TRENDING:

Diya Krishna | അനുജത്തിയുടെ സംശയം; ഗർഭിണിയായ ദിയ കൃഷ്ണ കടന്നുപോയ കനൽവഴികൾ : സിന്ധു കൃഷ്ണ പ്രതികരിക്കുന്നു

Last Updated:
തട്ടിപ്പ് കണ്ടെത്താൻ ഓഡിറ്റർ വന്നുവെങ്കിലും, ആദ്യത്തെ സംശയം ഉടലെടുത്തത് ദിയ കൃഷ്ണയുടെ അനുജത്തി ഇഷാനിക്കായിരുന്നു
advertisement
1/6
Diya Krishna | അനുജത്തിയുടെ സംശയം; ഗർഭിണിയായ ദിയ കൃഷ്ണ കടന്നുപോയ കനൽവഴികൾ : സിന്ധു കൃഷ്ണ പ്രതികരിക്കുന്നു
തന്റെ ആദ്യത്തെ കുഞ്ഞ് പിറക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ദിയ കൃഷ്ണ (Diya Krishna) കടന്നുപോയത് ഒരമ്മയും ഈ സമയത്ത് ആഗ്രഹിക്കാത്ത തരം മനോവേദനയിലൂടെ. തന്റെ സ്ഥാപനത്തെ വിശ്വസിച്ച് ഏൽപ്പിച്ച കൈകൾ ചതിക്കും എന്ന് ദിയ കൃഷ്ണ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. വളകാപ്പ് ചടങ്ങിൽപ്പോലും സ്വന്തം സഹോദരിമാർ എന്ന പോലെ ദിയ ചേർത്തുനിർത്തിയത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരികളെ. പക്ഷേ, അവരിൽ നിന്നും തിരികെ ലഭിച്ച പ്രതികരണം മറിച്ചായിരുന്നു. സ്ഥാപനത്തിൽ നിന്നായി 69 ലക്ഷം തട്ടിച്ചത് മാത്രമല്ല, ദിയക്കും അച്ഛൻ കൃഷ്ണകുമാറിനും (G. Krishnakumar) എതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഓഡിറ്റർ വഴി കള്ളിവെളിച്ചത്തു വന്നെങ്കിൽ, അതിനു കാരണമായത് ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണയ്ക്ക് (Ishaani Krishna) തോന്നിയ ഒരു സംശയമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബം കടന്നുപോയ മോശം അനുഭവങ്ങളെക്കുറിച്ച് അമ്മ സിന്ധു വ്യക്തമാക്കുന്നു
advertisement
2/6
ഇമിറ്റേഷൻ ആഭരണങ്ങളുടെ കടയിലെ QR കോഡ് തിരുത്തി സ്വന്തം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് മുൻ ജീവനക്കാരികളായ മൂന്നു പേർ തട്ടിപ്പ് നടത്തിവന്നത്. തട്ടിപ്പ് കണ്ടെത്താൻ ഓഡിറ്റർ വന്നുവെങ്കിലും, ആദ്യത്തെ സംശയം ഉടലെടുത്തത് ദിയ കൃഷ്ണയുടെ അനുജത്തി ഇഷാനിക്കായിരുന്നു. അതേപ്പറ്റി വെളിപ്പെടുത്തുകയാണ് അമ്മ സിന്ധു കൃഷ്ണ (തുടർന്ന് വായിക്കുക)
advertisement
3/6
ദിയ കൃഷ്ണയുടെ കസ്റ്റമേഴ്‌സിൽ ഒരാൾ ഇഷാനി കൃഷ്ണയുടെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ ഷോപ്പിൽ നിന്നും ആഭരണം വാങ്ങിയ ശേഷം, പണമടച്ചതിൽ സുഹൃത്തിനും സംശയം തോന്നി. QRകോഡിൽ എന്തോ പ്രശ്നമുള്ളതായി അവർ മനസിലാക്കി. കടയിലെ ജീവനക്കാരികളുടെ QR കോഡ് ആണ് പകരം നൽകിയത്. ചെറിയ തുകപോലെയല്ല, ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടന്നതിലെ ഞെട്ടലിലാണ് സിന്ധു കൃഷ്ണ. എന്നാൽ, നാല് പെണ്മക്കളുടെ കുടുംബം ഒരു പ്രശ്നം വന്നതും ഒറ്റക്കെട്ടായി നിന്നതിൽ സിന്ധു എന്ന അമ്മയ്ക്ക് അഭിമാനം മാത്രം. അതേപ്പറ്റിയും അവർ വിശദമാക്കുന്നു
advertisement
4/6
'ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന കരുത്തനായ പിതാവാണ് കൃഷ്ണകുമാർ' എന്ന് സിന്ധു. അദ്ദേഹം ഏതറ്റം വരെപ്പോയും സത്യം തെളിയിക്കും എന്നും ശിക്ഷ വാങ്ങിനൽകും എന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, പ്രസവ തിയതി അടുത്തിരുന്ന ദിയ കൃഷ്ണക്ക് ഈ അപ്രതീക്ഷിത സാഹചര്യം നൽകിയ വെല്ലുവിളി അതിലും വലുതായിരുന്നു. 'പ്രസവത്തിനു മുൻപുള്ള കുറച്ചു ദിവസങ്ങൾ ഇത്തരത്തിൽ വെല്ലുവിളികൾ നിറഞ്ഞതാവും എന്ന് കരുതിയില്ല. ക്ഷീണിതയും ബലഹീനയുമായ ഗർഭിണി എന്നയിടത്തു നിന്നും ഒരു പുലിക്കുട്ടിയെന്ന പോലെ ദിയ കൃഷ്ണ എന്ന കരുത്തയായ സ്ത്രീ ഉയർന്നു വന്നതായി' അമ്മ സിന്ധു
advertisement
5/6
അതേസമയം, ഒരു കുടുംബമെന്ന നിലയിൽ കുടുംബത്തിലെ ഓരോരുത്തരും ഒറ്റക്കെട്ടായി നിന്നതിൽ തന്റെ ഹൃദയം നിറഞ്ഞുവെന്ന് സിന്ധു കൃഷ്ണ. പ്രത്യേകിച്ചും സഹോദരിമാർ തമ്മിലെ അടുപ്പം. എക്കാലവും അമ്മുവും ഇഷനായിയും ഹൻസുവും നിന്റെ ഒപ്പം ഉണ്ടാവും എന്നും സിന്ധു കൃഷ്ണ. മുൻ ജീവനക്കാരികൾ തട്ടിച്ച 69 ലക്ഷത്തിൽ 66 ലക്ഷവും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റെമെന്റ് പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു
advertisement
6/6
എന്നും നിന്റെ കൈപിടിക്കാൻ കൂടെയുണ്ടാകും എന്ന് സിന്ധു കൃഷ്ണ പോസ്റ്റിൽ പറയുന്നു. അതോടൊപ്പം അഭ്യുദയകാംഷികൾക്കും സിന്ധു കൃഷ്ണ നന്ദി അറിയിച്ചു. പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി എന്ന് സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Diya Krishna | അനുജത്തിയുടെ സംശയം; ഗർഭിണിയായ ദിയ കൃഷ്ണ കടന്നുപോയ കനൽവഴികൾ : സിന്ധു കൃഷ്ണ പ്രതികരിക്കുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories