'ഓഗസ്റ്റ് മാജിക്'; മകള്‍ക്കൊപ്പം അവധി ദിനങ്ങൾ ചെലവഴിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര
- Published by:Vishnupriya S
- news18-malayalam
Last Updated:
ഓഗസ്റ്റ് മാസത്തിൽ മകൾക്കും ഭർത്താവിനുമൊപ്പം യാത്ര ചെയ്തതിന്‍റെ ഓര്‍മ്മകളാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്
advertisement
1/7

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ മാൾട്ടി മേരിയും ഭർത്താവ് നിക്ക് ജോനാസിനുമൊപ്പം അവധി ദിവസങ്ങൾ ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
advertisement
2/7
'ഓഗസ്റ്റ് മാജിക്' എന്നാണ് ഒരുപിടി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചത്. ഓഗസ്റ്റ് മാസത്തിൽ മകൾക്കും ഭർത്താവിനുമൊപ്പം യാത്ര ചെയ്തതിന്‍റെ ഓര്‍മ്മകളാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
advertisement
3/7
ഒരു പാവയ്‌ക്കൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രത്തിൽ അവളുടെ അതേ വസ്ത്രങ്ങളാണ് പാവയും അണിഞ്ഞിരിക്കുന്നത്.
advertisement
4/7
അടുത്ത ചിത്രത്തിൽ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നിൽക്കുന്ന മാൾട്ടിയെ കാണാം. പേരിനെ സൂചിപ്പിക്കുന്ന എം എന്ന അക്ഷരമുള്ള ഒരു ജാക്കറ്റാണ് അതിൽ കുട്ടിയുടെ വേഷം.
advertisement
5/7
മകളെ എടുത്തു നിൽക്കുന്ന പ്രിയങ്കയുടെ ഒരു ക്യാൻഡിഡ് ചിത്രമാണ് അടുത്തത്.
advertisement
6/7
ഒരു കുട്ടയിൽ ഇരുത്തിയ മാല്‍തിയെ എടുത്തു കൊണ്ടുപോകുന്ന നിക്കിന്റെ ചിത്രവും കാണാം.
advertisement
7/7
പ്രിയങ്ക പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സ്നേഹം ചൊരിഞ്ഞു കൊണ്ടുള്ള ധാരാളം കമെന്റുകൾ കാണുവാൻ കഴിയും. നിക്ക് മകളെ കുട്ടയിൽ എടുത്തു കൊണ്ടുപോകുന്നചിത്രം ക്യൂട്ട് ആണെന്നു ചിത്രത്തിന് താഴെ ഒരാൾ കുറിച്ചപ്പോൾ പങ്കുവെച്ച ചിത്രങ്ങളെല്ലാം ഏറെ ഭംഗിയുള്ളതാണെന്നും കുടുംബത്തിനൊപ്പമുള്ള വളരെ അമൂല്യമായ നിമിഷങ്ങളാണ് ഇതെന്നുമാണ് മറ്റൊരാളുടെ അഭിപ്രായം.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഓഗസ്റ്റ് മാജിക്'; മകള്‍ക്കൊപ്പം അവധി ദിനങ്ങൾ ചെലവഴിച്ചതിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര