TRENDING:

സ്പ്രിന്റ് റാണിക്ക് കബഡി താരം ജീവിതപ്പാതിയായപ്പോൾ; പി.ടി. ഉഷയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ശ്രീനിവാസൻ

Last Updated:
കേരളത്തിന്റെ പേര് ലോകത്തിന്റെ നെറുകയിൽ പതിപ്പിച്ച ഇന്ത്യൻ കായിക താരങ്ങളിൽ പ്രധാനിയായ സ്പ്രിന്റ് റാണി പി.ടി. ഉഷയ്ക്ക് വരനായ ശ്രീനിവാസൻ
advertisement
1/6
സ്പ്രിന്റ് റാണിക്ക് കബഡി താരം ജീവിതപ്പാതിയായപ്പോൾ; പി.ടി. ഉഷയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ശ്രീനിവാസൻ
മൂന്നു മാസങ്ങൾ കൂടി കടന്നുവെങ്കിൽ, പി.ടി. ഉഷയും (PT Usha) വി. ശ്രീനിവാസനും (V Sreenivasan) ഒന്നിച്ചുള്ള ജീവിതത്തിന് മൂന്നര പതിറ്റാണ്ട് പ്രായമാകുമായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു ശ്രീനിവാസന്റെ മരണം. കേരളത്തിന്റെ പേര് ലോകത്തിന്റെ നെറുകയിൽ പതിപ്പിച്ച ഇന്ത്യൻ കായിക താരങ്ങളിൽ പ്രധാനിയായ സ്പ്രിന്റ് റാണി പി.ടി. ഉഷയ്ക്ക് വരനായതാകട്ടെ, കബഡി താരവും. ഉഷയുമായി വിവാഹം ഉറപ്പിച്ച വിവരം പുറത്തറിഞ്ഞതും, ശ്രീനിവാസനെ കണ്ടാലുടൻ നാട്ടുകാർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ടായിരുന്നു
advertisement
2/6
പൊന്നാനിയിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥനായ ശ്രീനിവാസൻ പി.ടി. ഉഷയെ വിവാഹം ചെയ്യുന്നു എന്നത് ആ നാട്ടിലെ അക്കാലത്തെ 'ബ്രേക്കിംഗ് ന്യൂസ്' ആയിരുന്നു എന്ന് പറയാം. അതിലെ കൗതുകം മാറാത്തവരായിരുന്നു പലരും. പലചരക്ക് കടയിലോ മീൻ വാങ്ങാനോ കാൽനടയായി പോകുന്ന സമയം ശ്രീനിവാസനെ കാണുന്നവർ, ഇനി കാറിൽ വരുന്നത് എന്നാണെന്ന ചോദ്യം കേൾക്കുക സ്ഥിരമായിരുന്നു. അക്കാലത്ത് വളരെ വിലകൂടിയ സ്റ്റാൻഡേർഡ് 2000 കാറിന്റെ ഉടമയായിരുന്നു ഉഷ. ബസിൽ പോയാലും ഇതേ ചോദ്യം ആവർത്തിച്ചു കേൾക്കാമായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ ശ്രീനിവാസൻ മാറിപ്പോകും എന്ന് അവർ ഒരുപക്ഷേ കരുതിയിരിക്കാം (തുടർന്ന് വായിക്കുക)
advertisement
3/6
ഇരുവരും സ്പോർട്സ് മേഖലയിൽ നിന്നുള്ളവരെങ്കിലും, വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഉഷയുടെയും ശ്രീനിവാസന്റെയും. കുടുംബത്തിന് പ്രാധാന്യം നൽകുന്ന പെൺകുട്ടിയാണ് ഉഷ എന്നും, എല്ലാ തരം വ്യക്തികളുമായി ചേർന്നുപോകുന്ന പ്രകൃതക്കാരിയാണ് അവരെന്നും അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ശ്രീനിവാസൻ കേട്ടറിഞ്ഞിരുന്നു. "ചില ഭാര്യമാർ ഐക്യം സൃഷ്‌ടിക്കുന്നവരാണ്. മറ്റു ചിലർ അത് നശിപ്പിക്കുന്നവരും. ഒരു കൂട്ടുകുടുംബത്തിൽ ജീവിക്കാൻ അറിയുന്നവളാകണം എന്റെ ഭാര്യ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു," ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ ഒരിക്കൽ പറയുകയുണ്ടായി
