TRENDING:

13-ാം വയസിൽ തുടക്കം... 128 സിനിമകൾ ചെയ്ത താരം; 63-ാം വയസിൽ സ്ത്രീയായി അഭിനയിച്ച പ്രമുഖ നടൻ!

Last Updated:
120 സിനിമകളിൽ നായകനായി അഭിനയിച്ച ഇന്ത്യൻ നടൻ
advertisement
1/7
13-ാം വയസിൽ തുടക്കം... 128 സിനിമകൾ ചെയ്ത താരം; 63-ാം വയസിൽ സ്ത്രീയായി അഭിനയിച്ച പ്രമുഖ നടൻ!
ദക്ഷിണേന്ത്യൻ സിനിമയിലെ ഇതിഹാസ താരം ഡോ. രാജ്‌കുമാറിന്റെ മൂത്ത മകൻ, കന്നഡ സിനിമയുടെ പ്രിയപ്പെട്ട 'ശിവണ്ണ' തന്റെ 129-ാമത്തെ ചിത്രമായ '45' ലൂടെ ആരാധകരെ അമ്പരപ്പിക്കാൻ ഒരുങ്ങുകയാണ്. 63-ാം വയസ്സിൽ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം ഒരു സ്ത്രീയായി വേഷമിട്ടാണ് ശിവരാജ്കുമാർ (<span class="mw-page-title-main">Shiva Rajkumar)</span> ഈ ചിത്രത്തിൽ എത്തുന്നത്.
advertisement
2/7
രജനീകാന്ത് ചിത്രം 'ജയിലർ' എന്ന ഒരൊറ്റ സിനിമയിലെ അതിഥി വേഷത്തിലൂടെ തമിഴ്-മലയാളം പ്രേക്ഷകർക്കിടയിൽ വൻ തരംഗമായി മാറിയ താരമാണ് ശിവരാജ്കുമാർ. തുടർന്ന് ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലറി'ലും ശ്രദ്ധേയമായ വേഷം ചെയ്തു.
advertisement
3/7
13-ാം വയസ്സിൽ ബാലതാരമായി തുടക്കം കുറിച്ച അദ്ദേഹം ഇതുവരെ 128 ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. അതിൽ 120-ലും നായകനായി തന്നെ തിളങ്ങി. അടുത്തിടെ അർബുദ ബാധിതനായ ശിവരാജ്കുമാർ ആത്മവിശ്വാസത്തോടെ ചികിത്സ പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ്.
advertisement
4/7
'45' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ കീമോതെറാപ്പിക്ക് വിധേയനായി കൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. രോഗാവസ്ഥയിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം സഹപ്രവർത്തകരെപ്പോലും അത്ഭുതപ്പെടുത്തി.
advertisement
5/7
നടനും സംവിധായകനുമായ ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർക്കൊപ്പമാണ് ശിവരാജ്കുമാർ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയിലറിലെ അദ്ദേഹത്തിന്റെ പെൺവേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുൻപും പെൺവേഷം ചെയ്തിട്ടുണ്ടെങ്കിലും ഇത്രത്തോളം കൃത്യതയുള്ള വേഷപ്പകർച്ച ഇതാദ്യമാണെന്നാണ് ആരാധകർ പറയുന്നത്. ഭാരം കുറച്ച്, വസ്ത്രധാരണത്തിലും ശൈലിയിലും പൂർണ്ണമായും ഒരു സ്ത്രീയായി മാറാൻ അദ്ദേഹം നടത്തിയ പ്രയത്നം പ്രശംസനീയമാണ്.
advertisement
6/7
ആദ്യ ചിത്രമായ ആനന്ദിൽ അഭിനയിക്കുമ്പോഴുള്ള അതേ പേടിയും ഭക്തിയുമാണ് ഈ ചിത്രത്തിലും എനിക്ക് തോന്നിയത്. ഇതൊരു വ്യക്തിയുടെ കഥയല്ല, എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒന്നാണ്.  ശിവരാജ്കുമാർ പറഞ്ഞു.
advertisement
7/7
കന്നഡ സിനിമാലോകം മുഴുവൻ ഈ കുടുംബത്തിന്റെ കീഴിലാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്കുമാറും അന്തരിച്ച പുനീത് രാജ്കുമാറും സിനിമാരംഗത്തെ പ്രമുഖരായിരുന്നു. നിലവിൽ നൂറുകണക്കിന് കോടികളുടെ ആസ്തിയുള്ള കന്നഡയിലെ ഏറ്റവും സമ്പന്നരായ താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ബെംഗളൂരുവിലെ ആഡംബര ബംഗ്ലാവും നിരവധി ഭൂസ്വത്തുക്കളും ഇദ്ദേഹത്തിനുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
13-ാം വയസിൽ തുടക്കം... 128 സിനിമകൾ ചെയ്ത താരം; 63-ാം വയസിൽ സ്ത്രീയായി അഭിനയിച്ച പ്രമുഖ നടൻ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories