വെള്ളല്ലൂരിൽ കോൺഗ്രസിന്റെ ഫ്ലെക്സ് ബോർഡുകൾ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു പൊലീസ്. ഇതിനിടെ ഓൾട്ടോ കാറിലെത്തിയ ഡി.വൈ.എഫ്.ഐ സംഘം പൊലീസ് ജീപ്പിനെ ഓവർടേക്ക് ചെയ്ത് വഴിക്ക് കുറുകെ വണ്ടിയിട്ട് തടയുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സംഘം സബ് ഇൻസ്‌പെക്ടർ അൻസാറിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു..
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിടിയിലായ രണ്ട് നേതാക്കൾക്ക് പുറമെ സംഘത്തിലുണ്ടായിരുന്ന മറ്റ് ഏഴ് പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
advertisement
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 01, 2026 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞ് അസഭ്യം പറഞ്ഞ സി.പി.എം ലോക്കൽ ബ്രാഞ്ച് സെക്രട്ടറിമാർ അറസ്റ്റിൽ
