രജനികാന്ത് 650 കോടി അടിച്ചുകൊടുത്ത സംവിധായകന്റെ ഇപ്പോഴത്തെ നില അറിഞ്ഞോ? നെൽസൺ ദിലീപ് കുമാർ ഇനി വേറെ ലെവൽ
- Published by:meera_57
- news18-malayalam
Last Updated:
'ജെയ്‌ലർ' സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഇനി വേറെ ലെവൽ
advertisement
1/6

ബോക്സ് ഓഫീസിൽ തീപാറിച്ചും ഇടിവെട്ടിയും മഴപെയ്യിച്ചും എല്ലാം വമ്പൻ വിജയം നേടിയ ചിത്രമാണ് രജനികാന്ത് (Rajinikanth) നായകനായ 'ജെയ്‌ലർ' (Jailer). ബോക്സ് ഓഫീസിൽ 650 കോടി രൂപ കൊയ്ത ഈ രജനി ചിത്രം നെൽസൺ ദിലീപ് കുമാർ ആയിരുന്നു സംവിധാനം ചെയ്തത്. പോയവർഷം ഓഗസ്റ്റ് മാസത്തിലായിരുന്നു ജെയ്‌ലർ റിലീസ്. കേരളത്തിലും പുറത്തും ഒരുപോലെ പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രമാണിത്
advertisement
2/6
'ജെയ്‌ലർ' റിലീസ് കഴിഞ്ഞ് എട്ടു മാസങ്ങൾക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ നിലയും അടിമുടി മാറിയിരിക്കുന്നു. ഏറ്റവും പുതിയ പ്രഖ്യാപനവുമായി നെൽസൺ ദിലീപ് കുമാർ എത്തിച്ചേർന്നു. എക്സ് പ്ലാറ്റ്‌ഫോമിലായിരുന്നു നെൽസൺ ദിലീപ് കുമാറിന്റെ പ്രഖ്യാപനം (തുടർന്ന് വായിക്കുക)
advertisement
3/6
സംവിധായകൻ ലോകേഷ് കനകരാജ് കുറച്ച് മാസങ്ങൾക്ക് മുമ്പ് സ്വന്തം പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡ് പ്രഖ്യാപിച്ചുവെങ്കിൽ, സംവിധായകൻ നെൽസൺ ദിലീപ്കുമാറും ആ വഴിക്ക് തിരിഞ്ഞിരിക്കുന്നു. ഫിലമെൻ്റ് പിക്‌ചേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന തൻ്റെ പ്രൊഡക്ഷൻ ഹൗസ്, അദ്ദേഹം പ്രഖ്യാപിച്ചു. നെൽസൺ തൻ്റെ പുതിയ സംരംഭത്തെക്കുറിച്ചുള്ള പ്രസ്താവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
advertisement
4/6
തൻ്റെ ബാനറിലൂടെ അതുല്യവും ക്രിയാത്മകവുമായ സൃഷ്ടികൾ നിർമ്മിക്കാനാണ് സംവിധായകൻ ആഗ്രഹിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പ്രൊഡക്ഷൻ ഹൗസ് അതിൻ്റെ ആദ്യ പ്രോജക്റ്റ് ഉടൻ ആരംഭിക്കും, മെയ് 3 ന് പ്രഖ്യാപനം പ്രതീക്ഷിക്കുന്നു
advertisement
5/6
20 വയസ്സുള്ളപ്പോഴാണ് മാധ്യമ, വിനോദ വ്യവസായ മേഖലകളിലെ എൻ്റെ യാത്ര തുടങ്ങിയത്. വർഷങ്ങളായി, ഈ വ്യവസായത്തിലെ എൻ്റെ വളർച്ചയ്ക്ക് കാരണമായ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്...
advertisement
6/6
എല്ലാത്തിനുമുപരി, ഒരു നിർമ്മാണ കമ്പനി സ്വന്തമാക്കുക എന്നത് എൻ്റെ നിരന്തരമായ ആഗ്രഹമാണ്. ഇന്ന് എൻ്റെ സ്വന്തം നിർമ്മാണ കമ്പനിയായ 'ഫിലമെൻ്റ് പിക്ചേഴ്‌സ്' ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്', നെൽസൺ ദിലീപ്കുമാർ പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
രജനികാന്ത് 650 കോടി അടിച്ചുകൊടുത്ത സംവിധായകന്റെ ഇപ്പോഴത്തെ നില അറിഞ്ഞോ? നെൽസൺ ദിലീപ് കുമാർ ഇനി വേറെ ലെവൽ