TRENDING:

Purple Halcyon | 18Kയിലധികം സബ്സ്ക്രൈബേർസ്, 70 ലക്ഷത്തിലേറെ മാസവരുമാനം; മലയാളി പെൺകൊടി 'പർപ്പിൾ' ആരാണ്? വൈറൽ താരം ചർച്ചയാകുമ്പോൾ

Last Updated:
ഈ പെൺകൊടിയാണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സബ്സ്ക്രൈബേർഴ്സ് ഉള്ള പർപ്പിൾ ഹാൽസിയോൺ എന്ന അശ്വനി എ.
advertisement
1/6
Purple Halcyon | 18Kയിലധികം സബ്സ്ക്രൈബേർസ്, 70 ലക്ഷത്തിലേറെ മാസവരുമാനം; മലയാളി പെൺകൊടി 'പർപ്പിൾ' ആരാണ്?
'പാടി കുളിക്കും പരൽ മീൻ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ... മാടിവിളിക്കുന്നു മാറത്തെ മാമ്പുള്ളിച്ചുണങ്ങ് പുള്ളിച്ചുണങ്ങ്...' എന്ന വരികൾ പിന്നിൽ മുഴങ്ങുന്നതും പുഴയിൽ കുളിപ്പിക്കാൻ കിടത്തിയിട്ടുള്ള ആനയുടെ അരികിലേക്ക് പച്ച ബ്ലൗസും ലുങ്കിയും തോർത്തും അഴിച്ചിട്ട തലമുടിയുടെ ഇറാനിൽ മുങ്ങിയ ലുക്കിൽ നടന്നു നീങ്ങുകയാണ് 'പർപ്പിൾ ഹാൽസിയോൺ' (Purple Halcyon) എന്ന അശ്വിനി. മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലും സിൽക്ക് സ്മിതയും ചേർന്ന് ആടിത്തകർത്ത 'സ്ഫടികം' സിനിമയിൽ രംഗം പുനരാവിഷ്കരിക്കുക്കയാണ് ഈ സുന്ദരി. ഈ പെൺകൊടിയാണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സബ്സ്ക്രൈബേർഴ്സ് ഉള്ള 'പർപ്പിൾ കുട്ടി' എന്ന വിളിപ്പേരുള്ള അശ്വനി എ.
advertisement
2/6
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാണ് പർപ്പിൾ എന്ന ചോദ്യം സോഷ്യൽ മീഡിയയിലും പ്രത്യേകിച്ചും റോസ്റ്റ് ചെയ്യുന്നവർക്കുമിടയിൽ തരംഗമാണ്. അങ്ങനെയൊരാൾ മലയാള സിനിമയിലോ സീരിയൽ രംഗങ്ങളിലോ ഉള്ളതായി ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിലെ അനുഭവസമ്പത്ത് പരിശോധിച്ചാൽ പോലും പർപ്പിളിന്‌ ആകെയുള്ള പാരമ്പര്യം കേവലം നാല് വർഷങ്ങളുടേത് മാത്രം. 2022ലാണ് പർപ്പിൾ എന്ന അശ്വനി അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. അതിലുള്ള പോസ്റ്റുകളുടെ എണ്ണവും താരതമ്യേന കുറവ് (തുടർന്ന് വായിക്കുക)
advertisement
3/6
നിരുപദ്രവകരമായ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുള്ള പർപ്പിൾ റോസ്റ്റ് ചെയ്യുന്നവർ അതിരു കടന്നാൽ താൻ എന്ത് ചെയ്യും എന്നും തെളിയിച്ചു കഴിഞ്ഞു. ഒരു ദിവസം മുൻപ് പർപ്പിൾ പോലീസിൽ ഒരു പരാതി നൽകിയിരുന്നു. റോസ്റ്റ് ചെയ്ത ഒരാൾക്കെതിരെ അപകീർത്തിപ്പെടുത്തലിനു പോലീസ് പരാതി നൽകുകയായിരുന്നു അവർ. ആ എഫ്.ഐ.ആർ. പരാതിയുമായി അവർ മറ്റൊരു ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ ചെയ്തു. തമാശയെ തമാശയായി കാണുന്നയാളാണ് താനെന്നും, എന്നാൽ അപകീർത്തിപ്പെടുത്തലിനെ വച്ചുപൊറുപ്പിക്കാൻ തയാറല്ല എന്നുമാണ് അവരുടെ നിലപാട്
advertisement
4/6
മനഃപൂർവം അപകീർത്തിപ്പെടുത്തിയാൽ, കേസ് നടത്തി മുന്നോട്ടു പോകാനുള്ള ധൈര്യം വേണ്ടുവോളം ഉള്ളയാളാണ് താൻ എന്ന് പർപ്പിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്രയും ധൈര്യമുള്ളവർ മാത്രമേ ഇത്തരം കാര്യങ്ങൾക്ക് മുതിരാവൂ എന്ന് ലളിതമായ ഭാഷയിൽ പർപ്പിൾ താക്കീത് നൽകുന്നു. 227K ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയാണ് അശ്വനി. പലരും ആവശ്യപ്പെടുന്ന ചില വീഡിയോസും അവർ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യാറുണ്ട്
advertisement
5/6
തന്നെ അപകീർത്തിപ്പെടുത്തുന്ന നിലയിൽ റോസ്റ്റ് ചെയ്ത ആളായിട്ടു പോലും, പർപ്പിൾ എന്ന അശ്വനി ആ വ്യക്തിയുടെ ഐഡന്റിറ്റി പുറത്തുവിടാതെയാണ് വീഡിയോ ചെയ്തിട്ടുള്ളത്. വളരെ മികച്ച നിലയിൽ റീച്ചുള്ള റീലുകളും മറ്റുമാണ് പർപ്പിളിന്റെ ആരാധകരുടെ എണ്ണം കൂടാനുള്ള കാരണവും. ഇതുവരെയും മുഖ്യധാരാ മാധ്യമങ്ങളിൽ എവിടെയും ഫീച്ചർ ചെയ്യപ്പെട്ടിട്ടില്ല എങ്കിൽ പോലും, സമൂഹമാധ്യമങ്ങളിൽ 'ആരാണ് പർപ്പിൾ ഹാൽസിയോൺ എന്ന അശ്വനി' എന്ന ചർച്ച സജീവമാണ്
advertisement
6/6
ഏഴിമല പൂഞ്ചോല വീഡിയോയും, ചോക്കോബാറും സ്നിക്കേഴ്‌സും കഴിക്കുന്ന വീഡിയോയും, കാലിൽ പാദസരം അണിയുന്ന വീഡിയോയും എല്ലാം പർപ്പിൾ ഇത്തരത്തിൽ അപ്‌ലോഡ് ചെയ്തതാണ്. കമന്റ് ബോക്സിൽ അവരെ സ്ഥിരമായി പലരും പ്രോത്സാഹിപ്പിക്കാറുണ്ട് എങ്കിലും, വിമർശകരുടെ എണ്ണം തീർത്തും കുറവില്ല താനും. അതും പ്ലസ് പോയിന്റ് ആക്കി മാറ്റുകയാണ് 'പർപ്പിൾ'. ഏതാനും ദിവസങ്ങൾക്ക് മുൻപ് 10Kയ്ക്ക് മുകളിൽ സബ്സ്ക്രൈബേഴ്‌സ് എന്ന നിലയിൽ പ്രചരിച്ച അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഈ വാർത്ത ചെയ്യുന്ന സമയം വരെ 18.9K സബ്സ്ക്രൈബേഴ്‌സ് ആണുള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
Purple Halcyon | 18Kയിലധികം സബ്സ്ക്രൈബേർസ്, 70 ലക്ഷത്തിലേറെ മാസവരുമാനം; മലയാളി പെൺകൊടി 'പർപ്പിൾ' ആരാണ്? വൈറൽ താരം ചർച്ചയാകുമ്പോൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories