TRENDING:

യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി

Last Updated:
ഒരു ചായയുടെ വില കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ചായയുടെ വില ഒറ്റയടിക്ക് നൂറിൽ നിന്നും 15 രൂപ ആയത്.
advertisement
1/6
യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 15 രൂപയായി
കൊച്ചി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണ സാധനങ്ങളുടെ വില കേട്ടാൽ ഇനി മുതൽ യാത്രക്കാർ ഞെട്ടില്ല. കാരണം ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു എന്നതു തന്നെ.
advertisement
2/6
ഒരു ചായയുടെ വില കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ചായയുടെ വില ഒറ്റയടിക്ക് നൂറിൽ നിന്നും 15 രൂപ ആയത്.
advertisement
3/6
ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ... ഇങ്ങനെയായിരുന്നു വിലനിലവാരം. വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ ഷാജി കോടൻകണ്ടത്തിലിനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
advertisement
4/6
പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം.
advertisement
5/6
കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
advertisement
6/6
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.
മലയാളം വാർത്തകൾ/Photogallery/Buzz/
യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories