെട്ടത്. മോഹൻലാൽ ക്ഷണിച്ചതില്പിന്നെയാണ് പ്രണവ് ആഘോഷം നടക്കുന്ന ഇടത്തേക്ക് കടന്നു വന്നതുപോലും. അമ്മ സുചിത്ര മോഹൻലാലും പങ്കെടുത്തിരുന്നു
advertisement
7/7
'വർഷങ്ങൾക്ക് ശേഷം' എന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിന് ശേഷം പ്രണവ് നാട്ടിൽ നിന്നതു പോലുമില്ല. ഊട്ടിയിൽ തുടങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യാനായിരുന്നു പ്രണവിന്റെ തീരുമാനം
മലയാളം വാർത്തകൾ/Photogallery/Buzz/
കാലിൽ സാദാ ചപ്പൽ; കുന്നിൻ മുകളിൽ നിന്നും താഴെയിറങ്ങിയ താരത്തെ പുസ്തകശാലയിൽ കണ്ടുമുട്ടിയ ആരാധിക