പൃഥ്വിരാജിനും ജഗപതി ബാബുവിനും ഒരേ ശമ്പളം; അവരെക്കാൾ കൂടുതൽ ശ്രുതി ഹാസന്; സലാറിലെ പ്രതിഫലം ഇങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
400 കോടി മുതൽമുടക്കിൽ തയ്യാറാവുന്ന സിനിമയിൽ നടന്മാരെക്കാൾ പ്രതിഫലം പറ്റുന്ന നടിയാണ് ശ്രുതി ഹാസൻ
advertisement
1/7

ബാഹുബലിക്ക് ശേഷം മികച്ച പ്രകടനത്തിന്റെ പേരിൽ വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രഭാസ് കയ്യടി വാരിക്കൂട്ടിയ ചിതമായി മാറിയിരിക്കുന്നു സലാർ (Salaar). മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ്, തെന്നന്ത്യൻ താരസുന്ദരി ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. എല്ലാപേരും അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിലും വലിയ നിലയിൽ സ്കോർ ചെയ്ത ചിത്രമാണിത്
advertisement
2/7
സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നായകനടനായ പ്രഭാസിന് തന്നെയാണ്. ബാഹുബലി നൽകിയ പേര് ഇനിയും പ്രഭാസിനെ വിട്ടുപോയിട്ടില്ല. പിന്നാലെവന്ന ചിത്രങ്ങൾ എല്ലാം തന്നെ അത്രകണ്ട് വിജയം കൊയ്തില്ല എങ്കിലും, പ്രഭാസിന്റെ സ്റ്റാർ വാല്യൂ തെല്ലും കുറഞ്ഞില്ല (തുടർന്ന് വായിക്കുക)
advertisement
3/7
പ്രേക്ഷകരുടെ പ്രിയ ബാഹുബലി ഈ ചിത്രത്തിനായി ഒപ്പിട്ടു നേടിയത് 100 കോടി രൂപയാണ്. ഇതിനു പുറമേ 10 ശതമാനം ലാഭവിഹിതവും പ്രഭാസ് സ്വന്തമാക്കും എന്ന് റിപോർട്ടുകൾ പറയുന്നു. അതേസമയം തന്നെ പൃഥ്വിരാജ്, ജഗപതി ബാബു, ശ്രുതി ഹാസൻ എന്നിവരുടെ പ്രതിഫലം എത്രയെന്നും റിപ്പോർട്ടുകളുണ്ട്
advertisement
4/7
പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ അന്യഭാഷാ നടനാണ് ജഗപതി ബാബു. ഇദ്ദേഹത്തിനും പൃഥ്വിരാജിനും സലാറിൽ ഒരേ പ്രതിഫലമാണ് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്
advertisement
5/7
ചിത്രത്തിനായി പൃഥ്വിരാജ് നാല് കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകളിൽ പരാമർശം. ഇതേ തുക തന്നെയാണ് ജഗപതി ബാബുവിനും ലഭിക്കുക
advertisement
6/7
തെന്നിന്ത്യൻ താരസുന്ദരിയായ ശ്രുതി ഹാസൻ സിനിമയിലെ നായികയാവാൻ വാങ്ങുന്ന പ്രതിഫലം ഇവർ രണ്ടുപേരും വാങ്ങുന്നതിനേക്കാൾ കൂടുതലാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇരട്ടി തുകയായ എട്ടു കോടി രൂപയാണ് ശ്രുതി ഹാസന് ലഭിക്കുക
advertisement
7/7
പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'സലാർ' 400 കോടി രൂപാ മുതൽമുടക്കിൽ തയാറായ സിനിമയാണ്. സംവിധായകൻ പ്രശാന്തിന്റെ പ്രതിഫലം 50 കോടി രൂപ എന്നാണ് ലഭ്യമായ വിവരം
മലയാളം വാർത്തകൾ/Photogallery/Buzz/
പൃഥ്വിരാജിനും ജഗപതി ബാബുവിനും ഒരേ ശമ്പളം; അവരെക്കാൾ കൂടുതൽ ശ്രുതി ഹാസന്; സലാറിലെ പ്രതിഫലം ഇങ്ങനെ