Suresh Gopi | ആ സുരേഷ് ഗോപി സ്റ്റൈലിനുടമ അബ്ദുൽ ബാസിത്ത്; ശബ്ദത്തിനപ്പുറം തൊഴിലിലും 'സുരേഷ് ഗോപി' ടച്ച്
- Published by:user_57
- news18-malayalam
Last Updated:
ശബ്ദത്തിൽ മാത്രമല്ല, ജീവിതത്തിലേക്ക് നോക്കിയാലും അബ്ദുൽ ബാസിത്ത് ഒരു 'സുരേഷ് ഗോപി' തന്നെയാണ്
advertisement
1/7

കണ്ണടച്ചു പിടിച്ചു കേട്ടിരുന്നാൽ സുരേഷ് ഗോപി (Suresh Gopi) അല്ലേ എന്നല്ലാതെ പറയാൻ തോന്നാത്ത ശബ്ദത്തിനുടമ. പേരോ ഊരോ പിടിയില്ലാതെ തന്നെ ട്രോൾ വീഡിയോകളിൽ വരെ ഇദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ചായി. ഏറ്റവും ഒടുവിൽ മലയാള ചിത്രം 'നാലാം മുറ' റിലീസ് കേന്ദ്രത്തിൽ ഇദ്ദേഹം സുരേഷ് ഗോപി ശബ്ദത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്ന വീഡിയോ ആണ് ഹിറ്റ് അടിച്ചത്
advertisement
2/7
സാമൂഹിക തിന്മകളെക്കുറിച്ച് പറയുമ്പോൾ ഇദ്ദേഹം ശരിക്കും സുരേഷ് ഗോപിയായി പകർന്നാടുകയാണോ എന്ന് തോന്നാതെയിരിക്കില്ല. അത്രയേറെയുണ്ട് സമാനത. ഒടുവിൽ ആ 'സുരേഷ് ഗോപിക്കാരനെ' തേടിയുള്ള യാത്ര അവസാനിക്കുന്നത് പാലക്കാടാണ്. പേര് അബ്ദുൽ ബാസിത്. തൊഴിലിലുമുണ്ട് സുരേഷ് ഗോപി ടച്ച് (തുടർന്ന് വായിക്കുക)
advertisement
3/7
സോഷ്യൽ മീഡിയയിൽ സജീവമാണ് ബാസിത്. ഇദ്ദേഹം ഫേസ്ബുക്ക് പ്രൊഫൈലിൽ നൽകിയ വിവരങ്ങൾ നോക്കിയാൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസറാണ്. കാക്കി അണിഞ്ഞുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ നിരവധി
advertisement
4/7
സ്കൂൾ വിദ്യാർത്ഥികളിലും മറ്റും അവബോധം വളർത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ഈ 'പോലീസ് മാമൻ'. ചിറ്റൂർ ടെക്നിക്കൽ സ്കൂൾ ആണ് തന്റെ വിദ്യാലയമെന്നും ഇവിടെ കാണാം. യൂട്യുബിലും മറ്റു സമൂഹ മാധ്യമങ്ങളിലുമായി പ്രത്യക്ഷപ്പെട്ട തന്നെക്കുറിച്ചുള്ള പോസ്റ്റുകളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം എന്ന് ഇവിടെ നോക്കിയാൽ മനസിലാകും
advertisement
5/7
ഐ.പി.എസ്. കഥാപാത്രമായും, പോലീസ് കഥകളിലെ നായകനായും തിളങ്ങിയ ആളാണ് സുരേഷ് ഗോപിയെങ്കിൽ, ബാസിത്തിന്റെ പേജിലും കാണാം, ചില സിനിമാ ബന്ധങ്ങൾ. നടൻ കലാഭവൻ ഷാജോണിനൊപ്പം നിൽക്കുന്ന ചിത്രം ബാസിത് പോസ്റ്റ് ചെയ്തിട്ടുണ്ട്
advertisement
6/7
നടി ലിയോണ ലിഷോയ്‌ക്കൊപ്പം പോസ് ചെയ്യുന്ന അബ്ദുൽ ബാസിത്. ലഹരി വിരുദ്ധ ക്യാംപെയ്‌നിനു ചുക്കാൻ പിടിച്ചതിനു പുരസ്‌കാരം ലഭിച്ച ചിത്രവും ഇദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ കാണാം
advertisement
7/7
സുരേഷ് ഗോപിയുടെ ശബ്ദത്തിനും ലുക്കിനും ഉടമയായ ബാസിത്തിൽ നിന്നും ഓട്ടോഗ്രാഫ് സ്വീകരിക്കുന്ന സ്കൂൾ വിദ്യാർഥികൾ (ചിത്രങ്ങൾക്ക് കടപ്പാട്: https://www.facebook.com/abdul.bassith.7)
മലയാളം വാർത്തകൾ/Photogallery/Buzz/
Suresh Gopi | ആ സുരേഷ് ഗോപി സ്റ്റൈലിനുടമ അബ്ദുൽ ബാസിത്ത്; ശബ്ദത്തിനപ്പുറം തൊഴിലിലും 'സുരേഷ് ഗോപി' ടച്ച്