advertisement
4/6
ഇരുവരുടെയും ജാതകങ്ങൾ പൊരുത്തപ്പെട്ടു. കൂടാതെ ഇരുവർക്കും പരസ്പരം ഇഷ്‌ടമാവുകയും ചെയ്തു. 1991 ഏപ്രിൽ 25ന് കോഴിക്കോട് വച്ച് അവർ വിവാഹിതരായി. ഉഷയെ ഏറ്റവും അടുത്തു നിന്ന് കണ്ട വ്യക്തിയെന്ന നിലയിൽ അവരുടെ സ്വഭാവത്തിന്റെ ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. ഭാര്യ ധൈര്യശാലിയാണെന്നും, ജീവിതത്തിലോ തൊഴിലിലോ ഒരു തീരുമാനം കൈക്കൊണ്ടാൽ, വ്യതിചലിക്കുന്ന ശീലം അവർക്കില്ല എന്ന് ഭർത്താവിന്റെ അഭിപ്രായം. ഏക മകൻ വിഘ്‌നേശ് ഉജ്വലിന്റെ കാര്യത്തിൽ മാത്രമാണ് ഉഷ തീരുമാനങ്ങളിൽ വിട്ടുവീഴ്ച ചെയ്യുക എന്ന് ശ്രീനിവാസൻ. ഒരിക്കൽ നടൻ ശ്രീനിവാസനെ നേരിൽക്കണ്ട ഉഷയുടെയും ഭർത്താവിന്റെയും ചിത്രമാണിത്
advertisement
5/6
ഒന്നിലും പിൻവാങ്ങുന്ന ശീലം ഉഷയ്ക്കില്ല. ശ്രമം തുടർന്നുകൊണ്ടേയിരിക്കുന്ന ശീലക്കാരിയാണ് അവർ. വെല്ലുവിളികളെ അതിജീവിച്ച് പി.ടി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് ആരംഭിക്കാൻ അവർക്ക് കഴിഞ്ഞതും അതുകൊണ്ടെന്ന് ശ്രീനിവാസൻ. സത്യസന്ധതയ്ക്കും, കഠിനാധ്വാനത്തിനുമുള്ള ഉഷയുടെ അർപ്പണബോധം 100 ശതമാനത്തിനും മുകളിലാണ്. അതേസമയം തന്നെ വളരെ വേഗം ദേഷ്യം വരുന്ന പ്രകൃതക്കാരി കൂടിയാണ് ഉഷ എന്ന് ശ്രീനിവാസൻ ഓർക്കുന്നു. അത്രയും വേഗം തന്നെ ദേഷ്യം ശമിക്കുകയും ചെയ്യും. നേരേ വാ നേരെ പോ സ്വഭാവമുള്ള ഉഷ, ഇക്കാരണം കൊണ്ടുതന്നെ തിരിച്ചടികൾ നേരിടാറുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
advertisement
6/6
ഒരു സെലിബ്രിറ്റിയുടെ ഭർത്താവെന്ന നിലയിൽ ഈഗോ ഇല്ലാതെ പ്രവർത്തിക്കുന്ന ആളാണ് ഉഷ. പരിപാടികളിൽ ഉഷയെ സംഘാടകർ വേദിയിലേക്ക് ആനയിക്കുമ്പോൾ ചിലപ്പോൾ തന്നെ അവർ ശ്രദ്ധിച്ചെന്നു വരില്ല. അൽപ്പം മുന്നിലോട്ടു നടന്ന ശേഷം, എന്റെ ഭർത്താവ് ഒപ്പമുണ്ട് എന്ന് ഉഷ അവരോടു പറയും. അപ്പോൾ അവർ തന്നെയും കൂടെ കൂട്ടും. ഇത് കാണുന്ന ഉഷയുടെ മുഖത്ത് പുഞ്ചിരി വിടരാറുണ്ട് എന്ന് ശ്രീനിവാസൻ. സ്നേഹമുള്ളയിടത്ത് വഴക്കും ദേഷ്യവും ദുഃഖവും ഉണ്ടാകുമെന്നും, ഇതൊന്നും ഇല്ലെങ്കിൽ അത് യഥാർത്ഥ വിവാഹജീവിതമാവില്ല എന്നും അദ്ദേഹം വിശ്വസിക്കുന്നു. എന്നിരുന്നാലും, ഇക്കാര്യങ്ങൾ സംസാരിച്ചു തീർത്തില്ലെങ്കിൽ കുട്ടികളെ ബാധിക്കുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
സ്പ്രിന്റ് റാണിക്ക് കബഡി താരം ജീവിതപ്പാതിയായപ്പോൾ; പി.ടി. ഉഷയുടെ ജീവിതത്തിലേക്ക് കടന്നുവന്ന ശ്രീനിവാസൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories