ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; 20 കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും
- Published by:Sarika KP
- news18-malayalam
Last Updated:
വലിയ വില നൽകി വാങ്ങിയ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, വീട്ടിൽ നിന്ന് താരങ്ങൾ മാറിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
advertisement
1/5

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജോനാസും. 2018-ലെ ഇവരുടെ വിവാഹത്തിനു ശേഷം ഇരുവരും ലോസ് ഏഞ്ചൽസിലെ തങ്ങളുടെ സ്വപ്നഭവനത്തിലാണ് താമസിച്ചുരുന്നത്. എന്നാല്‍ ഇപ്പോൾ 20 കോടി വില നൽകി സ്വന്തമാക്കിയ വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും, ഒടുവിൽ ദമ്പതികള്‍ ഈ സ്വപ്‌ന ഭവനമൊഴിഞ്ഞ് മറ്റൊരിടത്തേക്ക് താമസം മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
advertisement
2/5
മഴപെയ്തതോടെ വീടുമൊത്തം ചോർന്നൊലിച്ച് പൂപ്പൽ പിടിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ഇതാണ് ഒഴിയുന്നതിനുള്ള കാരണമെന്നും ഓണ്‍ലൈന്‍ പോര്‍ട്ടലായ പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
3/5
ഇക്കാരണത്താൽ കഴിഞ്ഞ വര്‍ഷം മേയില്‍ ഇരുവരും നിയമസഹായം തേടിയിരുന്നു. വീടിനുണ്ടായ നാശനഷ്ടം, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും താമസയോഗ്യമല്ലാ എന്നും ആരോപിച്ച്, വിൽപ്പനക്കാരുമായി നിയമപോരാട്ടത്തിലാണ് താരങ്ങൾ ഇപ്പോൾ.
advertisement
4/5
താരദമ്പതികളും രണ്ട് വയസുകാരിയായ മകള്‍ മാൾട്ടി മേരി ചോപ്ര ജൊനാസും മറ്റൊരു താമസസ്ഥലത്തേക്ക് മാറിയെന്നും പേജ് സിക്‌സ് പറയുന്നു. നിലവില്‍ ലോസ് ആഞ്ചലസിലെ വീട്ടില്‍ ആരും താമസിക്കുന്നില്ല.
advertisement
5/5
ഏഴ് മുറികൾ, ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട്, ഇന്റീരിയര്‍ ബൗളിങ്, ഹോം തിയേറ്റര്‍, സ്പാ, ജിം, ടേബിള്‍ ടെന്നീസിനുള്ള മുറി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ലോസ് ആഞ്ചലസിലെ വസതി. വീടിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകര്‍ക്കുവേണ്ടി പലപ്പോഴായി പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ചോര്‍ച്ചയും പൂപ്പലും കൊണ്ട് രക്ഷയില്ല; 20 കോടി ഡോളറിന് സ്വന്തമാക്കിയ വീടൊഴിഞ്ഞ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും