ഏറെ നാളത്തെ പ്രണയ സാഫല്യം! നടി രാകുൽ പ്രീത് സിംഗും നടൻ ജാക്കി ഭാഗ്നാനിയും വിവാഹിതരായി
- Published by:Sarika KP
- news18-malayalam
Last Updated:
ഗോവയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
advertisement
1/7

ബോളിവുഡ് താരങ്ങളായ രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭാഗ്നാനിയും വിവാഹിതരായി. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ദമ്പതികള്‍ തന്നെയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്.
advertisement
2/7
ഏറെ നാളത്തെ പ്രണയസാഫല്യമാണ് ഇരുവരുടെയും.ഗോവയില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിഖ്, സിന്ദി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.
advertisement
3/7
വിവാഹത്തില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'എന്നെന്നേക്കും എന്റേത്' എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു.
advertisement
4/7
ലെഹങ്ക-ചോളി സെറ്റായിരുന്നു രാകുല്‍ പ്രീതിന്റെ വിവാഹ വസ്ത്രം. ഷെര്‍വാണിയാണ് ജാക്കി ധരിച്ചത്. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും മുംബൈയില്‍ റിസപ്ഷന്‍ നടത്തും.
advertisement
5/7
പിങ്ക്-പീച്ച് നിറങ്ങള്‍ ചേര്‍ന്ന ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു രാകുല്‍ പ്രീത്. ക്രീം-ഗോള്‍ഡന്‍ ഷെര്‍വാണിയ്‌ക്കൊപ്പം നീളമുള്ള ഒരു നെക്ക്‌ലേസും ജാക്കി ധരിച്ചിരുന്നു. നെറ്റ് ഫാബ്രികിലുള്ള ലോങ്സ്ലീവാണ് രാകുല്‍ പ്രീതിന്റെ ചോളിയുടെ പ്രത്യേകത.
advertisement
6/7
ഇതിനൊപ്പം പീച്ച് നിറത്തിലുള്ള സെറ്റ് വളയും വലിയ കല്ലുകള്‍ പതിപ്പിച്ച ചോക്കറും അതിനോട് യോജിക്കുന്ന കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞു. ഇന്ത്യന്‍ ഡിസൈനറായ തരുണ്‍ തഹിലിയാനിയാണ് ഇരുവരുടേയും ഔട്ട്ഫിറ്റുകള്‍ ഒരുക്കിയത്.
advertisement
7/7
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചത്. സമാന്ത, നയന്‍താക, മൃണാല്‍ താക്കൂര്‍, ജനീലിയ, ആയുഷ്മാന്‍ ഖുറാന, മലൈക അറോറ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഏറെ നാളത്തെ പ്രണയ സാഫല്യം! നടി രാകുൽ പ്രീത് സിംഗും നടൻ ജാക്കി ഭാഗ്നാനിയും വിവാഹിതരായി