TRENDING:

Prabhas Salaar | 'യുദ്ധത്തിനായി നിങ്ങള്‍ സൈന്യത്തെ കൊണ്ടു വന്നു, ഞാന്‍ അവനെ കൊണ്ടുവന്നു'; പ്രഭാസിന് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്

Last Updated:
ചിത്രത്തിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്
advertisement
1/9
'യുദ്ധത്തിനായി നിങ്ങള്‍ സൈന്യത്തെ കൊണ്ടു വന്നു, ഞാന്‍ അവനെ കൊണ്ടുവന്നു';  പ്രഭാസിന് പിറന്നാള്‍ ആശംസയുമായി പൃഥ്വി
ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി സിനിമാലോകം.
advertisement
2/9
താരത്തിന്‍റെ 44-ാം പിറന്നാള്‍ ദിനത്തില്‍ പടുകൂറ്റന്‍ കട്ടൗട്ടുകൾ സ്ഥാപിച്ച് പാട്ടും ഡാൻസുമായി ആഘോഷ തിമിർപ്പിലാണ് ആരാധകർ.
advertisement
3/9
പ്രഭാസ് ശ്രീരാമനനായെത്തിയ ആദിപുരുഷിന് ലഭിച്ച സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയ ക്ഷീണം തീർക്കാൻ താരത്തിന്റെ പുതിയ സിനിമയായ സലാറിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
advertisement
4/9
കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ വലിയ ബജറ്റിൽ ഒരുക്കിയ സലാർ ഒരു ആക്ഷന്‍ ത്രില്ലർ ചിത്രം ആയിരിക്കും. 
advertisement
5/9
മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരനും സലാറിൽ പ്രഭാസിനൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നു. പിറന്നാൾ ദിനത്തിൽ പ്രഭാസിന് ആശംസകൾ നേരാനും പൃഥ്വി മറന്നില്ല. 
advertisement
6/9
'അവിശ്വസനീയമായ വ്യക്തിത്വമുള്ള ഈ മനുഷ്യന് എന്‍റെ പിറന്നാൾ ആശംസകൾ, എന്റെ സലാറിനായി ഡിസംബർ 22 വരെ കാത്തിരിക്കാന്‍ വയ്യ'. പൃഥ്വി കുറിച്ചു
advertisement
7/9
ചിത്രത്തിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'യുദ്ധത്തിനായി നിങ്ങൾ സൈന്യത്തെ കൊണ്ടുവന്നു, ഞാൻ അവനെ കൊണ്ടുവന്നു' എന്നൊരു ഡയലോഗും ആശംസകൾക്കൊപ്പം താരം പങ്കുവെച്ചു. 
advertisement
8/9
ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ തിയേറ്ററുകളില്‍ പ്രേക്ഷകരില്‍ ആവേശം നിറക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. 
advertisement
9/9
പ്രായം 44 കഴിഞ്ഞിട്ടും ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് എലിജിബിൽ ബാച്ചിലർ താരം ഇപ്പോഴും പ്രഭാസ് തന്നെയാണ്. ഒരോ സിനിമ വരുമ്പോഴും വിവാഹക്കാര്യം ചര്‍ച്ചയാകാറുണ്ടെങ്കിലും താരം ഇതുവരെ ഇതിനോട് മനസ് തുറന്നിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
Prabhas Salaar | 'യുദ്ധത്തിനായി നിങ്ങള്‍ സൈന്യത്തെ കൊണ്ടു വന്നു, ഞാന്‍ അവനെ കൊണ്ടുവന്നു'; പ്രഭാസിന് പിറന്നാള്‍ ആശംസയുമായി പൃഥ്വിരാജ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories