അരിക്കൊമ്പനെ തിരിച്ചെത്തിക്കുമെന്ന് പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർഥി; ചിഹ്നം ചക്ക
- Published by:Anuraj GR
- news18-malayalam
Last Updated:
Arikkomban in Puthuppally byelection | ഈ സ്ഥാനാർഥി വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത് അരിക്കൊമ്പനെ തിരികെ എത്തിക്കുന്ന ഈയൊരൊറ്റ വാഗ്ദാനം മാത്രമാണെന്ന സവിശേഷതയുമുണ്ട്
advertisement
1/5

Arikkomban in Puthuppally byelection | പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പോര് ഉച്ചസ്ഥായിയിലാണ്. ഓരോ വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ശ്രദ്ധേയ ഇടപെടലും പ്രസ്താവനകളുമായി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കാനുള്ള ശ്രമവും സ്ഥാനാർഥികൾ നടത്തുന്നുണ്ട്. അതിനിടെയാണ് അരിക്കൊമ്പനെ തിരികെ എത്തിക്കുമെന്ന പ്രഖ്യാപനവുമായി ഒരു സ്ഥാനാർഥി രംഗത്തെത്തുന്നത്. പുതുപ്പള്ളിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ദേവദാസാണ് വ്യത്യസ്തമായ ഈ വാഗ്ദാനം വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.
advertisement
2/5
ദേവദാസ് വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത് ഈ ഒരൊറ്റ വാഗ്ദാനം മാത്രമാണെന്ന സവിശേഷതയുമുണ്ട്. അരിക്കൊമ്പന്‍ എവിടെയാണെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അരിക്കൊമ്പന് നീതി കിട്ടണം. അതിനുള്ള ശ്രമം തുടരുമെന്നും ദേവദാസ് ഉറച്ചശബ്ദത്തിൽ പറയുന്നു.
advertisement
3/5
പുതുപ്പള്ളിയിൽ മത്സരിക്കാനെത്തിയ ദേവദാസ് മൂവാറ്റുപുഴ സ്വദേശിയാണ്. സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹത്തിന്‍റെ ചിഹ്നം ചക്കയാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ദേവദാസ് ആവശ്യപ്പെട്ടത് ലോറിയില്‍ നില്‍ക്കുന്ന ആനയുടെയോ റേഡിയോ കോളര്‍ ഇട്ട ആനയുടെയോ ചിഹ്നമായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് നൽകിയതാകട്ടെ ചക്ക ആയിരുന്നു.
advertisement
4/5
അരിക്കൊമ്പനെ ഇഷ്ടപ്പെടുന്നവരുടെ വോട്ടാണ് ദേവദാസ് ലക്ഷ്യമിടുന്നത്. ഒപ്പം അരിക്കൊമ്പൻ വിഷയം തെരഞ്ഞെടുപ്പ് പോര് മൂർച്ഛിക്കുന്ന പുതുപ്പള്ളിയിൽ ചർച്ചയാക്കുകയുമാണ് ലക്ഷ്യം. അരിക്കൊമ്പനെ ഇഷ്ടപ്പെടുന്ന ഒരു സംഘം ആളുകൾ ദേവദാസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രംഗത്തെത്തി.
advertisement
5/5
ദേവദാസിന്റെ മുഖ്യ ഇലക്ഷന്‍ ഏജന്റും അരിക്കൊമ്പന്റെ കടുത്ത ആരാധികയാണ്. വാട്സാപ്പ് ഗ്രൂപ്പിലൂടെ സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള അരിക്കൊമ്പൻ ആരാധകരെ ദേവദാസിന്‍റെ പ്രചരണത്തിനായി വരുംദിവസങ്ങളിൽ രംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
അരിക്കൊമ്പനെ തിരിച്ചെത്തിക്കുമെന്ന് പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർഥി; ചിഹ്നം ചക്ക