TRENDING:

Rahul Gandhi| തലയിൽ ലഗേജ് ചുമന്ന് രാഹുൽ ഗാന്ധി; പോർട്ടർമാർക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

Last Updated:
രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി
advertisement
1/7
തലയിൽ ലഗേജ് ചുമന്ന് രാഹുൽ ഗാന്ധി; പോർട്ടർമാർക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
പോർട്ടർമാർക്കൊപ്പം ഇരുന്ന് അവരുമായി ചർച്ച നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
advertisement
2/7
വ്യാഴാഴ്ച്ച രാവിലെയാണ് രാഹുൽ ഗാന്ധി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പോർട്ടർമാർ നൽകിയ യൂണിഫോമും ബാഡ്ജും രാഹുൽ ഗാന്ധി ധരിച്ചു. അതേസമയം, രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപിയും രംഗത്തെത്തി.
advertisement
3/7
പോർട്ടർമാരെ സന്ദർശിച്ചത് രാഹുൽ ഗാന്ധിയുടെ സന്ദർശനം നാടകമാണെന്ന് ബിജെപി ആരോപിച്ചു. വലിച്ചുകൊണ്ടുപോകാൻ കഴിയുന്ന സ്യൂട്ട്കേസ് എന്തിനാണ് തലയിൽ ചുമന്ന് നടക്കുന്നതെന്നും ബിജെപി പരിഹസിച്ചു.
advertisement
4/7
എന്നാൽ, രാഹുൽ ഗാന്ധിയുമായി അഞ്ച് മിനുട്ടെങ്കിലും സംസാരിക്കണമെന്നും തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കണമെന്നും പോർട്ടർമാർ ആവശ്യപ്പെട്ടതായി കോൺഗ്രസ് വിശദീകരിച്ചു.
advertisement
5/7
രാഹുൽ ഗാന്ധി അടുത്തൊന്നും ഒരു റെയിൽവേ സ്റ്റേഷനിൽ പോയിട്ടില്ലെന്ന് ഉറപ്പാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു.
advertisement
6/7
യാത്രക്കാരുടെയും പോർട്ടർമാരുടേയും സൗകര്യത്തിനായി എസ്കലേറ്ററുകളോ റാമ്പുകളോ ഉണ്ട്. രാഹുൽ ഗാന്ധിയുടേത് നാടകമാണെന്നും മാളവ്യ പരിഹസിച്ചു.
advertisement
7/7
പോർട്ടർമാർക്കൊപ്പം രാഹുൽ ഗാന്ധി
മലയാളം വാർത്തകൾ/Photogallery/Buzz/
Rahul Gandhi| തലയിൽ ലഗേജ് ചുമന്ന് രാഹുൽ ഗാന്ധി; പോർട്ടർമാർക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories